ഞാന്‍ പ്രഭാതങ്ങള്‍ക്കും പ്രധോഷങ്ങള്‍ക്കും ഇടയിലെ പാഴ് ചിന്ത ആയിരിക്കാം .
ആരോ പതിഞ്ഞു മൂളിയ ഒരു പാട്ടയിരിക്കാം .
താളം തെറ്റിയ ഇടര്‍ച്ച പറ്റിയ ഒരു പാട്ട് .
എങ്കിലും ...
ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം രണ്ടായി മുറിക്കുക .
ഒരു പാളി കറുത്ത ധൂമ പാളികളായി ആകാശ തേക്ക് പറത്തിവിടണം .
മറ്റേതിനെ മണ്ണിന്റെ അമര്ച്ചകളില്‍ സ്വസ്ത മായി കിടക്കാന്‍ വിടുക.
അപ്പോള്‍ ഞാന്‍ രാത്രികളില്‍ ഇരുട്ടായി ലോകത്തെ കാക്കും.
മണ്ണില്‍ വളമായി മാറും .
ലോകത്തെ കാക്കുമ്പോള്‍ ഞാന്‍ പവിത്രയാവും .
മഴ നൂലുകളായി താഴോട്ടു പെയ്യും.
മണ്ണില്‍ വളമായി മാറുമ്പോള്‍
മണ്ണിനു സ്വയം സമര്പിക്കുംപോള്‍
എന്റെ കണ്ണില്‍ നിന്ന് പ്രകാശം പുറപ്പെടും .
മഴയും മണ്ണും വെളിച്ചവും ഒന്നായി വിത്തിനെ പൊതിയുമ്പോള്‍
പുതിയൊരു കവിത പിറക്കുന്നു.
എന്റെ ജീവിതം സാര്തകമാവുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ