ഞാനൊരു കാര്മേഘമാണ്
കറുത്ത് തടിച്ച ഒരു കാര്‍മേഘം
പരിഷ്കാരമരിയാത്ത
കണ്ടിടത്തെല്ലാംതുപ്പുന്ന ഒരു മല്ലു
എത്ര ശ്രദ്ധിച്ചിട്ടും പലതും തട്ടി
താഴെ ഇടുന്നവള്‍
എല്ലാവരുടെയും കളിയാക്കലിനു മുന്‍പില്‍
കണ്ണ് താഴ്തുന്നോള്‍
ദേഹത്താകെ എണ്ണയുള്ള
ഒരോയില്‍ മങ്കി
വൃത്തികെട്ട നീണ്ട തലമുടി യുള്ളവള്‍
ഉറക്കെ മാത്രം സംസാരിക്കുന്നവള്‍
എന്നിട്ടും ...
കഴിവതും നിസബ്ദമായി
ഞാന്‍ മേല്‍ക്കൂരയുടെ മറവില്‍
പെയ്തിറങ്ങുന്നു
എന്നിട്ടൊരു നീര്‍ചാലായി
ഒഴുകിക്കൊണ്ടിരിക്കുന്നു
സായിപ്പുമാര്‍ക്ക് നീന്തി തുടിക്കുവാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ