2012, ജൂലൈ 15, ഞായറാഴ്‌ച

കൂട്ടമാറ്റം 

അന്ന് 
 ഞാനൊരു കാര്മെഘമായിരുന്നു
കറുത്ത് തടിച്ച ഒരു കാര്‍മേഘം
പരിഷ്കാരമില്ലാത്ത കണ്ടിടത്തൊക്കെ
തുപ്പുന്ന മല്ലു.
എത്ര ശ്രദ്ധിച്ചിട്ടും പലതും
തട്ടി താഴെ ഇടുന്നവള്‍
കളിയാക്കലിനു മുന്നില്‍ കണ്ണ് താഴ്തുന്നവള്‍
എണ്ണ  മണക്കുന്നനീണ്ട തലമുടിയുള്ള പൊട്ടത്തി
ഉറക്കെ സംസാരിക്കുന്ന നാടന്‍ പെണ്ണ്
നിശ ശ് ബ് ദ മായി മേല്‍ക്കുര മറവില്‍
പെയ്തിറങ്ങി യിരുന്ന
സായിപ്പന്മാര്‍ക്ക് നീന്തി തുടിക്കുവാന്‍
കിടന്നു കൊടുത്തിരുന്ന
തനി സാധാരണക്കാരി
ഇന്ന് 
കറങ്ങുന്ന കസേരയില്‍
കാലില്‍ കാലെറ്റിയിരിക്കുമ്പോള്‍
അവള്‍ക്കു ചിരി വന്നു.
അന്ന് 
കണക്കു വല്ലാത്ത തെമ്മാടിയായിരുന്നു
ഒന്ന് പിഴച്ചാല്‍ പിന്നെ
ചാടി മറിഞ്ഞും ഒളിച്ചിരുന്നും
മുമ്പില്‍ തെറ്റുകളുടെ പ്രളയം സൃഷ്ടിക്കും
ചെയ്തു കൂട്ടിയ ക്രിയകളിലേക്ക് ച്ചുഴിഞ്ഞു
നോക്കി കാലം കടലാസ്സിലാകെ
മഷി പ്പാടുകള്‍ വീഴ്തിയിരിക്കും
വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും
തെറ്റില്ലാതെ മുന്നോട്ടുപോയാലോ
അവസാനം ശേ ഷിചിര് ന്നത്
കുറച്ച ക്കങ്ങളും
അടിയിലും മേലെയും
രണ്ടട്ടി മണ്ണും
ഇന്ന്
അവസാനമില്ലാത്ത കണക്കുകളെ
മാറ്റിയും മറിച്ചും
അനന്തമായി ഒഴുകുമ്പോള്‍
അവളോര്‍ത്തു അവസാനിക്കുന്ന
കണക്കുകളുടെ സുഖം
അന്ന് 
നിലാവുമായുമ്പോള്‍
നിഴല്‍ പര ക്കുമ്പോള്‍
ഉറവകള്‍ വറ്റുമ്പോള്‍
ഉണര്‍വ് ഓര്‍മയാകുമ്പോള്‍
പച്ചപ്പ്‌ തളരുമ്പോള്‍
ഒച്ചകള്‍ പെരുകുമ്പോള്‍
തണല്‍ തീരുമ്പോള്‍
തീക റക്ക് മ്പോള്‍
ഇത്തിരി നിറ വിനായി
ഞാന്‍ അമ്മയുടെ
ചുവട്ടില്‍ നിന്നിരുന്നു
 ഇന്ന്
ഒറ്റയ്ക്ക് പോരാടുമ്പോള്‍ അവള്‍ പിറുപിറുത്തു
ഒരു പുളിയില തണ ലെങ്കിലുമു ണ്ടെങ്കില്‍ ............
അന്ന്
 ഒരൊറ്റ മൈന ചോരയില്‍
എന്റെ കണ്ണില്‍ പിടിച്ചു തൂങ്ങിയ അതിനെ
വലിച്ചെ റിഞ്ഞ പ്പോള്‍ വല്ലാത്ത ആശ്വാസം
അത് മറ്റൊരു കയ്യില്‍ പിടയുന്നത്
കണ്ടപ്പോള്‍ അതിലേറെ ആഹ്ലാദം
കൈമാറി കൈമാറി
അവസാനമത്
ചിത്രഗുപ്തന്റെ പുസ്തകത്തില്‍
പിന്നെ പിന്‍ പേജില്‍ പരസ്യങ്ങള്‍ക്കിടയില്‍
അവസാനം ശ മ്പ ളം പറ്റുന്നവര്‍ പറഞ്ഞു
ഇതൊരു അന്ധ വിശ്വാസം
ആരുടെയോ സൃ ഷ്ടി ...........
ഇന്ന് 
അനന്തതയില്‍
അനക്കമില്ലാതെ പിടയുമ്പോള്‍
അവള്‍ അറിഞ്ഞു

വിതച്ചതെ ..കൊയ്യു.. 

2 അഭിപ്രായങ്ങൾ:

  1. മോളെ, നന്നായിട്ടുണ്ട്
    അന്നും ഇന്നും വന്ന വ്യത്യാസങ്ങള്‍ മനോഹരമായി ചിത്രീകരിച്ച് അവസാനം ഒരു തത്വചിന്തയും തന്നു

    ആദ്യത്തെ അന്നിന്റെ അവസാനത്തെ മൂന്നുവരികള്‍ മോള്‍ക്ക് ചേരുകയില്ലയെന്ന് തോന്നി വായിച്ചപ്പോള്‍. കവിതയില്‍ അത് ഉള്‍പ്പെടുത്തണമെങ്കില്‍ ഇനിയും കാവ്യാത്മകമായി സൂചിപ്പിക്കാന്‍ അനേകപദങ്ങളുണ്ടല്ലോ. അതല്ലേ നല്ലത്?
    നന്നായി എഴുതൂ, സദ്ഭാവന വളരട്ടെ....

    ആശംസകളും സ്നേഹവും.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട് മകളെ ....
    അക്ഷര പിശകില്ലാതെ എഴുതാന്‍ ശ്രമിക്കുക.....

    മറുപടിഇല്ലാതാക്കൂ