പുഴ അലയുകയായിരുന്നു....
കീറിപ്പറിഞ്ഞ കുപ്പായവും
പാറിപ്പറക്കുന്ന തലമുടിയും
അഴുക്കുപിടിച്ച വിരലുകളില്‍
നഖക്ഷതങ്ങള്‍ ....
ഫാക്ടറി മുറ്റവും ,പാര്‍ക്ക് റോഡും
ഷോപ്പിങ്ങും കൊമ്പ്ലെക്സും
കടന്നു അത് ഒരാല്‍മരത്തിനു
മുന്നിലെത്തി .
വെയിലിന്റെ കുത്ത് കൊണ്ടിട്ടാവണം
അതിന്റെ ഇലകളിലെല്ലാം
വിള്ളല്‍ വീണിരുന്നു.
വെയിലെല്ലാം വാരി വിഴു ങ്ങി യിട്ടല്ലേ
പുഴ കൊഞ്ഞനം കുത്തി ...
അലച്ചില്‍ അവസാനിച്ചത്
തൊണ്ട വരണ്ടുപോയ
ഒരു പൈപ്പിന്റെ മുന്‍പില്‍ .
ചെവിയോര്‍ത്താല്‍ അതിനുള്ളില്‍ നിന്നും
കടലിന്റെ ഇരമ്പം
കേള്‍ക്കാമായിരുന്നു .
അതിലൂടെ ഒരു മഴ പെയ്യുന്നത്
പുഴ സ്വപ്നം കണ്ടു.
തളിരിലകള്‍ പൊതിഞ്ഞ ഋഷൃശൃഗനെ
കിനാവ് കണ്ടു .
എന്നാല്‍ അപ്പോള്‍
ഭൂമിയിലേക്കുപോയി
കുപ്പായം അഴുക്കാക്കരുതെന്നു ചൊല്ലി
മഴയെ തടഞ്ഞു വച്ചിരുന്ന
സൂര്യ രശ്മികള്‍
പൊട്ടിച്ചിരിക്കുകയായിരുന്നു.
പുഴയുടെ കണ്ണീര്‍
അമ്ളമഴയായി
ഭൂമിയിലെക്കൊഴുകി ക്കൊണ്ടേ യിരുന്നു.
പുഴ അത് കുടിച്ചു കൊണ്ടേ യിരുന്നു ,
മരണം ചാവാലിപ്പട്ടിയായി
അവിടെ കാവല്‍ നിന്നു.
നിളാനദി. എനിക്ക് വളരെ ഇഷ്ടമുള്ള നദി. രാത്രികളില്‍ അതിന്റെ കരയില്‍ മണലില്‍ ഇരിക്കാന്‍ വളരെ ഇഷ്ടാണ്. പ്രത്യേകിച്ചും നിലാവില്‍.. എന്റെ വീടു അതിനടുത്തൊന്നും അല്ല. എന്നാലും ഇപ്പോഴും അതിന്‍ മുകളിലൂടെ പോകുമ്പോഴും ഞാന്‍ നിളയെ നോക്കും. ഇന്ന് മഴപെയ്താല്‍ മാത്രം കുറച്ചു വെള്ളം. വേനലില്‍ നിളയുടെ കരകളില്‍ പോലും വെള്ളക്ഷാമം. മണല്‍ വാരിയെടുത്ത് നിളയെ വിവസ്ത്രയാക്കി. എം.ടി, വി.ടി, കുഞ്ചന്‍ നമ്പ്യാര്‍, എന്നിങ്ങനെ ഒരുപിടി സാംസ്കാരിക നായകന്മാര്ക്ക് ജന്മം നല്കിയ നിള, ഇന്ന് മണല്‍ വാരി ഒരു തരത്തില്‍ ബലാത്സംഗം ചെയ്ത അവസ്ഥയിലായി. പണ്ട് വൈകുന്നേരങ്ങളില്‍ കഥകളി പദങ്ങളും, കവിതകളും കേട്ടിരുന്ന നിളാതീരം ഇന്ന് സാംസ്കാരിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. എന്നാലും നിളയോഴുകുന്നു. മറ്റുള്ളവര്ക്ക് വേണ്ടി. ജനനവും മരണവും സുഖവും ദു:ഖവും എല്ലാം കണ്ടു കൊണ്ട്...ഒരു കണ്ണുനീര്ച്ചാലായി മാത്രം...
മറുപടിഇല്ലാതാക്കൂആര്യ എഴുതിയത് നന്നായിരിക്കുന്നു... ഇനിയും എഴുതണം... ആശംസകള്‍...