ഇന്നലെ പുഞ്ചിരി ഏതോ ശരീരം ചലനമട്റെന്നകാരണം പറഞ്ഞു കെട്ടിതൂങ്ങി ചാവാന്‍ നോക്കി .കൃത്യസമയത്ത് അത് കണ്ട ഞാന്‍ അതിനെ പിടിച്ചവലിച്ചു മനസ്സിന്റെ ഇരുണ്ട കോനിലിട്ടുപൂട്ടി .കവിളില്‍ മാറാല വെളുപ്പുള്ള കണ്ണീരു പിടിപ്പിക്കുന്നതില്‍ ശ്രധവച്ചതിനാല്‍ ഞാന്‍ പിന്നെ പുഞ്ചിരിയെതീരെ നോക്കിയില്ല .കാലം കുട്ടിചൂലുമായി വന്നു മാരാലയെല്ലാം അടിച്ചുവൃതിയാക്കിയപ്പോള്‍ പകരം വയ്ക്കാന്‍ പുഞ്ചിരിയെ പരിഗണിച്ചാലോഎന്ന് ഞാന്‍ ചിന്തിച്ചു.എന്നാല്‍ഒഴിഞ്ഞ നെറ്റിയും കഴുത്തും പിന്നെ കുറെ ചുണ്ടുകളും അതിനു എതിരായിരുന്നു .
കരിഞ്ഞ ഒരു ജീവിതത്തിന്റെ പുക ഏല്‍പിച്ച പാടുകള്‍ വീണ പുഞ്ചിരി ഏറെ വിക്രുതയായിരുന്നു .
പുഞ്ചിരിയെ അല്പമൊരു മനസ്താപതോറെയാനെങ്കിലും പറിച് എറിഞ്ഞിട്ടു ഞാന്‍ കണ്ണിലും കവിളിലും കുറെ ശുന്യത നിറച്ചു വച്ചു.
അവസാനം ഞാന്‍ ഒരു പിടി ചാരമാവാന്‍ തുടങ്ങുമ്പോള്‍ ആരോ എനിക്കര്പിച്ച റീത്തില്‍നിന്ന് നുള്ളിയെടുത്ത പൂവ് പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ മുഖത് ഞാന്‍ കണ്ടു
ഞാനുപേക്ഷിച്ച പുഞ്ചിരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ