നനുനനെ ജീവിതം പാടിയിരുന്ന കവിയുടെ കാലില്‍
നദി ഒരു ചിരി കോറിയിട്ടു
കവി ചോദിച്ചു
നിനക്കറിയുമോ യഥാര്‍ത്ഥ ജീവിതത്തെ?
നദി കവിളുകളെ മെല്ലെ അനക്കി .
എന്നിട്ട് പറഞ്ഞു...
ഞാനൊരു ജീവിതമാണ്.
പിന്നെ?
ജീവിതത്തിനു ഒരു ഉദാഹരണം ആണ്
പിന്നെ?
ജീവിതങ്ങളെ ചുമക്കുന്നവള്‍ആണ്
പിന്നെ ?
ജീവിതം നല്‍കുന്നവള്‍ ആണ്
പിന്നെ?
ജീവിതം ഒടുക്കുന്നവള്‍ ആണ്
കവി ചോദിച്ചു
നിനക്കെന്റെ ജീവിതത്തെ ഉള്‍ക്കൊള്ളുവാനുള്ള
കരുത്തുണ്ടോ?
മറുപടി പറഞ്ഞില്ല നദി
പിന്നെ എപ്പോഴോ ഒരു രാപ്പക്ഷി കരഞ്ഞുതളര്‍ന്നു
അങ്ങോട്ട് വന്നപ്പോള്‍
ഓളങ്ങള്‍ പൂര്നച്ചന്ദ്രനെ
വരച്ചു കളിക്കുന്നത് മാത്രം കണ്ടു.
അല്‍പനേരം നോക്കിനിന്നിട്ട് അത്
കരച്ചില്‍ നിര്‍ത്തി
ഇരതേടാന്‍ പറന്നുപോയി.
നല്ലൊരു കവിത ....ഫോണ്ടുകള്‍ അല്പം ചെറുതാക്കി എഴുതുക എന്നാല്‍ നന്നായിരുന്നു...
മറുപടിഇല്ലാതാക്കൂഇനിയും എഴുതുക...നല്ലൊരു കവി (കവിയത്രി)യാകാനുള്ള എല്ലാ സാദ്ധ്യതകളും ഇവിടെ കണ്ടു.ആശംസകൾ
മറുപടിഇല്ലാതാക്കൂഇനിയും എഴുതുക...നല്ലൊരു കവി (കവിയത്രി)യാകാനുള്ള എല്ലാ സാദ്ധ്യതകളും ഇവിടെ കണ്ടു.ആശംസകൾ
മറുപടിഇല്ലാതാക്കൂ