ചെമ്പകം
ചെമ്പകം പൂത്തിരിക്കുന്നു.കൂറ്റന്‍ ഇലകളിലെ ഇരുള്‍ വിടവുകളില്‍
ലളിതവും ദീപ്തവും സൗമ്യവുമായ
ചെമ്ബകപൂക്കള്‍.
സന്ധ്യ മയങ്ങിയ നേരത്തെ അലസ ഗമനന് ഗളില്‍
മാത്രം ശ്രധിക്കപെടുന്നവ.
ഓ ര്‍ക്കപ്പു റ ത്തു കെട്ടിപ്പിടിച്ചു
ഉടനെ മറയുന്ന കാറ്റ് കകളില്മാത്രം
മണ മറിയാന്‍ കഴിയു ന്നവ.
അവയുടെ പ്രകാശംതീക്ഷ്ണമല്ലായി രിക്കാം .
എങ്കിലും ഒരു നിമിഷത്തിന്റെ നൂറിലോ രം ശം
സമയമെങ്കിലും
അവ നമ്മെ മയക്കതിലാഴ്തും.
ആ ആര്‍ദ്ര മായ നോട്ടം
ഒരു നിമിഷത്തിന്റെ നൂറിലൊരംശം സമയമെങ്കിലും
നമ്മുടെ ചുണ്ടില്‍ നേര്‍ത്ത ഒരു ചലനം സൃഷ്ടിക്കും .
ചെമ്പകം പോലെ ഞാനും പൂക്കട്ടെ...
ഇന്ന് പൂത്തിരിക്കുന്നു.
സരളമായി കൊഴിയുവാന്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ