2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മരം

നെറുകകാണാത്ത നഗരത്തില്‍ ഒരു മരമുണ്ട് .
അതിനു പുറത്തു പച്ചപ്പുള്ള ചൂട് ചൂട് ശ്വസിച്ചു കുളിര്‍മ ഉച്ച്വസിക്കുന്ന എലകലുണ്ട് .സ്വപ്നം കാണുന്ന പൂമ്പാറ്റയു ടെ ചിറകില്‍ കത്തെഴുതുന്നതില്‍ വ്യാപൃത മായിരിക്കുന്ന പൂക്കള്‍ അതിനെ മൂടിയിരിക്കുന്നു
ഉയര്‍ന്ന നട്ടെല്ലും കരുത്തുമുള്ള മേലോട്ടുമാത്രം നോക്കി അഹങ്കരിക്കുന്ന അതിന്റെ തടി തവിട്ടര്‍ന്നതാണ് .
പുറത്തെ ഉഷ്നതിനു മുഖം കൊടുക്കാതെ നിശ്ശ ബ്ദമായി  നിസ്സംഗമായി ഊര്ജ്ജമെതിക്കുന്ന നിഗൂടതയാര്‍ന്ന വേരുകള്‍ അതിനു സ്വന്തമാണ് ...
             സംരക്ഷിത മേഖലയില്‍ ഒതുങ്ങി പോയ അത് പിറുപിറുക്കുന്നു .............
നമ്മുടെ വിരഹം വിദൂരമാകട്ടെ '..

1 അഭിപ്രായം:

  1. ആര്യ..
    മോളുടെ വായനയുടെ പരപ്പ് വരികളില്‍ തെളിഞ്ഞു കാണുന്നുണ്ട്.
    ഇനിയും വായിക്കുക, ആഴത്തില്‍ വായിക്കുക, വായിക്കാതെ എഴുതുന്നവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുക.
    അഭിനന്ദനങ്ങള്‍

    മനു

    മറുപടിഇല്ലാതാക്കൂ