2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

കാര്‍ഷിക ക്വിസ്

ഇന്ന് കാര്‍ഷിക ക്വിസ് മത്സരം ഉണ്ടായി ചങ്ങരംകുളം , നന്നമുക്ക് കൃഷി ഭവനില്‍
വെച്ചായിരുന്നു പരിപാടി ,മൂക്കുതല PCNGHSS    UP വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ പങ്കുടുത്തു
പ്രദീക്ഷയോടെ പോയന്കിലും എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല
തമാശ അതല്ല , സ്കൂള്‍ തലത്തില്‍ നേരെത്ത സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം ,
മൂന്നാം സ്ഥാനത്തായിരുന്ന രോഹിത് ലഖന്‍ എന്ന അഞ്ചാം ക്ലാസ്സുകാരന്‍
പഞ്ചായത്ത്‌ തലത്തില്‍ ഒന്നാമതായി                                                                                  രോഹിത്  നു അഭിനന്ദനങ്ങള്‍ .....

ഞാന്‍ ഒരു പാട് ക്വിസ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്
പക്ഷെ അതില്‍ നിന്നല്ലാം വെത്യസ്തമായിരുന്നു ഇന്നത്തെ മത്സരം

സാധാരണ മുഘാമുഖം ചോദ്യവും ഉത്തരവും എന്ന രീതി ആണല്ലോ ഉണ്ടാകുക
ഇവിടെ  പക്ഷെ മേശ പ്പുറത്ത് നിരത്തി വെച്ച കുറെ കാര്‍ഷിക വസ്തുക്കള്‍
തിരിച്ചറിയാനും അതിന്റെ ഉത്തരം എഴുതനുമായിരുന്നു
പാടവും പറമ്പും ഒരുപാടുണ്ടായിരുന്നു എന്ന ഭൂത കാലം പേറുന്ന ഒരു കാര്‍ഷിക കുടുംബ ത്തില്‍  നിന്ന് വരുന്ന എനിക്ക് വിത്തും വളവും ആയുധങ്ങളും ഒന്നും നേരാംവണ്ണം തിരിച്ചറിയാന്‍ പറ്റിയില്ല

ഈ കാര്യം ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍
കൃഷി മറക്കുന്ന മലയാളിയ്ടെ നേര്‍ ഉദാഹരണം ആണ് നീ എന്ന് പറഞ്ഞു
എനിക്കും വിഷമമുണ്ട് ....

2 അഭിപ്രായങ്ങൾ:

  1. പാടവും പറമ്പും ഒരുപാടുണ്ടായിരുന്നു എന്ന ഭൂത കാലം പേറുന്ന ഒരു കാര്‍ഷിക കുടുംബ ത്തില്‍ നിന്ന് വരുന്ന എനിക്ക് വിത്തും വളവും ആയുധങ്ങളും ഒന്നും നേരാംവണ്ണം തിരിച്ചറിയാന്‍ പറ്റിയില്ല

    സാരമില്ല..... സ്വയം വിലയിരുത്തല്‍ അതാണ് എല്ലാത്തിലും വലുത്.....
    മിടുക്കിയായി മുന്നേറാന്‍ അതു മതി...
    ഭാവുകങ്ങള്‍ നേരുന്നു.....

    മറുപടിഇല്ലാതാക്കൂ