2010, നവംബർ 30, ചൊവ്വാഴ്ച

വായനമത്സരം

ചങ്ങരംകുളം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വായനമത്സരം നടത്തി. പൊന്നാനി താലൂക്കുതല മത്സരത്തില്‍ ആര്യകൃഷ്ണ.ആര്‍ ഒന്നാം സ്ഥാനവും ഹരിപ്രിയ ടി.ആര്‍. രണ്ടാംസ്ഥാനവും (ഇരുവരും നളന്ദ കലാകേന്ദ്രം ഗ്രന്ഥശാല പന്താവൂര്‍), ആതിര എം. (ദേശസേവിനി വായനശാല തവനൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ശാസ്ത്ര മേള തുടങ്ങി .

ശാസ്ത്ര മേള തുടങ്ങി .
ഇന്ന് ഞങ്ങളുടെ സ്കൂള്‍ വെച്ചു എടപ്പാള്‍ സബ്ജില്ല ശാസ്ത്രമേള തുടങ്ങി
ഐ.ടി മേളയും ഗണിതശാസ്ത്ര മേളയും എച്ച്.എസ് വിഭാഗം സാമൂഹ്യ ക്വിസ്സ്ഊം ഉണ്ടായിരുന്നു. എല്ലാം വളരെ നന്നായി .സമയക്ലിപ്തതയില്‍  നേരിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്ങിലും പരിചയക്കുറവുകൊണ്ടാണ് അത് സംഭവിച്ചത്
ഇന്ന് നടന്ന യു.പി .വിഭാഗം ഐ ടി ക്വിസ്സ്.  മല്‍സരത്തില്‍ ഞാനും
പങ്കെടുത്തിരുന്നു
ഒന്നാം സ്ഥാനം വ്യ്ശാഘിനും രണ്ടാം സ്ഥാനം നവനീതിനും കിട്ടി
ഞാന്‍ മൂന്നാം സ്ഥാനത്തായിരുന്നു 

2010, നവംബർ 28, ഞായറാഴ്‌ച

ചിത്രങ്ങള്‍ -4

ചിത്രങ്ങള്‍ -3

ചിത്രങ്ങള്‍ -2

ചിത്രങ്ങള്‍ -1

ചിത്രങ്ങള്‍

ടീഛ്റമ്മ

യൂറീക്കയില്‍വന്നത്
eureka

2010, നവംബർ 18, വ്യാഴാഴ്‌ച

കൂട്ടുകാരന്‍

കാറ്റ് പുകയുടെ തോളില്‍ കയ്യിട്ടു തുള്ളിച്ചാടി.
അവന്റെ കരുത്‌തടിച്ചശരീരത്തിനും നീണ്ട എന്നതലമുടിക്കും  എന്ത് ചന്തമാണ്.
തന്റെ വിളറിയ മുഖത്തിനും മഞ്ഞ തലമുടിക്കും ഒരു ഭംഗിയുമില്ല.
അയ്യയ്യേ..
മലയുടെ ശാസനയുംമരത്തിന്റെ യാച്ചനയുമൊന്നുംഅവന്‍ കേട്ടില്ല...
മഴ മേഘമാകട്ടെ മഞ്ഞുകാലമെതും മുന്‍പ് തന്നെ മലയുടെ വീടിലേക്ക്‌  കൊണ്ടുപോകാമെന്ന് പറഞ്ഞ കാറ്റിനെ തിരഞ്ഞു തിരഞ്ഞു തളര്‍ന്നു.
കാറ്റും പുകയുമാകട്ടെ യന്ത്ര പക്ഷികളുടെ കണ്ണിലും മൂക്കിലും കയറിയും
അവ കത്തിക്കരിഞ്ഞു വീഴുന്നതുകണ്ട് പൊട്ടിച്ചിരിച്ചും യാത്ര തുടര്‍ന്നു..
കടലില്‍ കൊച്ചു വഞ്ചികളുടെ നേരെ കുസൃതി കാട്ടി നീങ്ങുമ്പോഴാണ് ഏതോ
കടല്കൊള്ളക്കാര്‍അവര്‍ക്കുനേരെ നിറയൊഴിച്ചത്
തോ ക്കില്‍ നിന്ന് വന്ന പുക ,കൂട്ടുകാരന്‍ പുകയുടെ കൂടെ കൂടി .
കാറ്റിനെ ഉപേക്ഷിച്ചു രണ്ടു പുകകളും ഓസോണ്‍ പാളിയും തുളച് പറന്നുപോയി.
കാറ്റോ കടല്കൊള്ളക്കാരുടെഇരുമ്പ് കൂടിനുള്ളില്‍ ...............
ഇപ്പോഴും മഴ മേഘം കടലിന്റെ പുരികതലമുടിയിലൂടെ ...ആകാശത്തിലെ
മന്താരപൂക്കള്‍ക്കിടയിലൂടെ ........അലയുകയാണ്.
കൂട്ടുകാരന്‍ കാറ്റിനെ തേടി.

2010, നവംബർ 17, ബുധനാഴ്‌ച

എന്റെ അമ്മ

ഞാന്‍ വെറുതെ ജീവിക്കുകയാണ്.അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.ഒരു
പക്ഷെ എന്റെ അമ്മക്കായി എന്നെനിക്കു പറയാനാകും.
പക്ഷെ എന്റെ അമ്മ ഞാന്‍ എത്രയും വേഗം മരിച്ചുപോകട്ടെ എന്നാഗ്രഹിക്കുന്നു.
എന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി എന്ന് ഞാന്‍ പറഞ്ഞാലും അത് സത്യമാവില്ല.
എന്റെ സഹോധരങ്ങളാകട്ടെ ഞാനില്ലെങ്കില്‍ ഭാഗത്തില്‍ അത്രയും കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതുന്നു.
പുഴകള്‍ക്കും മലകള്‍ക്കും വേണ്ടി എന്നുമെനിക്ക് പറയാം.പക്ഷെ
ഇന്നലെയാണല്ലോഞാന്‍ പുഴയിലേക്ക് പ്ലാസ്റിക് സഞ്ചികള്‍ഇട്ടതു.
ജെ.സി.ബി.ഉടമസ്ഥന്റെ വീട്ടില്‍ കൂലിപ്പണിക്ക് ഞാന്‍  പോകാറുണ്ട്.
പലപ്പോഴും മണ്ണിന്റെ മണമുള്ള ജെ,സി,ബി.യെ തൊട്ടുതടവാരുമുണ്ട്
മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടിയുമല്ല ഞാന്‍ ജീവിക്കുന്നത്,
ഇറച്ചി എനിക്കിഷ്ടമാണെന്നു മാത്രമല്ല
എന്റെ ഭാര്യ സ്നേഹത്തോടെ നട്ട്വളര്‍ത്തുന്ന ചെടികള്‍ ഞാന്‍ ചവിട്ടി നശി പ്പിക്കാരുമുണ്ട്
കല്ല്‌ ഷാപ്പ്‌ മൊതലാളിക്കു വേണ്ടി എന്നും പറയാം
എന്നാല്‍
ഞാന്‍ കള്ളുഷാപ്പില്‍ കൊടുക്കാനുള്ള പറ്റുഎത്ര വലുതാണ്‌.
പിന്നെ ഞാനിങ്ങനെ ജീവിക്കുന്നതിനു എന്തുന്യായമാനുല്ലത്.
എന്റെ മക്കളുടെ ദേഹത്തെ ചൂരല്‍ പാടുകളോട് ഞാനെന്തുതരമാണ് പറയുക.?
എങ്കിലും ഞാന്‍ ഒരുകാരനവുമില്ലാതെ ജീവിക്കുന്നു.
പണ്ടും
എല്ലാം കാരണമില്ലാതെ ചെയ്യുന്ന ഒരു ഭ്രാന്തനാനല്ലോ ഞാന്‍..
.
 

അന്ന്

അന്ന് ആരുടെയോ ഉള്ളു വെന്ത ചാരം ഇരിപ്പിടതിനായി  കേണ്...
നെറ്റികള്‍,മേശ വലിപ്പുകള്‍ ,സര്ടിഫിക്കട്ടുകള്‍ ,ഉള്ളം കയ്യുകള്‍,....

എല്ലാവരും അതിനെ തൂത് വാരിക്കളഞ്ഞു..
പിന്നീട് ..
കാറ്റിന്റെ കൂടെ തേരാ പാരാ നടന്ന ചാരത്തിന്റെ ചൂടും ചുണയും
മാറ്റത്തിന്റെ തോരാമഴയത്ത് കെട്ടുപോയി.
ഇന്ന്..
വരണ്ട വഴികളിലൂടെ ലാപ്ടോപ്പുമായി ഞാന്‍ നടക്കുമ്പോള്‍
കാലു നൊന്ത് ,കയ്യ് വെന്ത് തെങ്ങുമ്പോള്‍
ചാരം കുളിര്‍പ്പച്ച നിറത്തില്‍
എന്നെ പൊതിയുന്നു.
അന്ന് ഞാന്‍ അവഗണിച്ചിരുന്നെന്നോര്‍ക്കാതെ
സമാധാനമായി പൊഴിയുന്നു.
ഉള്ളില്‍ ഓര്‍മയുടെ ഉണര്‍വിന്റെ കടലിരമ്പുന്നു.

2010, നവംബർ 12, വെള്ളിയാഴ്‌ച

sambhavichath

പാവം

പാവം  

തടങ്കലില്‍


എല്ലാം തടങ്കലിലാണ്.
പൂക്കള്‍ കമ്പിവേലികളുടെ ,ചെടിച്ചട്ടികളുടെ ..തടങ്കലില്‍
തലമുടി കറുത്ത തട്ടങ്ങളുടെ തടങ്കലില്‍
മറക്കുടകളുടെ ,പര്ധകളുടെ ..തടങ്കലിലാണ് ശരീരം
മനസ്സ് മാന്യതയുടെ മര്യാതകളുടെ തടങ്കലില്‍
വിശ്വാസം ആശയക്കുഴപ്പങ്ങളുടെ ..,ആസങ്കകളുടെ തടങ്കലിലാവുന്നു
ന്യായം സ്വാര്‍ഥതയുടെ തടങ്കലില്‍ അകപ്പെടുന്നു... 
കണ്ണുകള്‍ പരിധികളുടെ തടങ്കലിലാണ്.
...................
ഒന്നും ഒന്നിന്റെയും തടങ്കളിലല്ലാത്തവര്‍ ഭ്രാന്താശുപത്രിയുടെ ഇഴയടുപ്പമുള്ള കമ്പികളില്‍ ചങ്കുറപ്പോടെ ഇരിക്കുകയാണ്.

2010, നവംബർ 10, ബുധനാഴ്‌ച

ക്ഷമയും ശക്തിയും

കണക്കുപുസ്തകത്തില്‍ എന്നോ കോറിയവരകള്‍ പോലെ മഴചാരലുകള്‍ആവര്തിച്ചുകൊണ്ടിരുനു.
മണ്ണിന്റെ കിനാവുകളെ മഴ പുതിയ ജീവനുകലാക്കിമാറ്റി.
പുതിയൊരു പച്ചപ്പ്‌ ഉണര്‍ന്നു.
മണ്ണിന്റെ ക്ഷമയും ശക്തിയും ശുധതയും ..
മഴ്ഹതുല്ലിയുടെസൗന്ദര്യവും നിഷ്കളങ്കതയും ..,എതുസാഹച്ചര്യതോടും പൊരുത്തപ്പെടാനുള്ള
കഴിവും ആ പച്ചപ്പിനുണ്ടാകുമെന്നു എവരും വിചാരിച്ചു.
സമുദ്രത്തിന്റെ ആര്തിരംപലിലേക്ക്ഉള്ള ഒലിച്ചുപോക്കില്‍നിന്ന് രക്ഷിക്കുമെന്ന്
കരുതി അവനു മണ്ണും മഴയും എല്ലാ പരിചരണവും കൊടുത്തു.
എന്നാല്‍ ശക്തിയും വളക്കൂറും മാഞ്ഞ മണ്ണിനെ കുറ്റം പറയുന്ന മഴയേയും
വെണ്മയും മനോഹാരിതയും മാഞ്ഞ മഴയെ വെറുക്കുന്ന മണ്ണിനെയും
അവനു വെറുപ്പായി കഴിഞ്ഞിരുന്നു.
നിന്റെ കൂടെ കൂടിയിട്ടാണ് ഞാനിങ്ങനെ ആയതെന്നു മഴയും അതല്ല തന്റെ കൂടെ കൂടിയിട്ടാണ്‌ ഞാനിങ്ങനെ അഴുക്കുവെള്ളമായതെന്നുമഴയും പറഞ്ഞുകൊണ്ടിരുന്നു .
             അവസാനം സഹികെട്ട പച്ചപ്പ്‌ പരിസ്തി തി ദി ന തി നു
നാട്ടുനനക്കാന്‍ ചെടി വേണ്ടിയിരുന്ന കുട്ടിയുടെ കൂടെ പോയി.
തന്നെ പഴി പറഞ്ഞ അച്ഛനും അമ്മയ്ക്കും അവന്‍ കൂട്ടുകാരന്‍ ജ.സി .ബി.യോട് പറഞ്ഞു
സിറ്റിംഗ് റൂമിലും സ്വിമ്മിംഗ് പൂളിലും സ്ഥാനം കൊടുത്തു.
പിന്നെ ഏതോ രാസവളത്തിന്റെ പരിച്ചരനമെറ്റ് തലയുയര്‍ത്തി കണ്ണ് വെട്ടിച്ചങ്ങനെ .................................... 
തിരയാന്‍ ആകാശങ്ങളുണ്ടല്ലോ....

                            ലഭിക്കാന്‍ അന്ഗീകാരങ്ങളും .....

2010, നവംബർ 8, തിങ്കളാഴ്‌ച

കള്ളന്‍

തു ടങ്ങുംപോള്‍ ഞാന്‍ എന്നും തെറ്റിച്ചിരുന്നു
ആദ്യ കമിഴല്‍...ഇരിക്കല്‍..
ആദ്യമായി നടക്കാന്‍ ശ്രമിച്ചതിന്റെ വിള്ളലുകള്‍ മുട്ടിലിന്നുംകാണാം...
എല്ലാ ക്ലാസ്സുകളിലെയും ആദ്യത്തെ പരീക്ഷകളില്‍ ഞാന്‍ പരാജയപ്പെട്ടു, ,
ആദ്യത്തെ ജോലി ,ആദ്യത്തെ വിവാഹം,എല്ലാം പരാജയങ്ങളായിരുന്നു.
ആദ്യത്തെ കളവ് വല്ലാതോരബധമായിരുന്നു.
ആദ്യമായി പോലീസ്സ്റ്റേഷനില്‍ പോയപ്പോള്‍ ഒരുപാടു അടി കിട്ടി,
ആദ്യമായി ചെയ്ത കൊലയിലും പിഴവുകലേറെയുണ്ടായിരുന്നു.
മാത്രമല്ല ഏറെ ദിവസം ഉറങ്ങാനും കഴിഞ്ഞില്ല,
അതിന്റെ വിഷമം മാറ്റാനാണ് വേറൊരാളെ കൊന്നത് .
പിന്നെയെല്ലാം കളിപോലെ കാണാനായി.എപ്പോഴാണ് കഷ്ടകാലം ആരംഭിച്ചതെന്നറിയില്ല.
ഒരുകാറ്റ് മനസ്സിലേക്ക് കടന്നു ചെന്നാല്‍ പോലും....
പശ്ചാത്താപത്തിന്റെ ഉണക്കയിലകള്‍ മുന്നില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നതായി തോന്നുന്നു.
.............................................................................................
ഒരു പക്ഷെ തുടങ്ങുമ്പോഴുള്ള പിഴവുകള്‍ ആവാം ഞാനീ ആശുപത്രി കിടക്കയില്‍
കിടക്കുന്നതിന്റെ  പൊരുളും.
ആത്മഹത്യ യുടെ ഗൂഡ വഴികള്‍ താന്‍ വിശധമായി അന്വേഷിചിരുന്നില്ലല്ലോ.
ഇനി ഞാന്‍ പിഴവുകള്‍ ആവര്‍ തി ക്കില്ല.
പരാജയങ്ങളുടെ ചരിത്രം മാറ്റിയെഴുതാന്‍ എനിക്കു അവകാശം ഉണ്ട്  

2010, നവംബർ 7, ഞായറാഴ്‌ച

ഞാന്‍ വരച്ച ചിത്രങ്ങള്‍


























ഞാന്‍

ഒരു കാറ്റ് കൊണ്ടുവന്ന സുഗന്ധം
ഒരു പാട്ട് കൊണ്ട് പോയ സ്വപ്‌നങ്ങള്‍
ഒരു വാക്ക് ഉയര്‍ത്തിയ ചിന്തകള്‍
ഒരു മോഹം അടക്കി വെച്ച ഭാരം


അല്ല
ഇതല്ലാം ഞാനാണ്
ഞാന്‍

സങ്കടം


പാലചെടിക്കെന്നും സങ്കടമാണ് .

ഒരുഭാഗത്ത്‌ ക്രൂരതയോടെ തുളഞ്ഞുകയറുന്ന ആണികളുടെ കൂര്‍ത്ത മുനകള്‍ .

മറുഭാഗത്ത് തലോടാനും തനലിലിരിക്കാനുമ്ആരുമില്ലതത്തിന്റെവേദന

നാട്ടിലെന്തനിഷ്ടമുന്റായാലും തന്നെ കുറ്റം പറയുന്ന മുത്തസ്സിമാരോടുള്ളഅമര്‍ഷം.

ഭൂതപ്രേതങ്ങളില്ലെന്നു കാണിക്കാന്‍ പാലമരങ്ങള്‍ വെട്ടി നശിപ്പിക്കുന്ന പുരോഗമനവാദി കളോടുള്ളപേടി വേറെ.
എന്നിട്ടുമവള്‍സരീരംപിച്ചി ചീന്തി നമുക്കായി മുലപ്പാല്‍ ചുരത്തുന്നു.
ഒരു സല്യമായിതോന്നു മെങ്കിലും നമ്മെ പരസ്പരം ഒട്ടി ചേര്‍ക്കുന്നു.

2010, നവംബർ 6, ശനിയാഴ്‌ച

മേഘങ്ങള്‍


നരച്ച വെള്ള മാത്രമുള്ള ചളിപ്പാടുകള്‍ മാത്രം നിറങ്ങളായി കൂടെയുള്ള സന്യാസികള്‍ മരണാനന്തരം വെളുത്ത മേഘങ്ങളായി മാറുന്നു,

തുടക്കങ്ങളിലും ഒടുക്കങ്ങളിലും ഉദയം ചെയ്യുന്ന ,അതിവേഗം അപ്രത്യക്ഷമാവുന്ന വിപ്ലവകാരികള്‍ സൂര്യന്റെ കാവലാളായി നില്‍ക്കുന്ന ചുവന്ന മേഘ മാവുന്നു.

വിശാലമായ മനസ്സും പുഞ്ചിരിയും എപ്പോഴുമുള്ളവര്‍ നീല മേഘങ്ങളാവുന്നു.

ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാത്ത സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന എല്ലുമുറിയെ പണിചെയ്യുന്ന കഠിനഹൃധയാര്‍കാര്മെഘങ്ങലാവുന്നു.
അവരാണ് ചൂടിലുരുകി സഹികെടുമ്പോള്‍ വെല്ല്ലപ്പോക്കങ്ങലായും,വരണ്ട പൈപ്പിന്റെ തൊണ്ട യെ നനക്കുന്ന കുളിര്‍ തലോടലായും നമ്മിലേക്ക്‌ പെയ്തിറങ്ങുന്നു.എന്നാല്‍ അവര്‍ക്കും വാര്ധക്ക്യമെതുന്നു.ആരും നോക്കാനില്ലാതെ ചുമച്ചു ചുമച്ചു ആ കാര്‍മേഘങ്ങള്‍ തുപ്പുന്ന കഫക്കട്ടയാനത്രേചൂടുള്ള കണ്ണീരുപ്പുള്ളഅമ്ലമഴ .

2010, നവംബർ 5, വെള്ളിയാഴ്‌ച

മരണശേഷം

ഞാന്‍ പ്രഭാതങ്ങള്‍ക്കും പ്രധോഷങ്ങള്‍ക്കും ഇടയിലെ പാഴ് ചിന്ത ആയിരിക്കാം .
ആരോ പതിഞ്ഞു മൂളിയ ഒരു പാട്ടയിരിക്കാം .
താളം തെറ്റിയ ഇടര്‍ച്ച പറ്റിയ ഒരു പാട്ട് .
എങ്കിലും ...
ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം രണ്ടായി മുറിക്കുക .
ഒരു പാളി കറുത്ത ധൂമ പാളികളായി ആകാശ തേക്ക് പറത്തിവിടണം .
മറ്റേതിനെ മണ്ണിന്റെ അമര്ച്ചകളില്‍ സ്വസ്ത മായി കിടക്കാന്‍ വിടുക.
അപ്പോള്‍ ഞാന്‍ രാത്രികളില്‍ ഇരുട്ടായി ലോകത്തെ കാക്കും.
മണ്ണില്‍ വളമായി മാറും .
ലോകത്തെ കാക്കുമ്പോള്‍ ഞാന്‍ പവിത്രയാവും .
മഴ നൂലുകളായി താഴോട്ടു പെയ്യും.
മണ്ണില്‍ വളമായി മാറുമ്പോള്‍
മണ്ണിനു സ്വയം സമര്പിക്കുംപോള്‍
എന്റെ കണ്ണില്‍ നിന്ന് പ്രകാശം പുറപ്പെടും .
മഴയും മണ്ണും വെളിച്ചവും ഒന്നായി വിത്തിനെ പൊതിയുമ്പോള്‍
പുതിയൊരു കവിത പിറക്കുന്നു.
എന്റെ ജീവിതം സാര്തകമാവുന്നു.