2011, നവംബർ 25, വെള്ളിയാഴ്‌ച

(ലോര്‍ക 1919 എല്‍ എഴുതിയ ഒരു കവിത ..കടപ്പാട് പരിഭാഷ )



500px-Dawnspider

ഉദയഗീതം മുഴങ്ങുമ്പോളെന്റെ ഹൃദയം വിങ്ങുന്നു,
തന്റെ പ്രണയങ്ങളതോർക്കുന്നു,
വിദൂരദേശങ്ങളതു സ്വപ്നം കാണുന്നു.
പുലരിയുടെ വെളിച്ചമെത്തുന്നു,
നഷ്ടബോധത്തിന്റെ ഞാറ്റുപാടങ്ങളുമായി,
ആത്മാവിന്റെ മജ്ജയിൽ
അന്ധമായ കദനവുമായി.
രാത്രിയുടെ കുഴിമാടം
കറുത്ത മൂടുപടമുയർത്തുന്നു,
നക്ഷത്രങ്ങളുടെ വിപുലശൃംഗത്തെ
പകലു കൊണ്ടു മറയ്ക്കുന്നു.

ഈ കിളിക്കൂടുകൾക്കും മരച്ചില്ലകൾക്കുമിടയിൽ
ഞാനെന്തു ചെയ്യാൻ,
ഉദയം വലയം ചെയ്തുനിൽക്കെ
ആത്മാവിലിരുട്ടാണെങ്കിൽ?
ഞാനെന്തു ചെയ്യാൻ,
നിന്റെ കണ്ണുകൾ കാണുന്നില്ല
തെളിവെട്ടമെങ്കിൽ,
എന്റെയുടലറിയുന്നില്ല
നിന്റെ കടാക്ഷങ്ങളുടെ ഊഷ്മളതയെങ്കിൽ?
അന്നൊരപരാഹ്നത്തിന്റെ തെളിച്ചത്തിൽ
എനിയ്ക്കു നീ കൈവിട്ടുപോയതെന്തേ?
വരളുകയാണെന്റെ ഹൃദയം,
കെട്ടണഞ്ഞ നക്ഷത്രം പോലെ.

1919 ഏപ്രിൽ

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പഴയ സ്കൂളിലെ സഖാക്കളെ

ഞാനെത്ര പെട്ടെന്നാണ് മാറുന്നത് 
ഞാനെത്ര പെട്ടെന്നാണ് അകലുന്നത് 
എത്ര പെട്ടെന്നാണ് എന്റെ സ്വപ്നങ്ങളില്‍ നിന്ന് 
നിങ്ങള്‍ മാറിപ്പോകുന്നത് 
എത്രപെട്ടെന്നാണ് നിങ്ങള്‍   
ഒരു ഭൂത കാല ക്ലാവ് മണം പോലെ എന്നില്‍ നിറയുന്നത് 
എന്റെയും നിങ്ങളുടെയും പറച്ചിലുകളില്‍ 
സങ്കോചം 
മനസ്സിലാവായ
മാന്യത
ചിന്ത
ആലോചനകള്‍
ധരിക്കുക  തെറ്റിധരിക്കുക 
എല്ലാം കടന്നുവരുന്നത് 
എത്ര പെട്ടെന്നാണ് ഞാന്‍ നിങ്ങാളോട് 
നന്നായി പെരുമാറാന്‍ ശ്രമിച്ചു തുടങ്ങിയത് 
എന്റെ പ്ലാന്നുകളില്‍ നിന്ന് നിങ്ങള്‍ 
പുറത്താക്കപ്പെട്ടത് എത്ര പെട്ടെന്നാണ് 
എത്ര പെട്ടെന്നാണ് ഞാന്‍ നിങ്ങളോട് 
ഹലോയും ഗുട്മോനിമ്ഗും ഹാപ്പിബര്ത്ടെ യും 
പറയാന്‍ തുടങ്ങിയത് 
പിന്നെയും പിന്നെയും പലതും ..
എത്ര പെട്ടെന്നാണ് എനിക്ക് 
നിന്നെ കാണണമെന്ന് തോന്നതെയായത് 
നിന്റെ വിശദാംശങ്ങള്‍ എന്നില്‍നിന്നു 
മറന്നുപോയത് 
നിന്റെ വീട്ടിലെ മോസാന്റയെ കുറിച്
നിന്റെ അയല്‍പക്കത്തെ കുട്ടിയെക്കുറിച്
എല്ലാമുള്ള എന്റെയാകാംക്ഷകള്‍ 
ഞാന്‍ കളഞ്ഞത് എത്ര പെട്ടെന്ന് 
നാം എത്രപെട്ടെന്നാണ് ഞങ്ങളും (ഞാനും)നിങ്ങളും ആയത്‌
നിങ്ങളുടെതും എന്റെതും (ഞങ്ങളുടേതും )
ഉണ്ടായതോ?
പിന്നെയും പിന്നെയും ...
പലതും ..
എത്ര പെട്ടെന്നാണ് എനിക്ക് നിങ്ങളോട് 
പറയാന്‍ സുഖമുള്ള കാര്യങ്ങള്‍ ഇ ല്ലതെയായത്? 
പറയുന്ന കാര്യങ്ങള്‍ വല്ലാതെ 
സാധാരണമായത് 
നാമെത്ര പെട്ടെന്നാണ് പരസ്പരം 
തെറ്റാതെ ആയത് 
എന്തൊക്കെയുണ്ട് വിശേഷം എന്ന് 
ചോദിക്കാന്‍ തുടങ്ങിയത് 
വരച്ചുകളിക്കുന്നവരെ
വിധിനിര്‍ണയിക്കുന്നവരെ
വികാരങ്ങളില്ലാത്ത ഒരു രാപ്പാടിയാക്കുകയെന്നെ 
എപ്പോഴുംഇര പിടിച്ചുകൊണ്ടിരിക്കുന്ന ഒന്ന് 
ഇര എല്ലാം സ്വയം തിന്നു തീര്‍ക്കുന്ന ഒന്ന്






2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

യാത്ര

കാലവും മേഘമാലകളും മാറിമാറികാഴ്ചകളില്‍ തെളിഞ്ഞപ്പോള്‍ യാത്ര ചെയ്യുകയായിരുന്നുഅവര്‍ -ആതടാകവും മരവും .
തടാകം ഉണര്‍ത്തിയ മണ്ണിനെ കുത്തിത്തുളച്ചു പുറത്തു വന്നവനാണ് മരം .തടാകത്തിന്റെ സത്തുകുടിച്ചു 
വേരുകളാല്‍ അവന്‍ വീണമീട്ടുംപോള്‍ തടാകത്തിനു കുളിരാണ്.ക്ഷീണമകറ്റിയ മരം ചിരിക്കുമ്പോള്‍ കോരിതരിപ്പാണ്.മരത്തില്‍നിന്ന് പൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും തടാകതിന്റെമേല്‍ ഓരോ വെട്ടുകത്തികള്‍ ആയാണ് പതിക്കുന്നത് .മരത്തിലെ ഓരോ വരയും കുറിയ തടാകത്തിന്റെ ദീര്‍ഘ നിശ്വാസങ്ങള്‍ ഏറ്റാനു പൂര്‍ണത പ്രാപിച്ചത് .
                   കറുത്ത്കരിവാളിച്ച ഒരു വൈകുന്നേരത്ത് തടാകം തന്റെ ആമ്പല്‍ വിളക്കുകളെ കത്തിക്കുന്നതിനിടയിലാണ് മരത്തെ കാണാതായത് .രണ്ടുമൂന്നു പ്ലാസ്റിക് കവറുകളും ബീടിക്കുറ്റിയും പിന്നെ ഡ്രൈല്ലര്‍മെഷീന്റെ മുരള്‍ച്ച യെറ്റ് പേടിച്ച ഒരു മഞ്ഞ പാപ്പാത്തിയും മാത്രമേ അവിടെ ബാക്കിയുണ്ടായിര്‍ന്നുള്ളൂ .
ശേഷം ആരോ പൈപ്പുകള്‍ ഉള്ളില്‍ കയറാന്‍ കല്‍പ്പിച്ചപ്പോള്‍ മരത്തെ അന്വേഷിക്കാമല്ലോ എന്ന് കരുതിയാണ്
തടാകം കൂടെ പോയത് .ജലധാരകളിലൂടെയും നിരത്തിവച്ച കുടങ്ങളിലൂടെയും ഏറെ അലഞ്ഞിട്ടും തടാകതിന്നു കൂടെകൂട്ടാനായത് വളിച്ച മണവും പുകസ്വാധും..
ഇപ്പോഴും തടാകം അലഞ്ഞു തിരിയുകതന്നെയാണ് .
ഏതോ ഇരുമ്പു കൂടിനകത്ത്‌ മരത്തിന്റെ ശവം മരവിച്ചു കുത്തിയിരിപ്പ്ണ്ടെന്നരിയാതെ ഇരുണ്ട പ്രേതമായി 
പുകക്കുഴലില്‍ നിന്ന് തന്റെ നേരെ എത്തിനോക്കിയത് അവന്റെ ഹൃദയമായിരുന്നു എന്നറിയാതെ .
മരങ്ങളും തടാകങ്ങളും ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.




ചുമക്കുന്നവള്‍

നനുനനെ ജീവിതം പാടിയിരുന്ന കവിയുടെ കാലില്‍ 
നദി ഒരു ചിരി കോറിയിട്ടു
കവി ചോദിച്ചു 
നിനക്കറിയുമോ യഥാര്‍ത്ഥ ജീവിതത്തെ?
നദി കവിളുകളെ മെല്ലെ അനക്കി .
എന്നിട്ട് പറഞ്ഞു...
ഞാനൊരു ജീവിതമാണ്.
പിന്നെ?
ജീവിതത്തിനു ഒരു ഉദാഹരണം ആണ്
പിന്നെ?
ജീവിതങ്ങളെ ചുമക്കുന്നവള്‍ആണ് 
 പിന്നെ ?
ജീവിതം നല്‍കുന്നവള്‍ ആണ് 
പിന്നെ?
ജീവിതം ഒടുക്കുന്നവള്‍ ആണ്
കവി ചോദിച്ചു 
നിനക്കെന്റെ ജീവിതത്തെ ഉള്‍ക്കൊള്ളുവാനുള്ള 
കരുത്തുണ്ടോ?
മറുപടി പറഞ്ഞില്ല നദി 
പിന്നെ എപ്പോഴോ ഒരു രാപ്പക്ഷി കരഞ്ഞുതളര്‍ന്നു 
അങ്ങോട്ട്‌ വന്നപ്പോള്‍ 
ഓളങ്ങള്‍ പൂര്നച്ചന്ദ്രനെ
വരച്ചു കളിക്കുന്നത് മാത്രം കണ്ടു.
അല്‍പനേരം നോക്കിനിന്നിട്ട് അത് 
കരച്ചില്‍ നിര്‍ത്തി 
ഇരതേടാന്‍ പറന്നുപോയി.





2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഇടം തേടുന്നവര്‍

അകലെ എവിടെയോ 
മഴ തുടിക്കുന്നു 
പതിയെ ഉണരുന്നു 
പടരുന്നു
പിടയുന്നു 
മനസ്സില്‍ 
മരവിപ്പ് മറന്നിട്ട 
വിള്ളലില്‍ 
ഒരു തുമ്പ 
തളിര്‍ക്കുന്നു 
പിളര്തുന്ന ചുണ്ടുകള്‍ 
എന്നിട്ട് ചോദിക്കുന്നു 
ഇ വിടെ എവിടെയെങ്കിലും 
എനിക്കിടമുണ്ടോ?











ഇടം തേടുന്നവര്‍


നിറങ്ങള്‍


2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

കടലാസിലെ ഓണം ..

.ഞാന്‍ കാണേണ്ടത് ....

മനം തുടിച്ചു പറഞ്ഞത് ...


നിറയട്ടെ നിറങ്ങള്‍

നിറയട്ടെ നിറങ്ങള്‍

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച






2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഞെക്കിപ്പഴുപ്പിക്കാന്‍

അകലെ എവിടെയോ മഴ തുടിക്കുന്നു.
പതുക്കെ പതുക്കെ പടരുന്നു മുരളുന്നു 
ഇടി കിടുക്കുന്ന കരളിലെവിടെയോ 
കവിത കിളിര്‍ക്കുന്നു പിളര്‍ത്തുന്നു ചുണ്ടുകള്‍ ...
എന്നിട്ട് പറയുന്നു....
ഏയ് ..ഇത്തിരി കെമിക്കല്‍ പെസ്ടിസൈട് 
         പിന്നെ യിത്തിരി ഹോര്‍മോന്നും



















2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

കരുണ

ഹൃദയമെരിയുകയാണ് 
നിലാവുമായി ഇടികൂടി തോറ്റ്
താമരയുടെ കളിയാക്കലിനെ പേടിച്ച്
ഇരുട്ട്  കുത്തിയൊലിച്ചു പോകുമ്പോള്‍ 
ജനിച്ചതുമുതല്‍ക്കെ 
                        
അന്ന് കണ്ണ് തുറന്നപ്പോള്‍ 
ആകാശത്ത്‌ കണ്ടത് 
ഒരു ചോരക്കളമായിരുന്നു
ഹൃദയത്തിലേക്ക് 
എരിവിന്റെ ചാലുകളായി പടര്‍ന്നു കയറിയ ചോരക്കളം 
                              
കൊടിയച്ചുണ്ടില്‍ 
വൃത്തികെട്ട ചിരിയുമായി വന്ന്‌
 അവിടെയും ഇവിടെയുംതൊട്ട്
 കവര്‍ന്നെടുത്ത്‌ പോകുന്ന കാറ്റും
കവിളില്‍ അമര്‍ത്തി ഞെരടി
  അതുമിതും കൊത്തി ചോദിക്കുന്നവെയിലും
ഹൃദയത്തിന്റെ എരിച്ചില്‍ കൂട്ടി
                          
                       




കണ്ണീരു വലകെട്ടിയകണ്ണുമായി വന്ന്‌
ആരോ അമ്മയുമായുള്ള
പൊക്കിള്‍ കോടി ബന്ധം മുറിച്ചപ്പോള്‍
രാസവളങ്ങളുടെയും
കീടനാശിനികളുടെയും
മടുപ്പിക്കുന്ന മണത്തില്‍നിന്ന്
രക്ഷപ്പെട്ടല്ല്ലോ
എന്നുമാത്രം ചിന്തിച്ചു .
സൂചിയുടെ കൂര്‍ത്ത ചുംബനതിനുശേഷം
നൂലിന്റെ പരിരക്ഷണത്തില്‍
 അളന്നെടുക്കുന്ന കൊതി  കണ്ണുകള്‍ക്ക്‌ നടുവില്‍
പൂമാലയെന്ന പേരും
ചുമന്നുകൊണ്ടുള്ള ജീവിതമാണിനി
                   
                      
പെണ്ണുകാണാന്‍ വന്നവര്‍ക്കുമുമ്പില്‍
കുരുങ്ങി നില്‍ക്കുന്ന
കന്യകയെപ്പോലെ
പിന്നെയും നിഴലിന്റെ
ഗതി മാറിയപ്പോള്‍
മറ്റാരുടെയോ സ്വന്തമായി.
    പുകമണമുള്ള തലമുടിയുടെ
  തടവില്‍ ക്കിടന്നു അലങ്കാരപ്പിന്നു കള്‍ക്ക് നടുവില്‍
ശ്വാസം മുട്ടിക്കൊണ്ടിരിക്കെയും ഞാന്‍
എല്ലാവര്ക്കും സുഗന്ധവും
സന്തോഷവും വിളമ്പിക്കൊടുത്തു
നീറലുകളെ മന്ദഹാസം കൊണ്ട് മറച്ചു.
വീണ്ടും കാലം പുകതുപ്പി.
വാര്‍ധക്യം തന്റെ വിരല്പ്പാടുകളാല്‍
 എന്നെ മാന്തിപ്പോളിച്ചപ്പോള്‍
ഞാനിവിടെ ആയി
ഈ കരിങ്കല്‍ ക്കൂനയില്‍
ഇപ്പോഴും എന്റെ ഹൃദയം
  നീരുക തന്നെ യാണ്
സന്ധ്യ തെങ്ങോലകളുടെ
കൈ കോര്‍ത്ത്‌ പിടിച്ചു
 വിട ചോദിക്കുന്ന ഈ   വേല യിലും
നിലവിളിചോടുന്ന നിലാവിന്റെ
കീറിയ പുടവ മുഖതുരസുംപോഴും
ഓട്ടകള്‍ വീണ ഓണത്തെ യോര്‍ത്തു
ചിറകു തകര്‍ന്ന തുമ്പി
മൌനം പാലിക്കുംപോഴും
മണ്ണില്‍ കൂടെ തുള്ളിക്കളികാന്‍ ക്ഷണിക്കുന്ന
മഴത്തുള്ളികളുടെ ചുണ്ടിലെ
കോണിലെ കുടിലത തിരിച്ചറിയുമ്പോഴും
ഹൃദയം എരിയുകതന്നെയാണ്.
ആരോ വിളിക്കുന്നു
തിരിഞ്ഞുനോക്കിയപ്പോള്‍
അമ്മ ക്ഷണിക്കയാണ്
അവരുടെ വേരുകളിലെക്കോഴുകിയെതുവാന്‍
അവര്‍ക്ക് ആഹാരമാകുവാന്‍
 സമ്മതം  നൂറുവട്ടം  സമ്മതം 
അമ്മയുടെ തണലില്‍
   അമ്മയുടെകുളിരില്‍
ഇങ്ങനെ മയങ്ങുമ്പോള്‍
കടലായ പുഴ കണക്കെ
 അമ്മയുടെ  നാടിയില്‍ ചേരുംപോള്‍
ഹൃദയത്തിലെ എരിച്ചില്‍ പാടുകളില്‍
 സുഖത്തിന്റെനിശാഗന്ധികള്‍
തണുപ്പായി പടര്‍ന്നു കയറുകയായിരുന്നു.
പുറത്ത് ആകാശം
 വീണ്ടുംചുവന്നു .
ചുടുകാറ്റ് വീശിക്കൊണ്ടിരുന്നു
കരുണയുടെ കണികകള്‍
എവിടെയോ മയങ്ങിക്കിടന്നു .

















          













































2011, ജൂലൈ 28, വ്യാഴാഴ്‌ച

ദൈവം

തീ പിടിച്ച സ്വപ്‌നങ്ങള്‍ 
അങ്ങും എങ്ങും കുതിച്ചു പായുന്നു 
പാര്‍ക്കിലെ കളി കാറുകളെ പോലെ 
ലക്കും ലഗാനും ഇല്ലാതെ 
ഇടറുന്ന പാതയിലൂടെ 
കൂട്ടി മുട്ടുന്നു  തട്ടി മറയുന്നു 
നിലത്തു ചാരത്തിന്റെ 
കനത്ത വിരിപ്പ് ഉയരുന്നു 
കാലടിപ്പാടുകള്‍ പലതിനെയും 
ചവിട്ടിത്താഴ്ത്തുന്നു 
ഉയിര്തെഴുന്നെറ്റ അവര്‍ 
മല്ത്സര വീധിയിലേക്ക് 
ചില്ല് കുട്ടിലെ 
ഈ പ്രകടനം 
വീക്ഷിച്ചു കൊണ്ടിരിക്കുന്നു 
ദയയില്ലാത്ത 
ഒരു 
കരുണാമയന്‍ ..............



2011, ജൂൺ 24, വെള്ളിയാഴ്‌ച

ചോദ്യങ്ങള്‍ ??/ പറയാം...

അനന്തതയിലേക്ക് നീണ്ടു പോകുന്ന ചോദ്യങ്ങള്‍ 
അവയുടെ ഉത്തരങ്ങള്‍ 
അതിരുകള്‍ സംരക്ഷിക്കാനില്ലാത്ത 
ജലച്ചായ ചിത്രം പോലെ .
ആരൊക്കെയോ 
അര്‍ഥമുള്ള ജീവിതമെന്നാരോക്കെയോ
ലേബലൊട്ടിച്ച കുപ്പിയില്‍ 
കിടന്നു മയങ്ങുന്നു .
തിരക്ക് തറച്ചു നില്‍ക്കുന്ന 
എവിടെയൊക്കെയോ 
സ്വപ്നങ്ങളുടെ ശ്മശാനം ഒരുങ്ങുന്നു 
ഒടുക്കമില്ലാത്ത സ്നേഹം 
പുകച്ചുരുകളായി
പറന്നുപോകുന്നു .
അവസാനം ചാരമായി ശേഷിക്കുന്നത് 
ബിരുദങ്ങള്‍ ,പണം ....
പിന്നെ ?
ആദ്യം ഞാന്‍ ചാരമാകട്ടെ .,,
എന്നിട്ട് പറയാം...

     . 

2011, ജൂൺ 13, തിങ്കളാഴ്‌ച

രാത്രിയോ?

വിചാരങ്ങള്‍ക്ക്‌ വലിപ്പം ഏറുമ്പോള്‍ 
വിരലുകള്‍ക്ക് വീര്യം കൂടുന്നു.
കിടക്ക വിരിപ്പുകളില്‍ നിന്നും 
ഉറക്കം വലിഞ്ഞു തുടങ്ങി.
മിന്നിത്തിളങ്ങി വിയര്‍ത്ത 
താരങ്ങള്‍ പുതപ്പിനുള്ളിലേക്ക്.
ഉറക്കം   അതിന്റെ ആനക്കുമ്പയുമായി
ചാരിയിരുന്നിടങ്ങളില്‍ ''''''''
പകലിന്റെ നേര്‍ത്ത നാരുകള്‍ ....................,,,,,,,,,,,,
തിരക്കിന്റെ സുനാമിയുയര്‍ത്തി ക്കൊണ്ട് 
പകല്‍ 
ആലസ്യത്തിന്റെപര്ധയിട്ട  പകല്‍ 
അതാരംഭിക്കുകയാണ് 
കിളി ഒച്ചകളില്ല
സ്കൂള്‍ ബസ്സിന്റെ ഹോണടി മാത്രം 
മുറ റമടിയുടെ മുഴക്കമില്ല.
യന്ത്രസാലകളുടെ അലര്‍ച്ച . 
വിരസതയുടെ വര്‍ത്തമാനങ്ങള്‍ 
വിരലുകള്‍ക്ക്  വീര്യമില്ല 
വിചാരങ്ങള്‍ക്ക്‌ വലിപ്പവും 
ഞാന്‍ പറഞ്ഞു,
രാത്രി അതെത്ര മനോഹരമാണ്''
ഒരുപാടുപേര്‍ അന്വേഷിച്ചു 
രാത്രിയോ? അതെന്താണ്?
ഓഫീസും ശ മ്പളവും
 അമുസ്മെന്റ്റ് പാര്‍ക്കുമല്ലാതെ,,,,,,,,,,,,,,,,,
 .....................
തെരുവ് വിളക്കുകള്‍ എന്നെ കളിയാക്കി...
    

2011, മേയ് 1, ഞായറാഴ്‌ച

malayaalam

പുപ്പ യില്‍ നിന്ന് പുറത്തിറങ്ങിയ
 പൂമ്പാറ്റ കുഞ്ഞിന്റെ  ചിറകു വിടരും മട്ടില്‍ 
ഏടുകള്‍ വിടര്‍ന്നു.
                                                              
അക്ഷരത്തിന്റെ കണ്ണ് 
 നിലാവിന്റെ ചീള് ,ആമ്പല്‍  പൂക്കളില്‍
കൊളുത്തിയവജ്രക്കല്ലുകളെ പ്പോലെ 
ശോഭിച്ചു.

എത്രകാലമായി ഇങ്ങനെ 
ശ്വാസം മുട്ടി മരവിച് 
സ്ലെറ്റിന്റെ മാറില്‍ കൌസ്തുഭമായി
പറ്റി   ചെര്‍ന്നിരിക്കുന്നതിന്റെ 
എഴുത്തിന്റെ മര്‍മരംകേട്ട് 
ദിവാസ്വപ്നം കാണുനതിന്റെ
ഒരുപാട് കിനാവും 
പലപ്പോഴും പൊള്ളലും അവശേഷിപ്പിച്ചു 
മറഞ്ഞു കളയുന്നതിന്റെഎല്ലാം സുഖം 
വല്ലപ്പോഴും ചിതലാണ് മന്ത്രിക്കാരുള്ളത്
പുറം ലോകം കാണാത്ത അമൂല്യമായ 
ഭ്രൂണങ്ങളെകത്രിച്ചു കളയുന്ന ചിതല്‍ 
എങ്കിലും അവന്‍ ചിലപ്പോള്‍ 
നല്ലവനാകും 
*************************************************************************************   .

പെട്ടെന്നാണ് കണ്ണിന്റെ മന്ത്രജാലം 
ആരംഭിച്ചത് 
താന്‍ ഒരു വെള്ളക്കുതിരപ്പുരത്      
പറക്കുകയാണെന്ന് തോന്നി അക്ഷരത്തിനു 
സെരിബ്രവും സെരിബല്ലവും 
കണ്നിറച്ചുകാണുന്നതിനിടെ 
അത് വിരലിന്‍ തുമ്പ ത്തെക്കുംപിന്നീട് 
പേനയുടെ വയറ്റിലൂടെ കടലാസിലെക്കുമെത്തി.
അക്ഷരത്തിന്റെ മനസ്സില്‍ നട്ടുച്ചയിലെ 
ആകാശം പീലി വിരിച്ചു.
പെട്ടെന്ന് 
':this country language is strictly prohibited'"
"no malayalam no ugliness:
കടലാസില്‍ അസ്തമയത്തിന്റെ 
രക്ത പ്രളയം .
അകലെ പത്രവാര്‍ത്തകളുടെ 
കാബറെ നൃത്തം .
  
   

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഫാക്ടറി

പച്ച നിഴലുകളിലെ നിശ ബ്ദതയെ പൊട്ടിതെരിപ്പിച്ചു കൊണ്ടാണ് ഫാക്ടറി വന്നത് 
പത്രക്കാര്‍ ഐസ്ക്രീം കണ്ടാലെന്നപോലെ 
തിരക്കും കുരുക്കും കൂട്ടി ഓടിയെത്തി 
മന്ത്രി വായില്‍ നിന്നും രേഖയിലേക്ക് 
പ്രധിഷേധ സംഗമങ്ങളില്‍ നിന്ന് 
സത്യാഗ്രഹ പന്തലിലേക്ക് 
മെട്രോയുടെ വേഗതയില്‍ 
യാത്രയിലായിരുന്ന 
ഫാക്ടറി 
വിശ്രമിക്കാന്‍ 
ഒരു ഹാര്‍ബര്‍ 
കിട്ടിയ സന്തോഷത്തിലായിരുന്നു.
മായം ചേര്‍ത്ത സിമെന്റും 
കമ്പിയുമാനെങ്കിലും 
എനിക്ക് 
മുരളീധരന്റെ വാക്കിനെക്കാള്‍ 
ഉറപ്പുണ്ടെന്ന് 
അത് ആശ്വസിച്ചു.
ഫാക്ടറി വരും മുന്‍പ് 
അവിടെയെങ്ങും 
ക്രിക്കറ്റ് കളിച്ചു നടനിരുന്ന 
മഴയ്ക്ക് 
അതോടെ എല്ലാം ഉപേക്ഷിച്ചു 
മറ്റൊരുത്തിയെ 
കെട്ടേണ്ടി വന്നു.
തൊട്ടാവാടിക്ക്‌ 
മുബാരക്കിന്റെ 
ഗതിയായി,
പുഴ മധുരാജിന്റെ 
ചിത്രം പോലെയായി 
മരങ്ങള്‍ ബീബിആയിഷ മാരായി.
ഇതെല്ലാമറിഞ്ഞ 
ഫാക്ടറിക്ക് 
കരച്ചില്‍ വന്നെങ്കിലും 
മകരവിളക്കുപോലെ
ഒരു ശോഭനമായ
 ഭാവി
മുന്നില്‍ കണ്ടു 
അത് ചിരിച്ചു.
അങ്ങോട്റെതും മുന്‍പ് 
തിക്കിലും തിരക്കിലും പെട്ട് 
ചാവരുതെ എന്ന് പ്രാര്‍ഥിച്ചു
പരാതികളും പരിഭവങ്ങളും 
തീര്‍ന്നപ്പോള്‍ എണ്ണമില്ലാതത്ര
പ്രഭാതങ്ങളും 
പ്രധോഷങ്ങളും 
തട്റെക്കാട്ടിലെന്നപോലെ 
മുങ്ങിപ്പോയപ്പോള്‍ 
ഫാക്ട റീകളില്‍     .
വൈറസുകള്‍ 
കൂടുകൂട്ടി തുടങ്ങി 
ശര്ദിമരുന്ന് 
തരാന്‍ 
എത്രയോ തവണ 
ഫാക്ടറി ,
മുതലാളിയോട് കെഞ്ചി .
പണം ???
ചിലവാകുമത്രേ !!
  

2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

ബാക്കി

ഉത്സവം കഴിഞ്ഞു 
എങ്ങും നിശ്ശബ്ദത 
പക്കമേളക്കാര്‍ 
മണ്ണില്‍ എന്തൊക്കെയോ 
കുത്തിക്കുറിച്ചിട്ടു 
ആര്‍ത്തലക്കുന്ന  സാഗരത്തിലേക്ക് 
ഒലിച്ചു പോയി .
പുതുമണവും തണുപ്പും 
ഈയാം പാറ്റയുടെ
പച്ചയിറച്ചിയും
വിറ്റിരുന്നവര്‍   
അല്‍പനേരം 
ചുറ്റിപ്പറ്റി നിന്നിട്ട് 
കെട്ടും ഭാണ്ഡവുംമുറുക്കി .
വൈകിപ്പൊട്ടിയ കതിന
തിണ്ണകളിലും ജനല്പ്പാളികളിലും 
പറ്റിയിരുന്ന 
പൊരി തുണ്ടുകളെ 
ഒന്നൊളിച്ചു നോക്കികൊണ്ട്‌ 
എങ്ങോ ഓടിയൊളിച്ചു .
കോലാഹലങ്ങളുടെ
മാറ്റൊലി പോലും 
കേള്‍ക്കുവാനില്ല .
ഒന്നുമില്ലായ്മയുടെ 
വീര്‍പ്പുമുട്ടല്‍ 
ഒരു കീഴ് ശ്വാസമായി 
പെയ്തോഴിയാതത തെന്തെ  ?
വെളിച്ചവും 
നിശ്ശ ബ്ദതയുടെ കീഴെ 
പണി പ്പെട്ടോതുങ്ങി
ക്കിടന്നിരുന്ന 
പുല്ക്കന ങ്ങളും 
പതിയെ പണി പ്പെട്ടു 
ഒരു 
ചെറുത്തു നില്‍പ്പിനോരുങ്ങി .
*   *  * * *  *    *      *    *              *             *

അവസാനം 
പുലരിയുടെ കോലാഹലം 
ഒരാശ്വാസ മായി 
തുരിച്ചുനോക്കുമ്പോള്‍
ചപ്പിയിട്ട മാമ്പഴം 
മുഖം മറക്കാന്‍ 
പണിപ്പെടുകയായിരുന്നു.
കറുത്ത ചിറകുകള്‍
 ആരവങ്ങള്‍ക്കിടയില്‍ 
എങ്ങോട്ടോ 
വിരുന്നുപോയി .
 ഇപ്പോള്‍ ഇലകളില്‍ 
നിലവിളിയോരുക്കിയ 
തൊങ്ങലുകള്‍  മാത്രംബാക്കി  . 




2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

യു എസ് എസ് പരീക്ഷ ഫലം 2011

മാര്ച് 12 നു വട്ടംകുളം CPNUP സ്കൂളില്‍ വെച്ച് യു എസ് എസ് പരീക്ഷ 
ഉണ്ടായിരുന്നു ഞാനും എഴുതിയിരുന്നു 
അതിന്റെ  ഫലം വന്നിരിക്കുന്നു 
PCNGHSS  മൂക്കുതല യില്‍ നിന്നും ഞാന്‍ അടക്കം നാല് പേര്‍ക്ക് USS ഉണ്ട് 
 ഫലം മുകളില്‍  കാണിച്ചിട്ടുണ്ട് 

2011, മാർച്ച് 29, ചൊവ്വാഴ്ച

പുഴയുടെ കണ്ണീര്‍

പുഴ അലയുകയായിരുന്നു....
കീറിപ്പറിഞ്ഞ കുപ്പായവും 
പാറിപ്പറക്കുന്ന തലമുടിയും 
അഴുക്കുപിടിച്ച വിരലുകളില്‍ 
നഖക്ഷതങ്ങള്‍ ....
ഫാക്ടറി മുറ്റവും ,പാര്‍ക്ക് റോഡും 
ഷോപ്പിങ്ങും കൊമ്പ്ലെക്സും 
കടന്നു അത് ഒരാല്‍മരത്തിനു
മുന്നിലെത്തി .
വെയിലിന്റെ കുത്ത് കൊണ്ടിട്ടാവണം
അതിന്റെ ഇലകളിലെല്ലാം 
വിള്ളല്‍ വീണിരുന്നു.
വെയിലെല്ലാം വാരി വിഴു ങ്ങി യിട്ടല്ലേ 
പുഴ കൊഞ്ഞനം കുത്തി ...
അലച്ചില്‍ അവസാനിച്ചത് 
തൊണ്ട വരണ്ടുപോയ 
ഒരു പൈപ്പിന്റെ മുന്‍പില്‍ .
ചെവിയോര്‍ത്താല്‍ അതിനുള്ളില്‍ നിന്നും 
കടലിന്റെ ഇരമ്പം 
കേള്‍ക്കാമായിരുന്നു .
അതിലൂടെ ഒരു മഴ പെയ്യുന്നത് 
പുഴ സ്വപ്നം കണ്ടു.
തളിരിലകള്‍ പൊതിഞ്ഞ ഋഷൃശൃഗനെ 
കിനാവ്‌ കണ്ടു .
എന്നാല്‍ അപ്പോള്‍ 
ഭൂമിയിലേക്കുപോയി 
കുപ്പായം അഴുക്കാക്കരുതെന്നു ചൊല്ലി 
മഴയെ തടഞ്ഞു വച്ചിരുന്ന 
സൂര്യ രശ്മികള്‍ 
പൊട്ടിച്ചിരിക്കുകയായിരുന്നു.
പുഴയുടെ കണ്ണീര്‍ 
അമ്ളമഴയായി 
ഭൂമിയിലെക്കൊഴുകി ക്കൊണ്ടേ യിരുന്നു.
പുഴ അത് കുടിച്ചു കൊണ്ടേ യിരുന്നു ,
മരണം ചാവാലിപ്പട്ടിയായി
അവിടെ കാവല്‍ നിന്നു.





2011, മാർച്ച് 28, തിങ്കളാഴ്‌ച

തിരയും കരയും


പാവം അമ്മക്കര 
വിഡ്ഢികുഞ്ഞി തിര 
കരയിലേക്ക് വെമ്പലോടെ 
അണച്ചേത്തു ന്ന  തിര 
ഉള്‍വലിയുന്ന തിര 
പിന്നീട്  ആര്‍ത്തിയോടെ 
കരയിലേക്ക് 
വായും പിളര്ന്നെത്തുന്ന തിര 
അവസാനം 
വാടിയ പാടങ്ങളെ
മാറില്‍ ചുമന്നു കൊണ്ട് 
തകര്‍ന്നിരിക്കുന്ന കര 
അലങ്കാര ബോട്ടുകള്‍ക്ക് താഴെ 
മീന്‍പിടുത്തക്കാരെ 
വിറപ്പിച്ചുകൊണ്ട്‌ 
ഒതുങ്ങിക്കൂടുന്ന തിര 
പാവം അമ്മ ക്കര 
വിഡ്ഢി കുഞ്ഞി തിര