2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

പ്ലാസ്റ്റിക്‌


എന്നെ ഉരുക്കിയപ്പോഴും രൂപം മാറ്റിയപ്പോഴും തനുപ്പിച്ചപ്പോഴും ഞാന്‍ അനങ്ങാതെ കിടന്നു.എന്നെ സുന്ദരിയാക്കിയപ്പോഴും വില്പ്പനക്കുവച്ചപ്പോഴും ലോഭമില്ലാതെ ചിലവാക്കിയപ്പോഴും ഞാന്‍ പുഞ്ചിരിച്ചു.എന്നെ ചുരുട്ടികൂട്ടിയപ്പോഴും കുറ്റം പറഞ്ഞപ്പോഴും മിണ്ടിയില്ല.ഉള്ളില്‍ വേണ്ടാത്തത് കുത്തിനിരച്ചപ്പോളുംഞാന്‍ പ്രതികരിച്ചില്ല.അവസാനമെന്നെ അടിച്ചുകൂട്ടി തീ ഇട്ടപ്പോഴും ഞാന്‍ നിശ്ചെഷ്ടയായിരുന്നു. കാരണം നിങ്ങള്‍ തീ വെച്ചത് നിങ്ങള്ക്ക് തന്നെ ആയിരുന്നു.,

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഈ മരണാനന്തര ജീവിതം ...

പുല്ക്കുടിലുകളിലും തടവരകലിലുമായി ജനനം
പിതാവിനെ സഹായിച്ചും അമ്മക്കുമ്മ കൊടുത്തും
കഷ്ടപ്പാടുകളും സന്തോഷങ്ങളുമായി ബാല്യം
പര്‍വതം ഒറ്റക്കൈയാല്‍ എടുത്തു പൊക്കി
വെള്ളത്തിനെ വീഞ്ഞാക്കി
വൃദ്ധയുടെ കൂനുമാറ്റി
എത്രയെത്ര മായകള്‍ സഹായങ്ങള്‍
കൊന്നും മാപ്പുകൊടുത്തും ദിവസങ്ങള്‍
പലവഴികളിലൂറെ ചെയ്യുന്നത് ഒന്നാണ് .
അതിനിടക്ക് എത്രപേരുടെ
പ്രാര്‍ത്ഥനകള്‍ ,ആസീര്‍വാദങ്ങള്‍,വെറുപ്പുകള്‍.
ചതിക്കുഴികള്‍ ചാടിക്കടന്നു ഏവരോടും പുഞ്ചിരിച്
ഒരു ജന്മം....
ഒടുവില്‍ കിട്ടുന്നതോ ഈശ്വരനെന്ന സ്ഥാനപ്പേര്‍
കുരിശില്‍ തരക്കപ്പെട്ടും വേടന്റെ അമ്പ്‌ കൊണ്ടും മരണം
എന്നിട്ടുമവര്‍അസ്തമിക്കുന്നില്ല .........
സ്നേഹത്തിനിടയില്‍ മതിലുകളായി
അവര്‍ നിലനില്‍ക്കുന്നു.
കല്ലസ്വാമികലുറെ കൂത്താട്ടത്തിന്
മറനില്‍ക്കുവാന്‍അവരവസേഷിക്കുന്നു
എത്ര യാതനയാര്‍ന്നതാണ്
ഈ മരണാനന്തര ജീവിതം ...         

ഞാന്‍ തല താഴ്ത്തി ഇരിക്കുന്നു

ഞാന്‍ തല താഴ്ത്തി ഇരിക്കുന്നു
കാറ്റ് കടക്കുന്ന മൂലകള്‍ ഞാന്‍ തന്നെ കൊട്ടിയടക്കുന്നു.
വേദനയില്‍ നനഞ്ഞ ചുരുണ്ട് കൂടിയ തുണികള്‍
ഉള്ളിലേക്ക് തള്ളുന്നു.
ചതുപ്പായി മാറിയ അവയ്ക്ക് മുകളില്‍
വികാരങ്ങളുടെ വള്ളിച്ചെടികള്‍
സര്‍പ്പങ്ങലെപ്പോലെ പുളയുന്നു .
അവസാനം ഞാന്‍ തീ വേണമെന്ന് ആഗ്രഹിക്കുന്നു.
ഊതിയിട്ടുമ് ഊതിയിട്ടുമ് അവ കത്തിപ്പിടിക്കതിരിക്കുംപോള്‍
ഞാന്‍ നിസ്സബ്ദയാകുന്നു.
വാക്കുകള്‍ തേ  ങ്ങലിലേക്ക് തെന്നുമോ എന്ന് ഭയന്ന്






ഞാന്‍ നിസ്സബ്ദയാവുന്നു .