2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഞെക്കിപ്പഴുപ്പിക്കാന്‍

അകലെ എവിടെയോ മഴ തുടിക്കുന്നു.
പതുക്കെ പതുക്കെ പടരുന്നു മുരളുന്നു 
ഇടി കിടുക്കുന്ന കരളിലെവിടെയോ 
കവിത കിളിര്‍ക്കുന്നു പിളര്‍ത്തുന്നു ചുണ്ടുകള്‍ ...
എന്നിട്ട് പറയുന്നു....
ഏയ് ..ഇത്തിരി കെമിക്കല്‍ പെസ്ടിസൈട് 
         പിന്നെ യിത്തിരി ഹോര്‍മോന്നും



















2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

കരുണ

ഹൃദയമെരിയുകയാണ് 
നിലാവുമായി ഇടികൂടി തോറ്റ്
താമരയുടെ കളിയാക്കലിനെ പേടിച്ച്
ഇരുട്ട്  കുത്തിയൊലിച്ചു പോകുമ്പോള്‍ 
ജനിച്ചതുമുതല്‍ക്കെ 
                        
അന്ന് കണ്ണ് തുറന്നപ്പോള്‍ 
ആകാശത്ത്‌ കണ്ടത് 
ഒരു ചോരക്കളമായിരുന്നു
ഹൃദയത്തിലേക്ക് 
എരിവിന്റെ ചാലുകളായി പടര്‍ന്നു കയറിയ ചോരക്കളം 
                              
കൊടിയച്ചുണ്ടില്‍ 
വൃത്തികെട്ട ചിരിയുമായി വന്ന്‌
 അവിടെയും ഇവിടെയുംതൊട്ട്
 കവര്‍ന്നെടുത്ത്‌ പോകുന്ന കാറ്റും
കവിളില്‍ അമര്‍ത്തി ഞെരടി
  അതുമിതും കൊത്തി ചോദിക്കുന്നവെയിലും
ഹൃദയത്തിന്റെ എരിച്ചില്‍ കൂട്ടി
                          
                       




കണ്ണീരു വലകെട്ടിയകണ്ണുമായി വന്ന്‌
ആരോ അമ്മയുമായുള്ള
പൊക്കിള്‍ കോടി ബന്ധം മുറിച്ചപ്പോള്‍
രാസവളങ്ങളുടെയും
കീടനാശിനികളുടെയും
മടുപ്പിക്കുന്ന മണത്തില്‍നിന്ന്
രക്ഷപ്പെട്ടല്ല്ലോ
എന്നുമാത്രം ചിന്തിച്ചു .
സൂചിയുടെ കൂര്‍ത്ത ചുംബനതിനുശേഷം
നൂലിന്റെ പരിരക്ഷണത്തില്‍
 അളന്നെടുക്കുന്ന കൊതി  കണ്ണുകള്‍ക്ക്‌ നടുവില്‍
പൂമാലയെന്ന പേരും
ചുമന്നുകൊണ്ടുള്ള ജീവിതമാണിനി
                   
                      
പെണ്ണുകാണാന്‍ വന്നവര്‍ക്കുമുമ്പില്‍
കുരുങ്ങി നില്‍ക്കുന്ന
കന്യകയെപ്പോലെ
പിന്നെയും നിഴലിന്റെ
ഗതി മാറിയപ്പോള്‍
മറ്റാരുടെയോ സ്വന്തമായി.
    പുകമണമുള്ള തലമുടിയുടെ
  തടവില്‍ ക്കിടന്നു അലങ്കാരപ്പിന്നു കള്‍ക്ക് നടുവില്‍
ശ്വാസം മുട്ടിക്കൊണ്ടിരിക്കെയും ഞാന്‍
എല്ലാവര്ക്കും സുഗന്ധവും
സന്തോഷവും വിളമ്പിക്കൊടുത്തു
നീറലുകളെ മന്ദഹാസം കൊണ്ട് മറച്ചു.
വീണ്ടും കാലം പുകതുപ്പി.
വാര്‍ധക്യം തന്റെ വിരല്പ്പാടുകളാല്‍
 എന്നെ മാന്തിപ്പോളിച്ചപ്പോള്‍
ഞാനിവിടെ ആയി
ഈ കരിങ്കല്‍ ക്കൂനയില്‍
ഇപ്പോഴും എന്റെ ഹൃദയം
  നീരുക തന്നെ യാണ്
സന്ധ്യ തെങ്ങോലകളുടെ
കൈ കോര്‍ത്ത്‌ പിടിച്ചു
 വിട ചോദിക്കുന്ന ഈ   വേല യിലും
നിലവിളിചോടുന്ന നിലാവിന്റെ
കീറിയ പുടവ മുഖതുരസുംപോഴും
ഓട്ടകള്‍ വീണ ഓണത്തെ യോര്‍ത്തു
ചിറകു തകര്‍ന്ന തുമ്പി
മൌനം പാലിക്കുംപോഴും
മണ്ണില്‍ കൂടെ തുള്ളിക്കളികാന്‍ ക്ഷണിക്കുന്ന
മഴത്തുള്ളികളുടെ ചുണ്ടിലെ
കോണിലെ കുടിലത തിരിച്ചറിയുമ്പോഴും
ഹൃദയം എരിയുകതന്നെയാണ്.
ആരോ വിളിക്കുന്നു
തിരിഞ്ഞുനോക്കിയപ്പോള്‍
അമ്മ ക്ഷണിക്കയാണ്
അവരുടെ വേരുകളിലെക്കോഴുകിയെതുവാന്‍
അവര്‍ക്ക് ആഹാരമാകുവാന്‍
 സമ്മതം  നൂറുവട്ടം  സമ്മതം 
അമ്മയുടെ തണലില്‍
   അമ്മയുടെകുളിരില്‍
ഇങ്ങനെ മയങ്ങുമ്പോള്‍
കടലായ പുഴ കണക്കെ
 അമ്മയുടെ  നാടിയില്‍ ചേരുംപോള്‍
ഹൃദയത്തിലെ എരിച്ചില്‍ പാടുകളില്‍
 സുഖത്തിന്റെനിശാഗന്ധികള്‍
തണുപ്പായി പടര്‍ന്നു കയറുകയായിരുന്നു.
പുറത്ത് ആകാശം
 വീണ്ടുംചുവന്നു .
ചുടുകാറ്റ് വീശിക്കൊണ്ടിരുന്നു
കരുണയുടെ കണികകള്‍
എവിടെയോ മയങ്ങിക്കിടന്നു .