2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മരം

നെറുകകാണാത്ത നഗരത്തില്‍ ഒരു മരമുണ്ട് .
അതിനു പുറത്തു പച്ചപ്പുള്ള ചൂട് ചൂട് ശ്വസിച്ചു കുളിര്‍മ ഉച്ച്വസിക്കുന്ന എലകലുണ്ട് .സ്വപ്നം കാണുന്ന പൂമ്പാറ്റയു ടെ ചിറകില്‍ കത്തെഴുതുന്നതില്‍ വ്യാപൃത മായിരിക്കുന്ന പൂക്കള്‍ അതിനെ മൂടിയിരിക്കുന്നു
ഉയര്‍ന്ന നട്ടെല്ലും കരുത്തുമുള്ള മേലോട്ടുമാത്രം നോക്കി അഹങ്കരിക്കുന്ന അതിന്റെ തടി തവിട്ടര്‍ന്നതാണ് .
പുറത്തെ ഉഷ്നതിനു മുഖം കൊടുക്കാതെ നിശ്ശ ബ്ദമായി  നിസ്സംഗമായി ഊര്ജ്ജമെതിക്കുന്ന നിഗൂടതയാര്‍ന്ന വേരുകള്‍ അതിനു സ്വന്തമാണ് ...
             സംരക്ഷിത മേഖലയില്‍ ഒതുങ്ങി പോയ അത് പിറുപിറുക്കുന്നു .............
നമ്മുടെ വിരഹം വിദൂരമാകട്ടെ '..

ചിരി.. പുഞ്ചിരി

ഇന്നലെ പുഞ്ചിരി ഏതോ ശരീരം ചലനമട്റെന്നകാരണം പറഞ്ഞു കെട്ടിതൂങ്ങി ചാവാന്‍ നോക്കി .കൃത്യസമയത്ത് അത് കണ്ട ഞാന്‍ അതിനെ പിടിച്ചവലിച്ചു മനസ്സിന്റെ ഇരുണ്ട    കോനിലിട്ടുപൂട്ടി .കവിളില്‍ മാറാല വെളുപ്പുള്ള കണ്ണീരു പിടിപ്പിക്കുന്നതില്‍ ശ്രധവച്ചതിനാല്‍ ഞാന്‍ പിന്നെ പുഞ്ചിരിയെതീരെ നോക്കിയില്ല .കാലം കുട്ടിചൂലുമായി    വന്നു മാരാലയെല്ലാം അടിച്ചുവൃതിയാക്കിയപ്പോള്‍ പകരം വയ്ക്കാന്‍ പുഞ്ചിരിയെ പരിഗണിച്ചാലോഎന്ന് ഞാന്‍ ചിന്തിച്ചു.എന്നാല്‍ഒഴിഞ്ഞ നെറ്റിയും കഴുത്തും പിന്നെ കുറെ ചുണ്ടുകളും അതിനു എതിരായിരുന്നു .
                         കരിഞ്ഞ ഒരു ജീവിതത്തിന്റെ പുക ഏല്‍പിച്ച പാടുകള്‍  വീണ പുഞ്ചിരി ഏറെ വിക്രുതയായിരുന്നു .
                                പുഞ്ചിരിയെ അല്പമൊരു മനസ്താപതോറെയാനെങ്കിലും പറിച് എറിഞ്ഞിട്ടു ഞാന്‍ കണ്ണിലും കവിളിലും കുറെ ശുന്യത നിറച്ചു വച്ചു.
                 അവസാനം ഞാന്‍ ഒരു പിടി ചാരമാവാന്‍ തുടങ്ങുമ്പോള്‍ ആരോ എനിക്കര്പിച്ച റീത്തില്‍നിന്ന് നുള്ളിയെടുത്ത പൂവ് പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ മുഖത് ഞാന്‍ കണ്ടു
             ഞാനുപേക്ഷിച്ച പുഞ്ചിരി   

ഇനിയും ഒരു പുതുമഴ

മണ്ണില്‍ തിണര്‍പ്പ് വീഴ്ത്തി പുതുമഴ പാഞ്ഞുപോയി .
കാറ്റില്‍ചിണുങ്ങി കരയുന്ന   പച്ചതലപ്പുകലുറെ മേളമായിരുന്നു പിന്നെ  .
മഴയുടെ മേളം മാഞ്ഞു തുടങ്ങിയ മണ്ണില്‍ വേരുകള്‍ പുതിയ വിള്ളലുകള്‍ ഉണ്ടാക്കി .
മണ്ണിനെന്നും മാറ്റായിരുന്നപോഷകങ്ങളിലേക്ക് വേരിന്റെ കൂര്മുനകള്‍ ആഴ്നിറങ്ങി .
പിന്നിട് ചെടികള്‍ പൂതുലഞ്ഞപ്പോഴാണ് മണ്ണ് പലതും തിരിച്ചറിഞ്ഞത് .
വീട്ടുമുറ്റത്ത്‌ കാഴ്ച വസ്തു വാകാന്‍ ചെടികളെല്ലാം പോയപ്പോഴാണ് മണ്ണ് അനാധയായത്
എനിയിവളെ ഒന്നിനും കൊള്ളില്ലെന്ന് എല്ലാവരും വിധി എഴുതിയത് വളരെ പെട്ടെന്ന് .
ആഴം  കൂടിയ വിള്ളലുകളില്‍ സ്വയം മറഞ്ഞിരുന്നു മണ്ണിപ്പോഴുംസ്വപ്നം കാണുന്നു ....
ഇനിയും ഒരു പുതുമഴ ........
കുറെ പച്ചതലപ്പുകള്‍.....    

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

കാര്‍ഷിക ക്വിസ്

ഇന്ന് കാര്‍ഷിക ക്വിസ് മത്സരം ഉണ്ടായി ചങ്ങരംകുളം , നന്നമുക്ക് കൃഷി ഭവനില്‍
വെച്ചായിരുന്നു പരിപാടി ,മൂക്കുതല PCNGHSS    UP വിഭാഗത്തില്‍ നിന്ന് മൂന്ന് പേര്‍ പങ്കുടുത്തു
പ്രദീക്ഷയോടെ പോയന്കിലും എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല
തമാശ അതല്ല , സ്കൂള്‍ തലത്തില്‍ നേരെത്ത സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം ,
മൂന്നാം സ്ഥാനത്തായിരുന്ന രോഹിത് ലഖന്‍ എന്ന അഞ്ചാം ക്ലാസ്സുകാരന്‍
പഞ്ചായത്ത്‌ തലത്തില്‍ ഒന്നാമതായി                                                                                  രോഹിത്  നു അഭിനന്ദനങ്ങള്‍ .....

ഞാന്‍ ഒരു പാട് ക്വിസ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്
പക്ഷെ അതില്‍ നിന്നല്ലാം വെത്യസ്തമായിരുന്നു ഇന്നത്തെ മത്സരം

സാധാരണ മുഘാമുഖം ചോദ്യവും ഉത്തരവും എന്ന രീതി ആണല്ലോ ഉണ്ടാകുക
ഇവിടെ  പക്ഷെ മേശ പ്പുറത്ത് നിരത്തി വെച്ച കുറെ കാര്‍ഷിക വസ്തുക്കള്‍
തിരിച്ചറിയാനും അതിന്റെ ഉത്തരം എഴുതനുമായിരുന്നു
പാടവും പറമ്പും ഒരുപാടുണ്ടായിരുന്നു എന്ന ഭൂത കാലം പേറുന്ന ഒരു കാര്‍ഷിക കുടുംബ ത്തില്‍  നിന്ന് വരുന്ന എനിക്ക് വിത്തും വളവും ആയുധങ്ങളും ഒന്നും നേരാംവണ്ണം തിരിച്ചറിയാന്‍ പറ്റിയില്ല

ഈ കാര്യം ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍
കൃഷി മറക്കുന്ന മലയാളിയ്ടെ നേര്‍ ഉദാഹരണം ആണ് നീ എന്ന് പറഞ്ഞു
എനിക്കും വിഷമമുണ്ട് ....

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കാലം

കാലം പുകതുപ്പി കടന്നുപോകുമ്പോള്‍
പുക നിര്‍മിക്കുന്ന സ്മാരകങ്ങള്‍
ഒഴിയാബാധയായി തുടരുമ്പോള്‍
ഇരുളും വെളിച്ചവും ഇട കലര്‍ന്ന
നാളെ പ്രദീക്ഷകളാല്‍ വീര്‍പ്പു മുട്ടുമെന്നു
എനിക്ക് തോന്നുന്നു
ചതഞ്ഞരഞ്ഞ ജീവിതം പാളങ്ങള്‍ക്ക് കുറുകെ
വികൃതമാക്കി കിടക്കുന്നു

വിരസമായ എന്റെ പകലുകളിലേക്ക്
അലറി പെയ്യുന്ന കാര്‍മേഘങ്ങള്‍
വന്നു നിറയുന്നു
എന്റെ ഒറ്റപ്പെടലുകള്‍
എന്റെ മാത്രം ആഘോഷം ആണ്

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

പതിവ്

പൂവിനെന്നും പൂമ്പാറ്റയെ ഇഷ്ടമായിരുന്നു .തന്റെ ഇതളുകളില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് എന്നും അവള്‍ അഭിമാനമായി കരുതി .ഉള്ളിലെ തേനെല്ലാംനുകര്ന്നതിനു ശേഷംപൂമ്പാറ്റ ഏറെ നാള്‍ വരാതിരുന്നപ്പോളും അവള്‍ക്കു പ്രതീക്ഷ അറ്റില്ല.എല്ലാം തന്റെ കുറ്റം കൊണ്ടാണെന്ന് കരുതി അവള്‍ തല കുനിച്ചു .പിന്നീട് തേന്‍ കുടിച്ചു മത്തനായി പൂമ്പാറ്റ വന്നപ്പോള്‍ ആര്‍ക്കോ സമ്മാനിക്കാന്‍ ആഭരണങ്ങള്‍ ചോദിച്ചു .പൂവ് സന്തോഷത്തോടെ തന്റെ പൂമ്പൊടികള്‍ അവനു സമ്മാനിച്ചു.ആഭരനങ്ങലോന്നുമില്ലെങ്കിലും സുന്ദരി ആണല്ലോ താന്‍ ......പിന്നെ പിന്നെ പൂമ്പാറ്റയുടെ സന്ദര്സനങ്ങള്‍ നിമിഷനേരതെക്കായി.അല്പനേരമിരുന്നുകിതപ്ആറ്റിയിട്ട് പോകും.അവസാനം ഭാരം താങ്ങാന്‍ പൂവിനാകാതെയായപ്പോള്‍ പൂമ്പാറ്റ യുടെ വരവും നിലച്ചു .മാറ്റങ്ങള്‍ വേണമെന്ന് ഇന്നലെ മാത്രം ജനിച്ച മഞ്ഞു തുള്ളി പറയുമ്പോഴും പൂമ്പാറ്റ ആകാസത്തിലൂടെപറക്കുകയായിരുന്നു .പുതിയ ഒരു പൂവിനേയും അന്വേഷിച്ചുകൊണ്ടു ......   
  

        

കാര്‍മേഘം

ഞാനൊരു കാര്മേഘമാണ്
കറുത്ത് തടിച്ച ഒരു കാര്‍മേഘം
പരിഷ്കാരമരിയാത്ത
കണ്ടിടത്തെല്ലാംതുപ്പുന്ന ഒരു മല്ലു
എത്ര ശ്രദ്ധിച്ചിട്ടും പലതും തട്ടി
താഴെ ഇടുന്നവള്‍
എല്ലാവരുടെയും കളിയാക്കലിനു മുന്‍പില്‍
കണ്ണ് താഴ്തുന്നോള്‍
ദേഹത്താകെ എണ്ണയുള്ള
ഒരോയില്‍ മങ്കി
വൃത്തികെട്ട നീണ്ട തലമുടി യുള്ളവള്‍
ഉറക്കെ മാത്രം സംസാരിക്കുന്നവള്‍
എന്നിട്ടും ...
കഴിവതും നിസബ്ദമായി
ഞാന്‍ മേല്‍ക്കൂരയുടെ മറവില്‍
പെയ്തിറങ്ങുന്നു
എന്നിട്ടൊരു നീര്‍ചാലായി
ഒഴുകിക്കൊണ്ടിരിക്കുന്നു
സായിപ്പുമാര്‍ക്ക് നീന്തി തുടിക്കുവാന്‍.