2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കാലം

കാലം പുകതുപ്പി കടന്നുപോകുമ്പോള്‍
പുക നിര്‍മിക്കുന്ന സ്മാരകങ്ങള്‍
ഒഴിയാബാധയായി തുടരുമ്പോള്‍
ഇരുളും വെളിച്ചവും ഇട കലര്‍ന്ന
നാളെ പ്രദീക്ഷകളാല്‍ വീര്‍പ്പു മുട്ടുമെന്നു
എനിക്ക് തോന്നുന്നു
ചതഞ്ഞരഞ്ഞ ജീവിതം പാളങ്ങള്‍ക്ക് കുറുകെ
വികൃതമാക്കി കിടക്കുന്നു

വിരസമായ എന്റെ പകലുകളിലേക്ക്
അലറി പെയ്യുന്ന കാര്‍മേഘങ്ങള്‍
വന്നു നിറയുന്നു
എന്റെ ഒറ്റപ്പെടലുകള്‍
എന്റെ മാത്രം ആഘോഷം ആണ്

1 അഭിപ്രായം: