കാറ്റ് കൂര്‍ക്കം വലിക്കുന്ന
ഉച്ചനേരങ്ങളില്‍
മരക്കൂട്ടങ്ങളിലൂടെ
നടക്കാന്‍
എനിക്ക് ഇഷ്ടമല്ല.
കരിയിലകള്‍ കലപിലകൂട്ടി
സല്യപ്പെടുത്തികൊണ്ടിരിക്കും
ഒരുകടലിനു
പുറംതിരിഞ്ഞു നില്‍ക്കുന്നതുപോലെ
ആള്‍ ക്കൂട്ടം
കൂര്‍ത്ത മുനകളുമായി
പിറകെ വരുന്നത് പോലെ
ആരൊക്കെയോ
ചെവിയില്‍ ചെവിയില്‍
ചെവിയില്‍ ചെവിയില്‍
പിറ് പിറ് ക്കുന്നത് പോലെ
ഏതൊക്കെയോ കണ്ണുകള്‍
പിന്തുടരുന്നത് പോലെ
അറിയാത്തവര്‍
തുണ ക്കെന്നു ചൊല്ലി
മാറാതെ നടക്കുന്ന പോലെ
മണിമാളികയില്‍
ഹൂറിയായി
ഉലാത്തുന്നപോലെ
എനിക്ക് തോന്നും .
എന്നാല്‍
എന്നെ പിന്നെയും
അസ്വസ്ഥയാക്കി കൊണ്ട്
കരിയിലകള്‍
കുശു കുശുക്കും
കാറ്റിനായികാത്തിരിക്കും
കാറ്റഡിപ്പിക്കുന്നവര്‍ക്കായി
വിശന്നിരിക്കും
വീണ്ടും വീണ്ടും പരിഹസിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ