2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കുട്ടിത്തം

ഒരിക്കല്‍ ക്കൂടി എനിക്ക് വേണം
ആകാശം കാണാത്ത മയില്‍ പീലി തുണ്ട്
കില് കിലെ വളപ്പൊട്ട്‌
ചാണക ക്കൂനയുടെ അടുത്തുള്ള മഷിത്ത ണ്ടു കള്‍
ഇടവഴിയിലൂടെ നടക്കുമ്പോഴത്തെ ഭയം
മുണ്ടും പെട്ടിയിലെ കൈത മണം
മണ്ണ പ്പം ...ഓലപ്പീപ്പി ..
പിന്നെ...
ഇതൊക്കെ സൂക്ഷിക്കാന്‍
കുട്ടിക്കു റുമ്പു ള്ള
ഒരു മനസ്സും .

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

my sweet ma..

I love gifts
I love flowers
I love songs
I love evenings
But i most love you my ma..

you feed me
you hushed me
you kissed me
Like gentle breeze
ssssssssssssso
I most love you my ma..

you told stories
you sang songs
you suffered a lot
for me,ma
so..I most love you my ma...

you are like a candle
you are like a leaf
you are the rain
falling on my heart
I most love you my sweet ma..

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

നീല വിരലുകള്‍

കണക്കു പുസ്തകത്തില്‍ 
എന്നോ കോറിയ വരകള്‍ പോലെ 
 മഴചാറ ലുകള്‍ ആവര്‍ത്തിക്കുന്നു 

മണ്ണിന്റെ കനവുകളെ 
മഴ പുതിയ ജീവനുകളായ് മാറ്റുമ്പോള്‍ 
പുതിയൊരു പച്ചപ്പ്  ഉണരുന്നു...

മണ്ണിന്റെ ക്ഷമയും ശക്തിയും 
മഴയുടെ നിഷ്കളങ്ക സൗന്ദര്യവും 
പൊരുത്തപ്പെടാനുള്ള കഴിവും 
ഉണ്ടാവുമെന്ന് വിചാരിച്ചിരുന്ന പച്ചതളിര്‍പ്പ് ,
ഒലിച്ചുപോക്കില്‍ നിന്ന് കാക്കുമെന്ന് കരുതി 
മണ്ണും മഴയുംകണ്ണ്‍പോലെ കാത്ത തളിര് 
വളക്കൂറില്ലാഞ്ഞതിനു,  വെണ്മ മാഞ്ഞതിനു 
പരസ്പരം ശണ്ട കൂടിയ അവരെ 
വെറുത്ത തളിര്.....

ജൂണ്‍ അഞ്ചിനു നടാന്‍ 
ചെടി അന്വേഷിച്ച കുട്ടിക്കൊപ്പം
ഇറങ്ങിപ്പോയ പച്ചപ്പ്‌ 

അവസാനം 
അമ്മയ്ക്കും അച്ഛനും 
കൂട്ടുകാരന്‍ ജെസി ബി യുടെ ശുപാര്‍ശയില്‍
സിറ്റിംഗ് റൂമിലും 
സ്വിമ്മിംഗ് പൂളിലും 
സ്ഥാനമുറപ്പാക്കിയ തളിര് 
പിന്നെ 
ഏതോ രാസവളത്തിന്റെ പരിചരണത്തില്‍ 
തലയുയര്‍ത്തി
കണ്ണ് വെട്ടിച്ചു 
ഒന്നുമോര്‍ക്കാതെ 
 പിറുപിറുക്കാതെ 
ഗൃഹാതുരത യേതുമില്ലാതെ 
സസുഖം വാഴുന്ന തളിര് 

വേനലിന്റെ ആദ്യ കാറ്റില്‍ 
മണ്ണോടു ചേരാന്‍ വിധി കുറിക്കപ്പെട്ട തളിര്

നാളത്തെ തളിര് ....




2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

കൌണ്‍സിലിങ്ങ്


കൌണ്‍ സിലിങ്ങ്
തൂങ്ങി ചാവാന്‍ തന്നെയാണ് അയാള്‍ ആലി നരികെ എത്തിയത് .കുട്ടിക്കാ ലത്‌ ഏതോ കൈതുമ്പ് പിടിച്ച്‌ വലംവച്ച ,പിന്നീട് ഡ്രൈവിംഗ് പഠിച്ച ,ബസ് കാത്തു നിന്നിരുന്ന ആലിന്‍ ചോട് .അവിടെ തന്നെ യാകട്ടെ അത് എന്നങ്ങു വച്ചു .


ആല്‍ ഉറങ്ങിയിട്ടില്ലെന്നു.അടുത്തുചെന്നപ്പോഴേ മനസ്സിലായുള്ളൂ .പതിഞ്ഞ സ്വരത്തിലുള്ള അതിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടെന്നായിരുന്നു മനസ്സില്‍ ഉറപ്പി ച്ചിരുന്നത് .പിന്നെയെന്തോ പറഞ്ഞുപോയി .
'ജീവിതത്തിനു രസമില്ലെന്നു ആരാ പറഞ്ഞത്?
നിന്നോടാര്‍ക്കും സ്നേഹമില്ലെന്ന് എങ്ങിനെ മനസ്സിലായി ?"
വല്ലാത്ത വശ്യ തയുള്ള സ്വരത്തില്‍ അത് ചോദിച്ചു.എന്റെ അടുത്തേ ക്ക് വന്നൂടെ നിനക്ക് ,അടുത്തേക്ക് നീങ്ങിനില്ക്ക് ...
''ഈപള്ളയില്‍ ചെവിയോര്‍ത്താല്‍ സ്നേഹമഴയുടെ തുടിപ്പ് കേള്‍ക്കാലോ
ചുണ്ടമ ര്‍ ത്തി യാല്‍ സ്നേഹരസ മറി യാലോ ...
ആര്‍ത്ത ലച്ച് അടിച്ചിടിച്ച് താ ണ്‍ ഡ വമാടുന്ന സ്നേഹമഴ തിരുമുടിയില്‍ പ്പെട്ടു ഞെരിയാലോ ..
ഇല വിടവുകളിലേക്ക് കണ്ണ് നീട്ടിയാല്‍ ഒറ്റപ്പെടലിന്റെ ആരവങ്ങള്‍ ആസ്വദിക്കാം
മഴ മണ്ണില്‍ കീബോര്‍ഡു വായിച്ചതിനെ പറ്റി .,നോക്കിപ്പല്ലിളിച്ച പിച്ചിക്ക് ഒരുഗ്രന്‍ ചവിട്ടു കൊടുത്തതിനെപ്പറ്റി ഇല കളുടെ കുശു കുശു പ്പ് കേള്‍ക്കാലോ ..
നീണ്ട സ്വര്‍ഗ്ഗ വാസത്തിനിടെ സൂര്യ രശ്മികളുടെ ആക്രമണത്തില്‍ പ്പെട്ടു താഴേക്കു ചന്തികുത്തി വീണ മഴ അവസാനമായി ഒന്നുകൂടി ചാടിയതോര്‍ത്തു കരയാലോ
ഇത്തി രി നേരം കൂടി കഴിഞ്ഞാല്‍ കാലിലൂടെ അരിച്ചു കയറുന്ന വെയില്‍ ഉറുമ്പുകള്‍ കണ്ണീര്‍ തുടച്ചുകൊള്ളും
നട്ടുച്ചയ്ക്ക് എന്നരികില്‍ അണ ഞ്ഞാ ല്‍ സ്നേഹ തുള്ളികൊണ്ടു മൂക്കുത്തിയിട്ട ആയിരം പൂക്കള്‍ ഉള്ളില്‍ പച്ചച്ചിരി കോറിയിടുന്നത് നുണയാലോ
ഊ ണ് മയക്കത്തിന്റെ നേരങ്ങളെ ഭരിക്കുന്നത് കരിയിലകള്‍ ആണ്
കാറ്റ് കൂര്‍ക്കം വലിക്കുമ്പോള്‍ അവ കല പില കൂട്ടി ശ ല്യ പ്പെടുത്തി ക്കൊണ്ടിരിക്കും കടലിനു പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ .മണിമാളികയില്‍ ഹൂറി ആയി ഉലാത്തുന്ന പോലെ ഒരു രസമാണത് .........................................................ഇത്രയൊക്കെ രസവും സുഖവും പോരെ നിനക്ക്
ആല്‍ അല്‍ പം അഭിമാനത്തോടെ തുടര്‍ന്നു ..
മണ്ണിലേക്ക് തിരിച്ചുപോകണമെന്നു എന്റെ താങ്ങ് വേരുകള്‍ ക്കറിയാം
എന്റെ ഇല കള്‍ക്കറിയാം ഒച്ചവച്ച് ജീവിതം അടിപൊ ളിയാക്കുന്നതിനിടയിലും ഉയരങ്ങളെഉപാസി ക്കാന്‍
കായ്കള്‍ക്കറിയാം എത്ര കണ്ണില്‍ പ്പെടാതിരുന്നാലും നാവില്‍ രുചിയായി പടരാന്‍ ..
എന്നില്‍ പടരുന്ന പാലക്കറിയാം തുളഞ്ഞുകയറുന്ന ആണികള്‍ക്കും പേടിക്കും അകല്‍ച്ചക്കുമിടയിലും ദീപ്തമായി സൗമ്യമായി പൂക്കാന്‍
എല്ലാം കേട്ട് അയാളൊന്നു തലയാട്ടിയത്രേ ..അമ്പ ലക്കുള ത്തില്‍ ഒന്ന് മുങ്ങി ക്കുളിച്ച് ആമ്പല്‍ വിള ക്കുകളിലെ തിരിയൊ ന്നു നീട്ടി എങ്ങോട്ടോ പോയത്രേ
ഇരയ്ക്ക് പിന്നാലെ പോയതിനാല്‍ മറ്റാര്‍ക്കും ഒന്നും അറിയില്ല

കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ മിന്നാമിനുങ്ങായി വന്നു ചിരിപ്പിക്കുന്നതും നടുറോഡില്‍ വഴിതെറ്റി നില്‍ക്കുമ്പോള്‍ ദിശ കാട്ടും ബോര്‍ഡാ കുന്നതും കൈവെള്ളയില്‍ പൂമ്പാറ്റയായി അല്‍ പനേരം പറന്നു വന്നിരുന്ന് മറഞ്ഞുപോകുന്നതും ബോധോദയം വന്ന അയാള്‍ ആകുമെന്നാണ് നാട്ടില്‍ ശ്രുതി .