2012, ജൂൺ 13, ബുധനാഴ്‌ച

ജൂണ്‍ 6

ആകാശ ത്തി ന്റെ  ഉച്ചിയിലേക്ക് കുതിച്ചടുക്കുന്ന കറുത്ത വിരല്‍പാടുകള്‍ .വള്ളികളിലും മണ്ണിലും മറ്റെല്ലാത്തി ലും ഒരു കറുത്ത ഷെ യ് ഡു പുരണ്ടതുപോലെ .പെട്ടെന്ന് ആകാശം പിളരുന്നു,മഴ തുറിച്ചു നില്‍ക്കുന്നു.
                            പിന്നെ ഏതോ നിമിഷത്തില്‍ തീവ്രതയുടെ ഉച്ചസ്ഥായിയില്‍ മഴ കധിം .പധിം .തധിം
           പ്രകൃതി മുഴുക്കെ അതിന്റെ താളത്തില്‍ ഉറഞ്ഞു തുള്ളുന്നു.
                 പിന്നെയെപോഴോ
              മുനിഞ്ഞു കത്തുന്ന വിളക്കുപോലെ
          നിസ്സംഗതയില്‍ മാനം
    തോറ്റ കളിക്കാരന്റെ തൊലിപ്പുറ ത്തു കൂടെ ചാലിട്ടൊഴുകുന്ന വിയര്‍പ്പു പോലെ ..മഴ .
                      അടിക്കടി അടക്കയും തുറക്കയും ചെയ്യു‍ ന്ന ആഭരണപ്പെട്ടി പോലെ
സൂര്യനും ..
ഇന്ന് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ..മഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ