കൌണ്‍ സിലിങ്ങ്
തൂങ്ങി ചാവാന്‍ തന്നെയാണ് അയാള്‍ ആലി നരികെ എത്തിയത് .കുട്ടിക്കാ ലത് ഏതോ കൈതുമ്പ് പിടിച്ച് വലംവച്ച ,പിന്നീട് ഡ്രൈവിംഗ് പഠിച്ച ,ബസ് കാത്തു നിന്നിരുന്ന ആലിന്‍ ചോട് .അവിടെ തന്നെ യാകട്ടെ അത് എന്നങ്ങു വച്ചു .
ആല്‍ ഉറങ്ങിയിട്ടില്ലെന്നു.അടുത്തുചെന്നപ്പോഴേ മനസ്സിലായുള്ളൂ .പതിഞ്ഞ സ്വരത്തിലുള്ള അതിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടെന്നായിരുന്നു മനസ്സില്‍ ഉറപ്പി ച്ചിരുന്നത് .പിന്നെയെന്തോ പറഞ്ഞുപോയി .
'ജീവിതത്തിനു രസമില്ലെന്നു ആരാ പറഞ്ഞത്?
നിന്നോടാര്‍ക്കും സ്നേഹമില്ലെന്ന് എങ്ങിനെ മനസ്സിലായി ?"
വല്ലാത്ത വശ്യ തയുള്ള സ്വരത്തില്‍ അത് ചോദിച്ചു.എന്റെ അടുത്തേ ക്ക് വന്നൂടെ നിനക്ക് ,അടുത്തേക്ക് നീങ്ങിനില്ക്ക് ...
''ഈപള്ളയില്‍ ചെവിയോര്‍ത്താല്‍ സ്നേഹമഴയുടെ തുടിപ്പ് കേള്‍ക്കാലോ
ചുണ്ടമ ര്‍ ത്തി യാല്‍ സ്നേഹരസ മറി യാലോ ...
ആര്‍ത്ത ലച്ച് അടിച്ചിടിച്ച് താ ണ്‍ ഡ വമാടുന്ന സ്നേഹമഴ തിരുമുടിയില്‍ പ്പെട്ടു ഞെരിയാലോ ..
ഇല വിടവുകളിലേക്ക് കണ്ണ് നീട്ടിയാല്‍ ഒറ്റപ്പെടലിന്റെ ആരവങ്ങള്‍ ആസ്വദിക്കാം
മഴ മണ്ണില്‍ കീബോര്‍ഡു വായിച്ചതിനെ പറ്റി .,നോക്കിപ്പല്ലിളിച്ച പിച്ചിക്ക് ഒരുഗ്രന്‍ ചവിട്ടു കൊടുത്തതിനെപ്പറ്റി ഇല കളുടെ കുശു കുശു പ്പ് കേള്‍ക്കാലോ ..
നീണ്ട സ്വര്‍ഗ്ഗ വാസത്തിനിടെ സൂര്യ രശ്മികളുടെ ആക്രമണത്തില്‍ പ്പെട്ടു താഴേക്കു ചന്തികുത്തി വീണ മഴ അവസാനമായി ഒന്നുകൂടി ചാടിയതോര്‍ത്തു കരയാലോ
ഇത്തി രി നേരം കൂടി കഴിഞ്ഞാല്‍ കാലിലൂടെ അരിച്ചു കയറുന്ന വെയില്‍ ഉറുമ്പുകള്‍ കണ്ണീര്‍ തുടച്ചുകൊള്ളും
നട്ടുച്ചയ്ക്ക് എന്നരികില്‍ അണ ഞ്ഞാ ല്‍ സ്നേഹ തുള്ളികൊണ്ടു മൂക്കുത്തിയിട്ട ആയിരം പൂക്കള്‍ ഉള്ളില്‍ പച്ചച്ചിരി കോറിയിടുന്നത് നുണയാലോ
ഊ ണ് മയക്കത്തിന്റെ നേരങ്ങളെ ഭരിക്കുന്നത് കരിയിലകള്‍ ആണ്
കാറ്റ് കൂര്‍ക്കം വലിക്കുമ്പോള്‍ അവ കല പില കൂട്ടി ശ ല്യ പ്പെടുത്തി ക്കൊണ്ടിരിക്കും കടലിനു പുറം തിരിഞ്ഞു നില്‍ക്കുന്ന പോലെ .മണിമാളികയില്‍ ഹൂറി ആയി ഉലാത്തുന്ന പോലെ ഒരു രസമാണത് .........................................................ഇത്രയൊക്കെ രസവും സുഖവും പോരെ നിനക്ക്
ആല്‍ അല്‍ പം അഭിമാനത്തോടെ തുടര്‍ന്നു ..
മണ്ണിലേക്ക് തിരിച്ചുപോകണമെന്നു എന്റെ താങ്ങ് വേരുകള്‍ ക്കറിയാം
എന്റെ ഇല കള്‍ക്കറിയാം ഒച്ചവച്ച് ജീവിതം അടിപൊ ളിയാക്കുന്നതിനിടയിലും ഉയരങ്ങളെഉപാസി ക്കാന്‍
കായ്കള്‍ക്കറിയാം എത്ര കണ്ണില്‍ പ്പെടാതിരുന്നാലും നാവില്‍ രുചിയായി പടരാന്‍ ..
എന്നില്‍ പടരുന്ന പാലക്കറിയാം തുളഞ്ഞുകയറുന്ന ആണികള്‍ക്കും പേടിക്കും അകല്‍ച്ചക്കുമിടയിലും ദീപ്തമായി സൗമ്യമായി പൂക്കാന്‍
എല്ലാം കേട്ട് അയാളൊന്നു തലയാട്ടിയത്രേ ..അമ്പ ലക്കുള ത്തില്‍ ഒന്ന് മുങ്ങി ക്കുളിച്ച് ആമ്പല്‍ വിള ക്കുകളിലെ തിരിയൊ ന്നു നീട്ടി എങ്ങോട്ടോ പോയത്രേ
ഇരയ്ക്ക് പിന്നാലെ പോയതിനാല്‍ മറ്റാര്‍ക്കും ഒന്നും അറിയില്ല
കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ മിന്നാമിനുങ്ങായി വന്നു ചിരിപ്പിക്കുന്നതും നടുറോഡില്‍ വഴിതെറ്റി നില്‍ക്കുമ്പോള്‍ ദിശ കാട്ടും ബോര്‍ഡാ കുന്നതും കൈവെള്ളയില്‍ പൂമ്പാറ്റയായി അല്‍ പനേരം പറന്നു വന്നിരുന്ന് മറഞ്ഞുപോകുന്നതും ബോധോദയം വന്ന അയാള്‍ ആകുമെന്നാണ് നാട്ടില്‍ ശ്രുതി .
മരങ്ങള്‍ക്കും കണ്ണും കാതും ഒക്കെയുണ്ട്.. അവയും ജീവിതങ്ങളെ നോക്കി കാണുന്നുണ്ട്.... മനുഷ്യര്‍ മാത്രേ ഉള്ളു ഇങ്ങനെ.......!!!
മറുപടിഇല്ലാതാക്കൂആലിനുമുണ്ടൊരു കഥ പറയാന്‍
മറുപടിഇല്ലാതാക്കൂആര്യയ്ക്കുമുണ്ടൊരു കഥ പറയാന്‍
(എന്താണ് ആര്യക്കുട്ടീ ഫോളോവര്‍ ഓപ്ഷന്‍ കാണാത്തത്....??)
ഫോളോവര്‍ ഓപ്ഷന്‍ ആക്റ്റീവ് ആകുന്നില്ല
ഇല്ലാതാക്കൂ