2010, നവംബർ 18, വ്യാഴാഴ്‌ച

കൂട്ടുകാരന്‍

കാറ്റ് പുകയുടെ തോളില്‍ കയ്യിട്ടു തുള്ളിച്ചാടി.
അവന്റെ കരുത്‌തടിച്ചശരീരത്തിനും നീണ്ട എന്നതലമുടിക്കും  എന്ത് ചന്തമാണ്.
തന്റെ വിളറിയ മുഖത്തിനും മഞ്ഞ തലമുടിക്കും ഒരു ഭംഗിയുമില്ല.
അയ്യയ്യേ..
മലയുടെ ശാസനയുംമരത്തിന്റെ യാച്ചനയുമൊന്നുംഅവന്‍ കേട്ടില്ല...
മഴ മേഘമാകട്ടെ മഞ്ഞുകാലമെതും മുന്‍പ് തന്നെ മലയുടെ വീടിലേക്ക്‌  കൊണ്ടുപോകാമെന്ന് പറഞ്ഞ കാറ്റിനെ തിരഞ്ഞു തിരഞ്ഞു തളര്‍ന്നു.
കാറ്റും പുകയുമാകട്ടെ യന്ത്ര പക്ഷികളുടെ കണ്ണിലും മൂക്കിലും കയറിയും
അവ കത്തിക്കരിഞ്ഞു വീഴുന്നതുകണ്ട് പൊട്ടിച്ചിരിച്ചും യാത്ര തുടര്‍ന്നു..
കടലില്‍ കൊച്ചു വഞ്ചികളുടെ നേരെ കുസൃതി കാട്ടി നീങ്ങുമ്പോഴാണ് ഏതോ
കടല്കൊള്ളക്കാര്‍അവര്‍ക്കുനേരെ നിറയൊഴിച്ചത്
തോ ക്കില്‍ നിന്ന് വന്ന പുക ,കൂട്ടുകാരന്‍ പുകയുടെ കൂടെ കൂടി .
കാറ്റിനെ ഉപേക്ഷിച്ചു രണ്ടു പുകകളും ഓസോണ്‍ പാളിയും തുളച് പറന്നുപോയി.
കാറ്റോ കടല്കൊള്ളക്കാരുടെഇരുമ്പ് കൂടിനുള്ളില്‍ ...............
ഇപ്പോഴും മഴ മേഘം കടലിന്റെ പുരികതലമുടിയിലൂടെ ...ആകാശത്തിലെ
മന്താരപൂക്കള്‍ക്കിടയിലൂടെ ........അലയുകയാണ്.
കൂട്ടുകാരന്‍ കാറ്റിനെ തേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ