കുപ്പിയിലടച്ചമിന്നാമിന്നി.
വിശാലമായ പാടത്തില്‍ മനുഷ്യന്‍ മന്നിനോടൊത്ത തടത്തില്‍ കുട്ടിത്തത്തിന്റെ പച്ചപ്പോടെഞാന്‍കാലിട്ടിളക്കി .സ്റ്റെതസ്കൊപ് ഏന്തിയകാറ്റിന്റെയും സിറിഞ്ച് വഹിച്ച വെയിലിന്റെയുംപരിചരണം എന്നെ തലയുയര്‍ത്തിനോക്കാന്‍ പഠിപ്പിച്ചു .മണ്ണിലേക്ക് വേരാഴ്തുന്നതിനിടെ ഞാന്‍ പലരോടും പരിചയക്കേടിന്റെഭാവങ്ങള്‍ കാണിച്ചു .
അച്ഛന്‍ അമ്മയുടെ മാറത്തു കൊണ്ടിട്ട ആഹാരം കഴിച്ചു ഞാന്‍ വളര്‍ന്നു.ചുറ്റിലുമുള്ള വേദന നിറഞ്ഞ കാര്‍ബണ്‍ ഡയോക്സൈട് ഉം തണുപ്പുംസുഖവുമുള്ള ഓക്സിജനും ഞാന്‍ എന്റെതാക്കി.തിരിച്ചു എല്ലാരും കാണെസുഖവും ആരും കാണാതെ വേദനയും കൊടുത്തു .കൂട്ടാളികളുടെ ചുമലില്‍ കയറി പലതും പുതുതായി കണ്ടുപിടിച്ചു.അതില്‍ അഹങ്കരിച്ചു.പിന്നീട് കൌമാരം ഗോതമ്പ് മണി കളായി പൂത്തുലഞ്ഞപ്പോള്‍ ഞാന്‍ രഹസ്യ ങ്ങളെ ഇഷ്ട പ്പെടാന്‍ തുടങ്ങി കാറ്റിന്റെ കൂടെയുള്ള നൃത്തം അമ്മക്കിഷ്ടമല്ലാ യിരുന്നു.
അമ്മയുറങ്ങുമ്പോള്‍ഞാന്‍ കാറ്റിന്റെ കൂടെ നൃത്തം ചെയ്യാറുണ്ടെന്നുവെയിലാണ് അമ്മക്ക് പറഞ്ഞുകൊടുത്തത് .
വയസ്സായിട്ടും മോഹം മാറിയിട്ടില്ലെന്ന് കാറ്റിനെ കുറ്റപ്പെടുത്തി അമ്മ.എന്നെ സകലസമയവും ശ്രദ്ധിക്കാന്‍ തുടങ്ങി.
അങ്ങനെ ഞാന്‍ അമ്മയെ വെറുത്തു.
ആരോ കുട്ടിത്തത്തിന്റെ പച്ച ഇലകള്‍ ഊരിയെറിഞ്ഞു എന്നെ അരിഞ്ഞെടുത്തു കുട്ടയിലാക്കിയപ്പോള്‍അമ്മ ആരും കാണാതെ കണ്ണുനീര്‍ വീഴ്ത്തി .എന്നാല്‍ ഞാന്‍ ഉന്മാദത്തിലായിരുന്നു.പലതും പുതുതായി പഠിക്കുന്നതിന്റെ .അമ്മയില്‍നിന്നു രക്ഷപ്പെടുന്നതിന്റെ ...ഉന്മാദത്തില്‍ ..
വലിയ കെട്ടിടത്തില്‍ അപകര്‍ഷതയോടെ ചെന്ന എന്നെ സമൂഹം അരച്ച് പൊടിച്ചു പാകമാക്കി.സൌന്ദര്യം കൂടാനെന്തോ ചേര്‍ത്തു പരീക്ഷയെന്നയന്ത്ര വാതിലുകളിലൂടെ യാത്ര ചെയ്യിച്ചപ്പോള്‍ എന്നിലെ ഞാന്‍നഷ്ടപ്പെട്ടുവോ ?
പകരം പുതിയ പേരുകിട്ടി ബിസ്ക്കറ്റ്
പിന്നെ എന്നെ കാത്തു നിന്നത് നിയമങ്ങളുടെ ചങ്ങലയായിരുന്നു.അവയെ ഭേദിച്ച് നടന്നവര്‍ അഴുക്കു പുരണ്ടവര്‍ആയി പ്രഖ്യാപിക്കപ്പെട്ടു ,
കൊടിച്ചി പ്പട്ടികള്‍ക്ക് കടിച്ചു വലിക്കാന്‍ വലിച്ചെറിയപ്പെട്ടു.
'ആരെങ്കിലും വാങ്ങുക സ്വാദോടെ തിന്നുക എന്നബിസ്ക്കറ്റ് കളുടെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കടയിലെക്കുള്ള യാത്രയായിരുന്നു പിന്നെ.ശരീരത്തെ വര്‍ണക്കടലാസിലാക്കി പൊതിഞ്ഞപ്പോള്‍ ഞാന്‍ അന്ധാളിച്ചു,
ഇത്ര മനോഹരമായ എന്റെ ശരീരമെന്തിനാണ് പൊതിഞ്ഞു കെട്ടുന്നത് ?ശരീരം പവിത്രമായിരിക്കാനാണ് അതെന്ന മറുപടി യില്‍ എനിക്ക് തൃപ്ത്തി പ്പെടെണ്ടിവന്നു.
പിന്നെ...
കാത്തിരിപ്പിന്റെ പ്രതര്‍ഷനത്തിന്റെ നാളുകള്‍ ..
ചില്ലുകൂട്ടില്‍ ഒതുങ്ങി യിരിക്കുന്ന എന്നെ പലരും വലി ചൂറ്റുന്നകണ്ണുകളാല്‍ നോക്കി.
ആരെങ്കിലും വാങ്ങുകയും പിന്നീടവരുടെ ശരീരത്തിന്റെ ഭാഗമാകുകയുമാണ് എന്റെ ജന്മ ലക്‌ഷ്യം .
എന്നിട്ടും അവരി ങ്ങനെ നോക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത .ചില്ലുകൂട്ടിലെ ശ്വാസംമുട്ടല്‍ അല്പം കുറയുക വല്ല കുട്ടികളും ആവഴി വരുമ്പോഴാണ് .എന്നെ കാണുമ്പോഴേക്കും അവരുടെ കരച്ചില്‍ പമ്പ കടക്കും .അപ്പോഴെനിക്കു തോന്നാറുണ്ട് ഞാന്‍ ചില്ല് കൂട്ടിലിരിക്കുന്ന മിന്നാമിനുങ്ങാണെന്ന്.ഓരോ പെണ്ണിന്റെ മുഖമുള്ള മിന്നാമിന്നി.
അവസാനം ആ വിധി ദിവസം എത്തി .
ഒരച്ഛനും മകനും എന്നെ വാങ്ങുമ്പോള്‍ ആശങ്ക നിറഞ്ഞ ഭാവിയിലെക്കായിരുന്നു എന്റെ കണ്ണുകള്‍..
അച്ഛന്‍ എന്നെ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വര്‍ണ്ണക്കടലാസ് മാറ്റിയപ്പോള്‍ ....ഓ എന്തായിരുന്നു അപ്പോളത്തെ നിര്‍വൃതി .കുഞ്ഞും അച്ഛനും എന്നെ മാറി മാറി രുചിച്ചു.ഞാനവരുടെ ശരീരത്തിന്റെ ഭാഗമായി അച്ഛന്റെയും കുഞ്ഞിന്റെയും ജീവിതത്തില്‍ അദൃശ്യമായ വേലി ക്കുള്ളില്‍നിന്നു ഞാന്‍ ഒരു മിന്നമിന്നിയായി പ്രകാശം പൊഴിച്ചു.
എന്നാല്‍ കാലം പോയത് പെട്ടെന്നാണ്.ഈ ബിസ്കറ്റിന്റെ ചൂടും ചുണയും നഷ്ടപ്പെട്ടു എന്ന് അച്ഛന്‍ പറഞ്ഞതും ഇതിനെക്കൊണ്ട് എനിക്കിനി ഒരു ആവശ്യവുമില്ലെന്നു മകന്‍ പറഞ്ഞതും ഒരേ നേരത്ത് ..
പിന്നീട്
വേസ്റ്റുബാസ്കറ്റില്‍നിന്ന് തലകുത്തി മണ്ണിലേക്ക് മറിഞ്ഞു വീണപ്പോള്‍ കുളിര് ദേഹത്തേക്ക് പടര്‍ന്നു കയറുകയായിരുന്നു.ഒരു തരിപ്പ് പടര്‍ന്നു കയരുന്നതറിഞ്ഞു.കുഞ്ഞനിയന്മാര്‍ ഇക്കിളി പ്പെടുത്തിക്കൊണ്ട് വേദനകളെ ആവിയാക്കി സ്വതന്ത്രമാക്കിയപ്പോള്‍ നിശാഗന്ധിയുടെ മന്ദഹാസം ഞാന്‍ അനുഭവിച്ചു .പെട്ടെന്ന് ആരോ വിളിക്കുന്നതറിഞ്ഞു.വലിച്ച്ടുപ്പിക്കുന്നതരിഞ്ഞു
മാറില്‍ ചേര്‍ക്കുന്നതരിഞ്ഞു.
അമ്മ ''
അമ്മയുടെ സിരകളില്‍ ജീവനായി ഇനി ഞാന്‍
സ്വതന്ത്രയായ മിന്നാമിന്നി.
അമ്മയുടെ തണലില്‍ യുടെ
അമ്മയുടെ കുളിരില്‍ ഇങ്ങനെ മയങ്ങുമ്പോള്‍
കടലായ പുഴ കണക്കെ
അമ്മയുടെ നാഡിയില്‍ചേരുമ്പോള്‍
ഹൃദയത്തിലെ എരിച്ചില്‍ പാടുകളില്‍
സുഖത്തിന്റെ നിശാഗന്ധികള്‍
തണുപ്പായി പടര്ന്നുകയരുകയായിര്‍ന്നു.