കാലവും മേഘമാലകളും മാറിമാറികാഴ്ചകളില്‍ തെളിഞ്ഞപ്പോള്‍ യാത്ര ചെയ്യുകയായിരുന്നുഅവര്‍ -ആതടാകവും മരവും .
തടാകം ഉണര്‍ത്തിയ മണ്ണിനെ കുത്തിത്തുളച്ചു പുറത്തു വന്നവനാണ് മരം .തടാകത്തിന്റെ സത്തുകുടിച്ചു
വേരുകളാല്‍ അവന്‍ വീണമീട്ടുംപോള്‍ തടാകത്തിനു കുളിരാണ്.ക്ഷീണമകറ്റിയ മരം ചിരിക്കുമ്പോള്‍ കോരിതരിപ്പാണ്.മരത്തില്‍നിന്ന് പൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും തടാകതിന്റെമേല്‍ ഓരോ വെട്ടുകത്തികള്‍ ആയാണ് പതിക്കുന്നത് .മരത്തിലെ ഓരോ വരയും കുറിയ തടാകത്തിന്റെ ദീര്‍ഘ നിശ്വാസങ്ങള്‍ ഏറ്റാനു പൂര്‍ണത പ്രാപിച്ചത് .
കറുത്ത്കരിവാളിച്ച ഒരു വൈകുന്നേരത്ത് തടാകം തന്റെ ആമ്പല്‍ വിളക്കുകളെ കത്തിക്കുന്നതിനിടയിലാണ് മരത്തെ കാണാതായത് .രണ്ടുമൂന്നു പ്ലാസ്റിക് കവറുകളും ബീടിക്കുറ്റിയും പിന്നെ ഡ്രൈല്ലര്‍മെഷീന്റെ മുരള്‍ച്ച യെറ്റ് പേടിച്ച ഒരു മഞ്ഞ പാപ്പാത്തിയും മാത്രമേ അവിടെ ബാക്കിയുണ്ടായിര്‍ന്നുള്ളൂ .
ശേഷം ആരോ പൈപ്പുകള്‍ ഉള്ളില്‍ കയറാന്‍ കല്‍പ്പിച്ചപ്പോള്‍ മരത്തെ അന്വേഷിക്കാമല്ലോ എന്ന് കരുതിയാണ്
തടാകം കൂടെ പോയത് .ജലധാരകളിലൂടെയും നിരത്തിവച്ച കുടങ്ങളിലൂടെയും ഏറെ അലഞ്ഞിട്ടും തടാകതിന്നു കൂടെകൂട്ടാനായത് വളിച്ച മണവും പുകസ്വാധും..
ഇപ്പോഴും തടാകം അലഞ്ഞു തിരിയുകതന്നെയാണ് .
ഏതോ ഇരുമ്പു കൂടിനകത്ത് മരത്തിന്റെ ശവം മരവിച്ചു കുത്തിയിരിപ്പ്ണ്ടെന്നരിയാതെ ഇരുണ്ട പ്രേതമായി
പുകക്കുഴലില്‍ നിന്ന് തന്റെ നേരെ എത്തിനോക്കിയത് അവന്റെ ഹൃദയമായിരുന്നു എന്നറിയാതെ .
മരങ്ങളും തടാകങ്ങളും ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ