2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പഴയ സ്കൂളിലെ സഖാക്കളെ

ഞാനെത്ര പെട്ടെന്നാണ് മാറുന്നത് 
ഞാനെത്ര പെട്ടെന്നാണ് അകലുന്നത് 
എത്ര പെട്ടെന്നാണ് എന്റെ സ്വപ്നങ്ങളില്‍ നിന്ന് 
നിങ്ങള്‍ മാറിപ്പോകുന്നത് 
എത്രപെട്ടെന്നാണ് നിങ്ങള്‍   
ഒരു ഭൂത കാല ക്ലാവ് മണം പോലെ എന്നില്‍ നിറയുന്നത് 
എന്റെയും നിങ്ങളുടെയും പറച്ചിലുകളില്‍ 
സങ്കോചം 
മനസ്സിലാവായ
മാന്യത
ചിന്ത
ആലോചനകള്‍
ധരിക്കുക  തെറ്റിധരിക്കുക 
എല്ലാം കടന്നുവരുന്നത് 
എത്ര പെട്ടെന്നാണ് ഞാന്‍ നിങ്ങാളോട് 
നന്നായി പെരുമാറാന്‍ ശ്രമിച്ചു തുടങ്ങിയത് 
എന്റെ പ്ലാന്നുകളില്‍ നിന്ന് നിങ്ങള്‍ 
പുറത്താക്കപ്പെട്ടത് എത്ര പെട്ടെന്നാണ് 
എത്ര പെട്ടെന്നാണ് ഞാന്‍ നിങ്ങളോട് 
ഹലോയും ഗുട്മോനിമ്ഗും ഹാപ്പിബര്ത്ടെ യും 
പറയാന്‍ തുടങ്ങിയത് 
പിന്നെയും പിന്നെയും പലതും ..
എത്ര പെട്ടെന്നാണ് എനിക്ക് 
നിന്നെ കാണണമെന്ന് തോന്നതെയായത് 
നിന്റെ വിശദാംശങ്ങള്‍ എന്നില്‍നിന്നു 
മറന്നുപോയത് 
നിന്റെ വീട്ടിലെ മോസാന്റയെ കുറിച്
നിന്റെ അയല്‍പക്കത്തെ കുട്ടിയെക്കുറിച്
എല്ലാമുള്ള എന്റെയാകാംക്ഷകള്‍ 
ഞാന്‍ കളഞ്ഞത് എത്ര പെട്ടെന്ന് 
നാം എത്രപെട്ടെന്നാണ് ഞങ്ങളും (ഞാനും)നിങ്ങളും ആയത്‌
നിങ്ങളുടെതും എന്റെതും (ഞങ്ങളുടേതും )
ഉണ്ടായതോ?
പിന്നെയും പിന്നെയും ...
പലതും ..
എത്ര പെട്ടെന്നാണ് എനിക്ക് നിങ്ങളോട് 
പറയാന്‍ സുഖമുള്ള കാര്യങ്ങള്‍ ഇ ല്ലതെയായത്? 
പറയുന്ന കാര്യങ്ങള്‍ വല്ലാതെ 
സാധാരണമായത് 
നാമെത്ര പെട്ടെന്നാണ് പരസ്പരം 
തെറ്റാതെ ആയത് 
എന്തൊക്കെയുണ്ട് വിശേഷം എന്ന് 
ചോദിക്കാന്‍ തുടങ്ങിയത് 
വരച്ചുകളിക്കുന്നവരെ
വിധിനിര്‍ണയിക്കുന്നവരെ
വികാരങ്ങളില്ലാത്ത ഒരു രാപ്പാടിയാക്കുകയെന്നെ 
എപ്പോഴുംഇര പിടിച്ചുകൊണ്ടിരിക്കുന്ന ഒന്ന് 
ഇര എല്ലാം സ്വയം തിന്നു തീര്‍ക്കുന്ന ഒന്ന്






2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

യാത്ര

കാലവും മേഘമാലകളും മാറിമാറികാഴ്ചകളില്‍ തെളിഞ്ഞപ്പോള്‍ യാത്ര ചെയ്യുകയായിരുന്നുഅവര്‍ -ആതടാകവും മരവും .
തടാകം ഉണര്‍ത്തിയ മണ്ണിനെ കുത്തിത്തുളച്ചു പുറത്തു വന്നവനാണ് മരം .തടാകത്തിന്റെ സത്തുകുടിച്ചു 
വേരുകളാല്‍ അവന്‍ വീണമീട്ടുംപോള്‍ തടാകത്തിനു കുളിരാണ്.ക്ഷീണമകറ്റിയ മരം ചിരിക്കുമ്പോള്‍ കോരിതരിപ്പാണ്.മരത്തില്‍നിന്ന് പൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും തടാകതിന്റെമേല്‍ ഓരോ വെട്ടുകത്തികള്‍ ആയാണ് പതിക്കുന്നത് .മരത്തിലെ ഓരോ വരയും കുറിയ തടാകത്തിന്റെ ദീര്‍ഘ നിശ്വാസങ്ങള്‍ ഏറ്റാനു പൂര്‍ണത പ്രാപിച്ചത് .
                   കറുത്ത്കരിവാളിച്ച ഒരു വൈകുന്നേരത്ത് തടാകം തന്റെ ആമ്പല്‍ വിളക്കുകളെ കത്തിക്കുന്നതിനിടയിലാണ് മരത്തെ കാണാതായത് .രണ്ടുമൂന്നു പ്ലാസ്റിക് കവറുകളും ബീടിക്കുറ്റിയും പിന്നെ ഡ്രൈല്ലര്‍മെഷീന്റെ മുരള്‍ച്ച യെറ്റ് പേടിച്ച ഒരു മഞ്ഞ പാപ്പാത്തിയും മാത്രമേ അവിടെ ബാക്കിയുണ്ടായിര്‍ന്നുള്ളൂ .
ശേഷം ആരോ പൈപ്പുകള്‍ ഉള്ളില്‍ കയറാന്‍ കല്‍പ്പിച്ചപ്പോള്‍ മരത്തെ അന്വേഷിക്കാമല്ലോ എന്ന് കരുതിയാണ്
തടാകം കൂടെ പോയത് .ജലധാരകളിലൂടെയും നിരത്തിവച്ച കുടങ്ങളിലൂടെയും ഏറെ അലഞ്ഞിട്ടും തടാകതിന്നു കൂടെകൂട്ടാനായത് വളിച്ച മണവും പുകസ്വാധും..
ഇപ്പോഴും തടാകം അലഞ്ഞു തിരിയുകതന്നെയാണ് .
ഏതോ ഇരുമ്പു കൂടിനകത്ത്‌ മരത്തിന്റെ ശവം മരവിച്ചു കുത്തിയിരിപ്പ്ണ്ടെന്നരിയാതെ ഇരുണ്ട പ്രേതമായി 
പുകക്കുഴലില്‍ നിന്ന് തന്റെ നേരെ എത്തിനോക്കിയത് അവന്റെ ഹൃദയമായിരുന്നു എന്നറിയാതെ .
മരങ്ങളും തടാകങ്ങളും ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.




ചുമക്കുന്നവള്‍

നനുനനെ ജീവിതം പാടിയിരുന്ന കവിയുടെ കാലില്‍ 
നദി ഒരു ചിരി കോറിയിട്ടു
കവി ചോദിച്ചു 
നിനക്കറിയുമോ യഥാര്‍ത്ഥ ജീവിതത്തെ?
നദി കവിളുകളെ മെല്ലെ അനക്കി .
എന്നിട്ട് പറഞ്ഞു...
ഞാനൊരു ജീവിതമാണ്.
പിന്നെ?
ജീവിതത്തിനു ഒരു ഉദാഹരണം ആണ്
പിന്നെ?
ജീവിതങ്ങളെ ചുമക്കുന്നവള്‍ആണ് 
 പിന്നെ ?
ജീവിതം നല്‍കുന്നവള്‍ ആണ് 
പിന്നെ?
ജീവിതം ഒടുക്കുന്നവള്‍ ആണ്
കവി ചോദിച്ചു 
നിനക്കെന്റെ ജീവിതത്തെ ഉള്‍ക്കൊള്ളുവാനുള്ള 
കരുത്തുണ്ടോ?
മറുപടി പറഞ്ഞില്ല നദി 
പിന്നെ എപ്പോഴോ ഒരു രാപ്പക്ഷി കരഞ്ഞുതളര്‍ന്നു 
അങ്ങോട്ട്‌ വന്നപ്പോള്‍ 
ഓളങ്ങള്‍ പൂര്നച്ചന്ദ്രനെ
വരച്ചു കളിക്കുന്നത് മാത്രം കണ്ടു.
അല്‍പനേരം നോക്കിനിന്നിട്ട് അത് 
കരച്ചില്‍ നിര്‍ത്തി 
ഇരതേടാന്‍ പറന്നുപോയി.





2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഇടം തേടുന്നവര്‍

അകലെ എവിടെയോ 
മഴ തുടിക്കുന്നു 
പതിയെ ഉണരുന്നു 
പടരുന്നു
പിടയുന്നു 
മനസ്സില്‍ 
മരവിപ്പ് മറന്നിട്ട 
വിള്ളലില്‍ 
ഒരു തുമ്പ 
തളിര്‍ക്കുന്നു 
പിളര്തുന്ന ചുണ്ടുകള്‍ 
എന്നിട്ട് ചോദിക്കുന്നു 
ഇ വിടെ എവിടെയെങ്കിലും 
എനിക്കിടമുണ്ടോ?











ഇടം തേടുന്നവര്‍


നിറങ്ങള്‍