2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

അലമാരകളെ തുറന്നു നോക്കാന്‍ 
എനിക്കിഷ്ടമാണ്.
പല നിറവും രൂപവും ഭാവവും ഉള്ളവ .
തുറക്കാനേ കഴിയാത്തവ,
ഏറെ ക്ലെശിച്ചാല്‍ മാത്രം തുറക്കപെടുന്നവ,
എളുപ്പത്തില്‍ തുറക്കപ്പെടുന്നവ,
തുറന്നുതന്നെ  കിടക്കുന്നവ 

വൃത്തിയുള്ളവ
നിറഞ്ഞവ 
നിറയാത്തവ
അടുക്കും ചിട്ടയുമുള്ളവ 
വാരിവലിച്ചിട്ടവ
ഒറ്റനോട്ടത്തില്‍ തന്നെ എന്തൊക്കെ 
ഉള്ളിലുന്ടെന്നൂഹിക്കാന്‍  കഴിയുന്നവ 
ഒരിക്കലുമൊന്നുംമനസ്സിലാക്കാന്‍ സാധിക്കാത്തവ
നോക്കിയാല്‍ ലളിതമെന്നു തോന്നുമെങ്കിലും 
കള്ള അറകളില്‍ പലതും കാത്തു വക്കുന്നവ 
നിധികള്‍ സൂക്ഷിക്കുന്നവ 
വസ്ത്രങ്ങള്‍ ,ആഭരണങ്ങള്‍ 
പുസ്തകങ്ങള്‍ ...അങ്ങനെ 
പലതും സൂക്ഷിക്കുന്നവ 
ഓരോന്നും വിചിത്രം 
ഓരോന്നും വ്യത്യസ്തം 
എല്ലാറ്റിലും തുടിക്കുന്നത് ജീവന്‍ 
മരിക്കുമ്പോഴും പലതും ബാക്കിവക്കുന്ന ....ജീവന്‍
  
 

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

അമ്മ

സൂര്യന്‍ എവിടെയാണ് ഉദിക്കുന്നത് 
സമ്പാതിചിറകടിച്ചു 
താമര മന്ദഹസിച്ചു 
സൂര്യകാന്തി പൊട്ടിച്ചിരിച്ചു.
ഹനുമാന്‍ കൈചൂണ്ടി 
അവിടെ ..അവിടെ...അവിടെ..
പുഴ പറഞ്ഞു 
എന്റെ നെഞ്ഞില്‍നിന്നു 
മലപറഞ്ഞു.
എന്റെ പിന്നില്‍നിന്നു 
കടല്‍ പറഞ്ഞു.
എന്റെ തലമുടിക്കുള്ളില്‍ നിന്ന് 
അവന്‍ പറഞ്ഞു 
ചിന്തിക്കുന്നവന്റെ തലച്ചോറില്‍നിന്നും 
അവള്‍ പറഞ്ഞു 
ചോരത്തുള്ളികള്‍ ക്കിടയില്‍ നിന്നും 
അവസാനത്തെ ഉത്തരം 
ഇതായിരുന്നു 
അമ്മയില്‍ നിന്നും ,