കണക്കു വല്ലാത്ത തെമ്മാടിയാണ്.
ഒന്ന് പിഴച്ചാല്‍ പിന്നെ
ചാടി മറ ഞ്ഞും
ഒളിച്ചിരുന്നും
മുമ്പില്‍ തെറ്റുകളുടെ
പ്രളയം
സൃഷ്ടിക്കും .
ചെയ്തു കൂട്ടിയ ക്രിയകളിലേക്ക്
ചുഴിഞ്ഞു നോക്കി
എല്ലാം
ശരിയാക്കി എടുക്കുമ്പോഴേക്കും
കാലം
കടലാസിലാകെ
മഷിപ്പാടുകള്‍
വീഴ്ത്തിയിരിക്കും .
വീണ്ടും വീണ്ടും
കൂട്ടിയും കിഴിച്ചും
തെറ്റില്ലാതെ മുന്നോട്ടുപോയാലോ
അവസാനം
ശേഷിക്കുന്നത്
കുറച്ചക്കങ്ങളും
അടിയില്‍ രണ്ടട്ടി മണ്ണും മാത്രം ...
ഒന്ന് പിഴച്ചാല്‍ പിന്നെ
ചാടി മറ ഞ്ഞും
ഒളിച്ചിരുന്നും
മുമ്പില്‍ തെറ്റുകളുടെ
പ്രളയം
സൃഷ്ടിക്കും .
ചെയ്തു കൂട്ടിയ ക്രിയകളിലേക്ക്
ചുഴിഞ്ഞു നോക്കി
എല്ലാം
ശരിയാക്കി എടുക്കുമ്പോഴേക്കും
കാലം
കടലാസിലാകെ
മഷിപ്പാടുകള്‍
വീഴ്ത്തിയിരിക്കും .
വീണ്ടും വീണ്ടും
കൂട്ടിയും കിഴിച്ചും
തെറ്റില്ലാതെ മുന്നോട്ടുപോയാലോ
അവസാനം
ശേഷിക്കുന്നത്
കുറച്ചക്കങ്ങളും
അടിയില്‍ രണ്ടട്ടി മണ്ണും മാത്രം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ