2010, നവംബർ 17, ബുധനാഴ്‌ച

എന്റെ അമ്മ

ഞാന്‍ വെറുതെ ജീവിക്കുകയാണ്.അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.ഒരു
പക്ഷെ എന്റെ അമ്മക്കായി എന്നെനിക്കു പറയാനാകും.
പക്ഷെ എന്റെ അമ്മ ഞാന്‍ എത്രയും വേഗം മരിച്ചുപോകട്ടെ എന്നാഗ്രഹിക്കുന്നു.
എന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി എന്ന് ഞാന്‍ പറഞ്ഞാലും അത് സത്യമാവില്ല.
എന്റെ സഹോധരങ്ങളാകട്ടെ ഞാനില്ലെങ്കില്‍ ഭാഗത്തില്‍ അത്രയും കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതുന്നു.
പുഴകള്‍ക്കും മലകള്‍ക്കും വേണ്ടി എന്നുമെനിക്ക് പറയാം.പക്ഷെ
ഇന്നലെയാണല്ലോഞാന്‍ പുഴയിലേക്ക് പ്ലാസ്റിക് സഞ്ചികള്‍ഇട്ടതു.
ജെ.സി.ബി.ഉടമസ്ഥന്റെ വീട്ടില്‍ കൂലിപ്പണിക്ക് ഞാന്‍  പോകാറുണ്ട്.
പലപ്പോഴും മണ്ണിന്റെ മണമുള്ള ജെ,സി,ബി.യെ തൊട്ടുതടവാരുമുണ്ട്
മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടിയുമല്ല ഞാന്‍ ജീവിക്കുന്നത്,
ഇറച്ചി എനിക്കിഷ്ടമാണെന്നു മാത്രമല്ല
എന്റെ ഭാര്യ സ്നേഹത്തോടെ നട്ട്വളര്‍ത്തുന്ന ചെടികള്‍ ഞാന്‍ ചവിട്ടി നശി പ്പിക്കാരുമുണ്ട്
കല്ല്‌ ഷാപ്പ്‌ മൊതലാളിക്കു വേണ്ടി എന്നും പറയാം
എന്നാല്‍
ഞാന്‍ കള്ളുഷാപ്പില്‍ കൊടുക്കാനുള്ള പറ്റുഎത്ര വലുതാണ്‌.
പിന്നെ ഞാനിങ്ങനെ ജീവിക്കുന്നതിനു എന്തുന്യായമാനുല്ലത്.
എന്റെ മക്കളുടെ ദേഹത്തെ ചൂരല്‍ പാടുകളോട് ഞാനെന്തുതരമാണ് പറയുക.?
എങ്കിലും ഞാന്‍ ഒരുകാരനവുമില്ലാതെ ജീവിക്കുന്നു.
പണ്ടും
എല്ലാം കാരണമില്ലാതെ ചെയ്യുന്ന ഒരു ഭ്രാന്തനാനല്ലോ ഞാന്‍..
.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ