2010, നവംബർ 8, തിങ്കളാഴ്‌ച

കള്ളന്‍

തു ടങ്ങുംപോള്‍ ഞാന്‍ എന്നും തെറ്റിച്ചിരുന്നു
ആദ്യ കമിഴല്‍...ഇരിക്കല്‍..
ആദ്യമായി നടക്കാന്‍ ശ്രമിച്ചതിന്റെ വിള്ളലുകള്‍ മുട്ടിലിന്നുംകാണാം...
എല്ലാ ക്ലാസ്സുകളിലെയും ആദ്യത്തെ പരീക്ഷകളില്‍ ഞാന്‍ പരാജയപ്പെട്ടു, ,
ആദ്യത്തെ ജോലി ,ആദ്യത്തെ വിവാഹം,എല്ലാം പരാജയങ്ങളായിരുന്നു.
ആദ്യത്തെ കളവ് വല്ലാതോരബധമായിരുന്നു.
ആദ്യമായി പോലീസ്സ്റ്റേഷനില്‍ പോയപ്പോള്‍ ഒരുപാടു അടി കിട്ടി,
ആദ്യമായി ചെയ്ത കൊലയിലും പിഴവുകലേറെയുണ്ടായിരുന്നു.
മാത്രമല്ല ഏറെ ദിവസം ഉറങ്ങാനും കഴിഞ്ഞില്ല,
അതിന്റെ വിഷമം മാറ്റാനാണ് വേറൊരാളെ കൊന്നത് .
പിന്നെയെല്ലാം കളിപോലെ കാണാനായി.എപ്പോഴാണ് കഷ്ടകാലം ആരംഭിച്ചതെന്നറിയില്ല.
ഒരുകാറ്റ് മനസ്സിലേക്ക് കടന്നു ചെന്നാല്‍ പോലും....
പശ്ചാത്താപത്തിന്റെ ഉണക്കയിലകള്‍ മുന്നില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നതായി തോന്നുന്നു.
.............................................................................................
ഒരു പക്ഷെ തുടങ്ങുമ്പോഴുള്ള പിഴവുകള്‍ ആവാം ഞാനീ ആശുപത്രി കിടക്കയില്‍
കിടക്കുന്നതിന്റെ  പൊരുളും.
ആത്മഹത്യ യുടെ ഗൂഡ വഴികള്‍ താന്‍ വിശധമായി അന്വേഷിചിരുന്നില്ലല്ലോ.
ഇനി ഞാന്‍ പിഴവുകള്‍ ആവര്‍ തി ക്കില്ല.
പരാജയങ്ങളുടെ ചരിത്രം മാറ്റിയെഴുതാന്‍ എനിക്കു അവകാശം ഉണ്ട്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ