2012, ജൂലൈ 28, ശനിയാഴ്‌ച

അങ്ങനെ ഏതൊക്കെയോ നിമിഷങ്ങളില്‍

പറയാനുള്ളത് എഴുതി തരണോ കൂട്ടുകാരി
അയ്യോ
എഴുതാന്‍ എനിക്ക് കഴിവില്ല
അമ്മേ  ....അല്ലെങ്കില്‍ പിരിയുമെന്നോ
ഇത്ര നിര്‍ബന്ധമാണെങ്കില്‍ ആവട്ടെ എഴുതാം
                 
എന്തെഴുതണം എന്നുകൂടി പറയൂ
ആദ്യം കണ്ടതുമുതല്‍ ക്രമത്തില്‍ എഴുതാനോ
അതിലെന്താണിത്ര എഴുതാനുള്ളത്
ഓ എഴുതാം ..ഇടക്കിടെ തിരുത്തണേ
ഫിസിക്സ്‌ ലാബിനു മുന്നിലുള്ള കൈവരിയില്‍ മുന്നോട്ടടിച്ചുകയ റുന്ന കാറ്റില്‍ മുഖം പൂഴ്ത്തി നില്‍ക്കുമ്പോഴാണ് ആദ്യം കണ്ടത്
കയ്യിലുള്ള കനത്ത പുസ്തകക്കെട്ടു പകുത്തു നല്‍കാനും സംസാരിച്ചുനില്‍ക്കാനും ആരെങ്കിലുമുണ്ടോ എന്ന് പരതുകയായിരുന്നു കണ്ണുകള്‍ ..
വയ്യ ..ഈ ഭാരം ജീവിതഭാരം താങ്ങുക വയ്യ -ടീച്ചര്‍ കനിയുന്ന വരെ ഈ നില്പ് തുടരണം തനിക്കും അന്ന് തന്നെ സബ്മിറ്റ് ചെയ്താല്‍  മതിയായിരുന്നു എങ്കില്‍ ചീത്ത കേള്‍ക്കേണ്ടി വരുമായിരുന്നില്ല ,കാത്തു നില്‍ക്കേണ്ടി വരുമായിരുന്നില്ല
അല്ലെങ്കില്‍ ശ കാരവും ഇമ്പോസിഷനുമൊന്നും പുത്തരിയല്ല .പക്ഷെ ഓരോ വട്ടവും ടീച്ചര്‍ക്ക് മുമ്പില്‍ തലകുനിച്ചു നില്ക്കുമ്പോള്‍ സംഭ്രമവും വാക്കുകള്‍ കിട്ടാതെ  വിറയലും സങ്കടവുമൊക്കെ വരുന്നു.

        "
  എന്താണ് ?വിഷയം മാറി പ്പോയെന്നോ?..എനിക്കിതൊന്നും എഴുതാന്‍ അറിഞ്ഞുകൂടെന്നു പറഞ്ഞതല്ലേ ..........സാരമില്ല എഴുതാനോ?ആയ്ക്കോട്ടെ "

അതെ -കണ്ണുകള്‍ക്ക്‌ മുന്‍പില്‍ നീ തന്നെ ആയിരുന്നു.അന്നോള മൊരിക്കലും ശ്രദ്ധിച്ചിട്ടില്ല......ഈ ഒറ്റയ്ക്ക് നില്‍ക്കുന്ന പാലച്ചെടിയെ .......

അന്നെന്താണ് ശ്ര ധിച്ചതെ ന്നും അറിയില്ല .നിന്നെ കണ്ടപ്പോള്‍ എനിക്കെന്തൊ ക്കെയോ തോന്നിയെന്നത് നേരാണ്.
            പിന്നീട് ക്ലാസ്സില്‍ ജനലക്കുപുറ ത്ത് ആഘോഷിക്കുന്ന വെയിലിനെ നോക്കിനില്‍ക്കുമ്പോള്‍ കാലാവസ്ഥക്കും കരന്റുപോക്കിനും വേറെ വേറെ സാരിയുടുക്കുന്ന ഓഡി റ്റോറിയ ത്തിലിരി ക്കുമ്പോള്‍ ..............................
"എന്താ ......കേട്ടില്ല...ഓഡി റ്റൊറി യതിന്റെ സാരിയെ പ്പറ്റി പറയാനോ "
ഹ ഹ ഹ ....ചിലകാലത്ത്  ഓഡി റ്റോ റി യത്തി ന്റെ 
സാരിഭ്രമം അതിന്റെ ഉച്ച സ്ഥായിയിലെത്തും  പിരീഡി നു പിരീഡി നു 

സ്വഭാവം മാറും
ഇന്നത്തെ കാര്യം തന്നെ എടുക്കാം
നരച്ച വെളുപ്പായിരുന്നു ആദ്യം ......അമ്മേടെ നിറം .അതെന്നെ നോക്കി കരഞ്ഞു ചിരിക്കയാണെ ന്നു തോന്നി
പിന്നീട് മാറ്റിയുടുത്ത ത് ഒരു തവിട്ടു ജ്യു ട്ട്‌ സാരി  .  ഗൌരവത്തില്‍ നോക്കി നിയമവും നിയന്ത്രണവും പറഞ്ഞു എന്നെ വലയ്ക്ക യാണെന്ന് തോന്നി,
      നാലാം പിരീഡ് സൂര്യന്‍ കത്തിജ്വലിച്ചപ്പോള്‍ വെട്ടിത്തിളങ്ങുന്ന സില്‍ക്ക് സാരിച്ചുറ്റി എന്നെ പുച് ഛ് ത്തോ ടെ ...........തലതിരിച്ചിരിക്കുന്നുണ്ടാ യിരുന്നു അവള്‍                    
                            ഇത്തി രി നേരത്തിനുശേഷം കരണ്ടും വെയിലും പോയപ്പോള്‍ കറുത്ത്  കൂനിക്കൂടി അപമാനത്താല്‍ ചുട്ടുപഴുത്ത അച്ഛനെപ്പോലെ തോന്നി അവളെ,...
അവസാന പിരീഡില്‍ മഞ്ഞയും ഓറ ഞ്ചു o വെളുപ്പും നിറങ്ങളില്‍ വെയില്‍ കുത്തിട്ട സാരിയുടുത്ത് തേന്‍ നിറമാര്‍ന്ന മുഖത്ത്‌ ഒരു ഞെട്ടിത്ത രിച്ച ഭാവവുമായി അവള്‍ നില്‍ക്കുന്നു ..സ്ത്രീ ധന തര്‍ക്കക്കാര്‍ക്ക് മുമ്പില്‍ ചായയു മായി നില്‍ക്കുന്ന ചകിതയായ ചേച്ചിയെപ്പോലെ
"                                        
മതി  ഓഡി റ്റോ റി യത്തെ കുറിച്ച് പറഞ്ഞതെന്നോ"

ആ അങ്ങനെ ഏതൊക്കെയോ നിമിഷങ്ങളില്‍ ഞാന്‍ നിന്റെ തേങ്ങല്‍ കേള്‍ക്കാന്‍ തുടങ്ങി നിന്റെ സങ്കടം എന്റെ ഹൃദയത്തില്‍ എന്തൊക്കെയോ മാറ്റങ്ങളുണ്ടാക്കാന്‍ തുടങ്ങി
നിന്റെ അവസ്ഥ ,,അയ്യോ
ഒരു ഭാഗത്ത്
ക്രൂരതയോടെ തുളഞ്ഞു കയറുന്ന ആണികള്‍ 
മറുഭാഗത്ത് 
തലോടാനും തണലിലിരിക്കാനും പരിചരിക്കാനും ആരുമില്ലാത്ത തിന്റെ വേദന 
നാട്ടിലെന്തനിഷ്ടമുണ്ടായാലും തന്നെ കുറ്റം പറയുന്ന മുത്തശ്ശി മാരോടുള്ള അമര്‍ഷം 
ഭൂത പ്രേതങ്ങളില്ലെന്നു കാണിക്കാന്‍ പാലമരങ്ങള്‍ വെട്ടി നശി പ്പിക്കുന്ന പുരോഗമന വാദി കളോ ടുള്ള പേടി വേറെ 
നിനക്കുജീ വിതം  അസഹ്യമാവുന്നില്ലേ ?
പാല ചിരിച്ചു ഒന്നുകൂടി .എന്നിട്ട് പറഞ്ഞു .:"നിന്റെ യുള്ളിലൊരു പാല പൂത്തല്ലോ "
വീണ്ടും ചിരിച്ചു തുടര്‍ന്നു 
ഒരസ് ഹ്യ തയുമില്ല 
ശ ര്ക്കര നാവിലലിയുംപോലെ വീണ്ടും ചൊല്ലി 
ഞാന്‍ പൂക്കുന്നു 
മണം  പരത്തു ന്നു 
ശ രീരം പിച്ചിച്ചീന്തി യെങ്കിലും സ്നേഹപ്പാല്‍ ചുരത്തുന്നു 
ശ ല്യമാ യി തോന്നുമെങ്കിലും നിങ്ങളെ പരസ്പരം ഒട്ടി ചേര്‍ക്കുന്നു 
ഞാന്‍ ജീവിക്കുന്നു 
സരളമായി ലളിതമായി മധുരമായി ജീവിക്കുമ്പോള്‍ എരിച്ചില്‍ പാടുകളില്‍ കല്‍ക്കണ്ടമെനിക്ക് രുചിക്കുന്നു 



         '                    
         





2012, ജൂലൈ 15, ഞായറാഴ്‌ച

കൂട്ടമാറ്റം 

അന്ന് 
 ഞാനൊരു കാര്മെഘമായിരുന്നു
കറുത്ത് തടിച്ച ഒരു കാര്‍മേഘം
പരിഷ്കാരമില്ലാത്ത കണ്ടിടത്തൊക്കെ
തുപ്പുന്ന മല്ലു.
എത്ര ശ്രദ്ധിച്ചിട്ടും പലതും
തട്ടി താഴെ ഇടുന്നവള്‍
കളിയാക്കലിനു മുന്നില്‍ കണ്ണ് താഴ്തുന്നവള്‍
എണ്ണ  മണക്കുന്നനീണ്ട തലമുടിയുള്ള പൊട്ടത്തി
ഉറക്കെ സംസാരിക്കുന്ന നാടന്‍ പെണ്ണ്
നിശ ശ് ബ് ദ മായി മേല്‍ക്കുര മറവില്‍
പെയ്തിറങ്ങി യിരുന്ന
സായിപ്പന്മാര്‍ക്ക് നീന്തി തുടിക്കുവാന്‍
കിടന്നു കൊടുത്തിരുന്ന
തനി സാധാരണക്കാരി
ഇന്ന് 
കറങ്ങുന്ന കസേരയില്‍
കാലില്‍ കാലെറ്റിയിരിക്കുമ്പോള്‍
അവള്‍ക്കു ചിരി വന്നു.
അന്ന് 
കണക്കു വല്ലാത്ത തെമ്മാടിയായിരുന്നു
ഒന്ന് പിഴച്ചാല്‍ പിന്നെ
ചാടി മറിഞ്ഞും ഒളിച്ചിരുന്നും
മുമ്പില്‍ തെറ്റുകളുടെ പ്രളയം സൃഷ്ടിക്കും
ചെയ്തു കൂട്ടിയ ക്രിയകളിലേക്ക് ച്ചുഴിഞ്ഞു
നോക്കി കാലം കടലാസ്സിലാകെ
മഷി പ്പാടുകള്‍ വീഴ്തിയിരിക്കും
വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും
തെറ്റില്ലാതെ മുന്നോട്ടുപോയാലോ
അവസാനം ശേ ഷിചിര് ന്നത്
കുറച്ച ക്കങ്ങളും
അടിയിലും മേലെയും
രണ്ടട്ടി മണ്ണും
ഇന്ന്
അവസാനമില്ലാത്ത കണക്കുകളെ
മാറ്റിയും മറിച്ചും
അനന്തമായി ഒഴുകുമ്പോള്‍
അവളോര്‍ത്തു അവസാനിക്കുന്ന
കണക്കുകളുടെ സുഖം
അന്ന് 
നിലാവുമായുമ്പോള്‍
നിഴല്‍ പര ക്കുമ്പോള്‍
ഉറവകള്‍ വറ്റുമ്പോള്‍
ഉണര്‍വ് ഓര്‍മയാകുമ്പോള്‍
പച്ചപ്പ്‌ തളരുമ്പോള്‍
ഒച്ചകള്‍ പെരുകുമ്പോള്‍
തണല്‍ തീരുമ്പോള്‍
തീക റക്ക് മ്പോള്‍
ഇത്തിരി നിറ വിനായി
ഞാന്‍ അമ്മയുടെ
ചുവട്ടില്‍ നിന്നിരുന്നു
 ഇന്ന്
ഒറ്റയ്ക്ക് പോരാടുമ്പോള്‍ അവള്‍ പിറുപിറുത്തു
ഒരു പുളിയില തണ ലെങ്കിലുമു ണ്ടെങ്കില്‍ ............
അന്ന്
 ഒരൊറ്റ മൈന ചോരയില്‍
എന്റെ കണ്ണില്‍ പിടിച്ചു തൂങ്ങിയ അതിനെ
വലിച്ചെ റിഞ്ഞ പ്പോള്‍ വല്ലാത്ത ആശ്വാസം
അത് മറ്റൊരു കയ്യില്‍ പിടയുന്നത്
കണ്ടപ്പോള്‍ അതിലേറെ ആഹ്ലാദം
കൈമാറി കൈമാറി
അവസാനമത്
ചിത്രഗുപ്തന്റെ പുസ്തകത്തില്‍
പിന്നെ പിന്‍ പേജില്‍ പരസ്യങ്ങള്‍ക്കിടയില്‍
അവസാനം ശ മ്പ ളം പറ്റുന്നവര്‍ പറഞ്ഞു
ഇതൊരു അന്ധ വിശ്വാസം
ആരുടെയോ സൃ ഷ്ടി ...........
ഇന്ന് 
അനന്തതയില്‍
അനക്കമില്ലാതെ പിടയുമ്പോള്‍
അവള്‍ അറിഞ്ഞു

വിതച്ചതെ ..കൊയ്യു..