അക്ഷരങ്ങളും വലത്തോറെത്തെ ചിന്ഹങ്ങളും എനിക്ക് പകര്‍ന്നു തരുന്നത് വേറെ വേറെ വേറെ അനുഭൂതികളാണ്.മാര്ജിനുവലത്തോറെത്ത്ഡി സിപ്ലിന്റെ വൈദ്യുതിയില്‍ ഇസ്തിരി ചെയ്തെടുത്ത അലങ്കാരചെടികളാണ് നോട്ടുകള്‍....,,
എടത്തോറെത്തോ
ശവം നാറിചെടികളുടെരസമുള്ള കുറിപ്പുകള്‍ ..എത്രമാത്രം ഓര്‍മപ്പെടുത്തലുകള്‍ ..ഉച്ചക്ക് കൂട്ടുകാരി ,ഉണ്ടുവരുമ്പോള്‍ നെല്ലിക്കക്ക് രുചികൂട്ടാന്‍ ഉപ്പും സ്പൂണും കൊണ്ടുവരണമെന്ന്..,.ഒന്ന് .മുപ്പതിന് മെയിന്‍ ഹാളില്‍ കര്‍ഷകക്വിസ് ഉണ്ടെന്നു...ബുധനാഴ്ച അസ്സംബ്ലിയില്‍ വായിക്കാന്‍ വാര്‍ത്ത ഞാനാണ് എഴുതിക്കൊണ്ട് വരേണ്ടതെന്ന്...കവിതടീച്ചരോട് സംശയം ചോദിക്കണമെന്ന്, അര്‍ജുനുപദ പ്രശ്നത്തിലെ സംശയങ്ങള്‍ തീര്തുകൊടുക്കണമെന്നു....പത്രവായന ക്വിസ് ന്റെ തീയതി മാറ്റിയെന്നു...സംസ്കൃതി സ്കൂളില്‍ ജലച്ചായ മത്സരം ഒന്ന് മുപ്പതിനാണ് തുടങ്ങുകയെന്നു...കലാമേള...ജില്ലാതലത്തി നുള്ള ഫോട്ടോ മറക്കാതെ കൊണ്ടുവരണമെന്ന്.ജന സംഖ്യ ദിനം ഉപന്യാസ മത്സര മുണ്ടെന്നു ...ഓസോണ്‍ പോസ്റ്റര്‍ മത്സരത്തിന്റെ റിസള്‍ട്ട് രാജന്‍ മാഷോട് ചോദിക്കണമെന്ന്.
.. അധ്വാന ത്തിന്റെ മഹത്വത്തെ കുറിച്ചു കവിത എഴുതി കൊടുക്കണമെന്ന് ....ജുണ്‍അഞ്ചി ന്റമുദ്രാഗീതംതയ്യാറാക്കാന്‍ ...സ്റ്റില്‍ മോടെലിനു പെയ്ന്റുചെയ്തുവരണ്ന്നും......
പിന്നെയോ...സ്വാതിയോടു ചോദ്യം ചോദിക്കുമ്പോള്‍ ടീച്ചര്‍ കാണാതെ അറിയില്ലെന്ന് അവള്‍ തോണ്ടുമ്പോള്‍ഉത്തരം കൊറിക്കൊടുത്തതും മാര്‍ജിനിടത്തോറത്താണല്ലോ ....
ഒരുപാട് ബോധോ ദയ ങ്ങളുണ്ടാകുംഇടത്തോറത്തു.... ദാ...ഇതുപോലെ..മലയാളം ഉപന്യാസം എഴുതുമ്പോള്‍ വിട്ടുപോയ ഒരു ഉദ്ധരണി,സോഷ്യല്‍ കുറിപ്പെഴുതുമ്പോള്‍ മറന്നുപോയ പോയന്റു ..ഇംഗ്ലീഷ് ഫോര്‍മല്‍ ലെറ്റര്‍ എഴുതുമ്പോള്‍ മറന്നുപോയ ഒരു സ്റ്റെപ് ,,ഹിന്ദി എക്സാമിന് മറന്ന ഒരു ഇന്ട്രോട ക്ഷേന്‍ മാത്സ് നു വിട്ട ഒരു സബ്കൊസ്റ്യന്‍ ഒക്കെ ഇടത്തോറത്തു.... വിലസുന്നു ..ബോധോധയങ്ങള്‍.....
കച്ചറക്കാട്ടുതീ പടരാതിരിക്കാന്‍ ,കുസൃതി ക്കണ്ടാ മൃഗം കടക്കാതിരിക്കാന്‍ കെട്ടിയ കുഴിച്ച കിടങ്ങ് പോലെ ജീവിതത്തിനും അനുഷ്ടാന ത്തിനും ഇടക്ക് മാര്‍ജിന്‍ കിടക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ