കണക്കു പുസ്തകത്തില്‍
എന്നോ കോറിയ വരകള്‍ പോലെ
മഴചാറ ലുകള്‍ ആവര്‍ത്തിക്കുന്നു
മണ്ണിന്റെ കനവുകളെ
മഴ പുതിയ ജീവനുകളായ് മാറ്റുമ്പോള്‍
പുതിയൊരു പച്ചപ്പ് ഉണരുന്നു...
മണ്ണിന്റെ ക്ഷമയും ശക്തിയും
മഴയുടെ നിഷ്കളങ്ക സൗന്ദര്യവും
പൊരുത്തപ്പെടാനുള്ള കഴിവും
ഉണ്ടാവുമെന്ന് വിചാരിച്ചിരുന്ന പച്ചതളിര്‍പ്പ് ,
ഒലിച്ചുപോക്കില്‍ നിന്ന് കാക്കുമെന്ന് കരുതി
മണ്ണും മഴയുംകണ്ണ്‍പോലെ കാത്ത തളിര്
വളക്കൂറില്ലാഞ്ഞതിനു, വെണ്മ മാഞ്ഞതിനു
പരസ്പരം ശണ്ട കൂടിയ അവരെ
വെറുത്ത തളിര്.....
ജൂണ്‍ അഞ്ചിനു നടാന്‍
ചെടി അന്വേഷിച്ച കുട്ടിക്കൊപ്പം
ഇറങ്ങിപ്പോയ പച്ചപ്പ്
അവസാനം
അമ്മയ്ക്കും അച്ഛനും
കൂട്ടുകാരന്‍ ജെസി ബി യുടെ ശുപാര്‍ശയില്‍
സിറ്റിംഗ് റൂമിലും
സ്വിമ്മിംഗ് പൂളിലും
സ്ഥാനമുറപ്പാക്കിയ തളിര്
പിന്നെ
ഏതോ രാസവളത്തിന്റെ പരിചരണത്തില്‍
തലയുയര്‍ത്തി
കണ്ണ് വെട്ടിച്ചു
ഒന്നുമോര്‍ക്കാതെ
പിറുപിറുക്കാതെ
ഗൃഹാതുരത യേതുമില്ലാതെ
സസുഖം വാഴുന്ന തളിര്
വേനലിന്റെ ആദ്യ കാറ്റില്‍
മണ്ണോടു ചേരാന്‍ വിധി കുറിക്കപ്പെട്ട തളിര്
നാളത്തെ തളിര് ....
എന്നോ കോറിയ വരകള്‍ പോലെ
മഴചാറ ലുകള്‍ ആവര്‍ത്തിക്കുന്നു
മണ്ണിന്റെ കനവുകളെ
മഴ പുതിയ ജീവനുകളായ് മാറ്റുമ്പോള്‍
പുതിയൊരു പച്ചപ്പ് ഉണരുന്നു...
മണ്ണിന്റെ ക്ഷമയും ശക്തിയും
മഴയുടെ നിഷ്കളങ്ക സൗന്ദര്യവും
പൊരുത്തപ്പെടാനുള്ള കഴിവും
ഉണ്ടാവുമെന്ന് വിചാരിച്ചിരുന്ന പച്ചതളിര്‍പ്പ് ,
ഒലിച്ചുപോക്കില്‍ നിന്ന് കാക്കുമെന്ന് കരുതി
മണ്ണും മഴയുംകണ്ണ്‍പോലെ കാത്ത തളിര്
വളക്കൂറില്ലാഞ്ഞതിനു, വെണ്മ മാഞ്ഞതിനു
പരസ്പരം ശണ്ട കൂടിയ അവരെ
വെറുത്ത തളിര്.....
ജൂണ്‍ അഞ്ചിനു നടാന്‍
ചെടി അന്വേഷിച്ച കുട്ടിക്കൊപ്പം
ഇറങ്ങിപ്പോയ പച്ചപ്പ്
അവസാനം
അമ്മയ്ക്കും അച്ഛനും
കൂട്ടുകാരന്‍ ജെസി ബി യുടെ ശുപാര്‍ശയില്‍
സിറ്റിംഗ് റൂമിലും
സ്വിമ്മിംഗ് പൂളിലും
സ്ഥാനമുറപ്പാക്കിയ തളിര്
പിന്നെ
ഏതോ രാസവളത്തിന്റെ പരിചരണത്തില്‍
തലയുയര്‍ത്തി
കണ്ണ് വെട്ടിച്ചു
ഒന്നുമോര്‍ക്കാതെ
പിറുപിറുക്കാതെ
ഗൃഹാതുരത യേതുമില്ലാതെ
സസുഖം വാഴുന്ന തളിര്
വേനലിന്റെ ആദ്യ കാറ്റില്‍
മണ്ണോടു ചേരാന്‍ വിധി കുറിക്കപ്പെട്ട തളിര്
നാളത്തെ തളിര് ....
മനോഹരമായ ഉപമകള്‍
മറുപടിഇല്ലാതാക്കൂമോള് എത്ര മനോഹരമായിട്ടാണെഴുതുന്നത്
മറുപടിഇല്ലാതാക്കൂഎനിക്ക് വളരെ ഇഷ്ടമായി
ശണ്ടയല്ലാട്ടോ...ശണ്ഠയാണ് ശരി
എനിക്കുമോരുപാട് ഇഷ്ടമായി... മനോഹരമായ എഴുത്ത്
മറുപടിഇല്ലാതാക്കൂആശംസകള്.......
ഇഷ്ടമായി ആശംസകള്‍
മറുപടിഇല്ലാതാക്കൂവായനകൂട്ടി ഇത്തിരി വളമിട്ടാല്‍ ഒരുപാട്‌ഉയരത്തില്‍ എത്തും ഉറപ്പ്,ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു ട്ടോ. മോള്‍ക്ക് ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ...ആശംസകളോടെ ...
മറുപടിഇല്ലാതാക്കൂആര്യക്കുട്ടീ
മറുപടിഇല്ലാതാക്കൂമോള്ക്ക് ഒരു ഈ-മെയില്‍ അയച്ചിട്ടുണ്ട് കേട്ടോ. നോക്കണേ.
നന്നായി വരട്ടേ...നമ്മളുണ്ട്...
മറുപടിഇല്ലാതാക്കൂഅരൂട്ടി ,,,ബ്ലോഗു കളര്‍ നമ്മക്ക് പുടിച്ച് കേട്ട ..വീണ്ടും വീണ്ടും എഴുതുക ട്ടോ ,,ആശംസകള്‍
മറുപടിഇല്ലാതാക്കൂആര്യാ മോളേ.... കുറേ വായിക്കണംട്ടോ. ഇനിയും എഴുതണം. നല്ല ഇഷ്ടായി ഈ കവിത. ഏട്ടന്മാരോക്കെ പറയുന്നത് കേട്ടോളുട്ടോ.....
മറുപടിഇല്ലാതാക്കൂആശംസകള്
മലയാളം കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൂ. എന്നാല്‍ ഈ 'ശണ്ട' ഒഴിവാക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂഎല്ലാവിധ ആശംസകളും നേരുന്നു.
മനോഹര മായ എഴുത്ത് മോളേ ഇനിയും എഴുതുക ഉയരങ്ങളില്‍ എത്തെട്ടെ എന്ന് ആശംസിക്കുന്നു ...
മറുപടിഇല്ലാതാക്കൂമനോഹരം..ആശംസകള്‍.
മറുപടിഇല്ലാതാക്കൂ