2010, നവംബർ 6, ശനിയാഴ്‌ച

മേഘങ്ങള്‍


നരച്ച വെള്ള മാത്രമുള്ള ചളിപ്പാടുകള്‍ മാത്രം നിറങ്ങളായി കൂടെയുള്ള സന്യാസികള്‍ മരണാനന്തരം വെളുത്ത മേഘങ്ങളായി മാറുന്നു,

തുടക്കങ്ങളിലും ഒടുക്കങ്ങളിലും ഉദയം ചെയ്യുന്ന ,അതിവേഗം അപ്രത്യക്ഷമാവുന്ന വിപ്ലവകാരികള്‍ സൂര്യന്റെ കാവലാളായി നില്‍ക്കുന്ന ചുവന്ന മേഘ മാവുന്നു.

വിശാലമായ മനസ്സും പുഞ്ചിരിയും എപ്പോഴുമുള്ളവര്‍ നീല മേഘങ്ങളാവുന്നു.

ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാത്ത സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന എല്ലുമുറിയെ പണിചെയ്യുന്ന കഠിനഹൃധയാര്‍കാര്മെഘങ്ങലാവുന്നു.
അവരാണ് ചൂടിലുരുകി സഹികെടുമ്പോള്‍ വെല്ല്ലപ്പോക്കങ്ങലായും,വരണ്ട പൈപ്പിന്റെ തൊണ്ട യെ നനക്കുന്ന കുളിര്‍ തലോടലായും നമ്മിലേക്ക്‌ പെയ്തിറങ്ങുന്നു.എന്നാല്‍ അവര്‍ക്കും വാര്ധക്ക്യമെതുന്നു.ആരും നോക്കാനില്ലാതെ ചുമച്ചു ചുമച്ചു ആ കാര്‍മേഘങ്ങള്‍ തുപ്പുന്ന കഫക്കട്ടയാനത്രേചൂടുള്ള കണ്ണീരുപ്പുള്ളഅമ്ലമഴ .

2 അഭിപ്രായങ്ങൾ: