2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ഈ കഥ തുടരും....

...ഈശ്വരാ ..ഇനി നേരമധികമില്ല ..
മുനിസിപ്പാലിറ്റി ക്കാരന്‍  കാറ്റ് 
ഇപ്പോഴിങ്ങേത്തും......
ഓക്സിജെന്‍
തിടുക്കത്തില്‍ അടുപ്പത്തിട്ടു.
കാര്ബോണ്‍ ഡൈ ഓക്ക് സൈട്
പൊതു  കിണറ്റിലേക്ക് 
വലിച്ചെറിഞ്ഞു.
നൈട്രജെന്‍ 
പത്തായത്തില്‍  നിന്നെടുക്കാന്‍ 
തണ്ടിനോടു കെഞ്ചി .
ഇനി 
വേരിനു 
നാളത്തേക്കുള്ള
സാധനങ്ങളുടെ 
ലിസ്റ്റു കൊടുക്കണം.
പൂവിനെ 
ഒളിച്ചു നോക്കുന്ന 
വണ്ടിനെ ശകാരിക്കണം 
അപ്പോഴേക്കും ..കാറ്റ് വന്നാല്‍ ?...
പൂവിന്റെ പൌഡര്‍ 
അല്പം കട്ടെടുത്തു  മുഖത്തിട്ടു.
കാറ്റിനു ചെറുപ്പക്കാരെ  ഇഷ്ടമാണ്.
ശകാരം  വകവയ്ക്കാതെ 
മഞ്ഞുതുള്ളിയില്‍ 
മുഖം നോക്കിയപ്പോള്‍ 
വാര്‍ധക്യത്തിന്റെ 
വിരല്‍പാടുകള്‍ 
തെളിഞ്ഞു തന്നെ കിടക്കുന്നു..
കാറ്റെന്ന്നെ
വഴിയാധാരമാക്കും 
തീര്‍ച്ച .
ഞാനില്ലെങ്കില്‍?
പൂവിനെ
 ആര് സംരക്ഷിക്കും ?
തണ്ടിന് 
ആര് 
നേരത്തിനു  വെച്ചുവിളംബിക്കൊടുക്കും?
വേരിനെ ആര് ശുശ്രൂഷിക്കും?.........
അവസാനമില്ലാത്ത ആശങ്കകള്‍ .................
ചിന്തകളുടെ ബാഹുല്യത്തില്‍ 
വയസ്സി ഇല 
പുതിയ തളിരിലകളുടെ 
പച്ചപ്പ്‌ കണ്ടില്ല,..
കാറ്റ് 
അപ്പോഴും 
ശുചീകരണം 
നടത്തുന്നുണ്ടായിരുന്നു..!!!   
     
        

   

1 അഭിപ്രായം: