2012, ജൂൺ 27, ബുധനാഴ്‌ച

മണ്ണില്‍ സിരകള്‍ ഉറപ്പിച്
നവമാനങ്ങള്‍ തേടുന്നു
സ്നേഹപ്പൂക്കള്‍ ചിരിക്കുന്നു
ത്യാ ഗകായ്കള്‍ വിടരുന്നു.
മരമാകട്ടെ നാമെന്നും
തയ്കള്‍ നടാമാതിനെന്നും 

2012, ജൂൺ 19, ചൊവ്വാഴ്ച

എപ്പോഴും പുസ്തകത്തില്‍ നോക്കിയിരിക്കുന്ന കുട്ടി എന്നാണ് എന്നെ പരിചയപ്പെടുത്തിയത്.ഞാനങ്ങനെയോന്നുമല്ല .

      എല്ലാം തെറ്റിധാരണ യാണ്.ചുറ്റും വലയങ്ങള്‍ തീര്‍ക്കുന്നവ,അത് നമ്മെ ചുറ്റി പടരുകയും ഊരാക്കുടുക്കുകളില്‍ വരിഞ്ഞു മുറുക്കുകയും ചെയ്യുമ്പോള്‍ ...എന്ത് ചെയ്യാനാണ് ?മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടും അതിന്റെ പൊള്ളുന്ന മുല്മുനയാകുംപോള്‍ നമുക്ക് നമ്മുടെ വ്യാജ ധൈര്യങ്ങള്‍ ഒഴുകി പോകുന്നത് കണ്ടു നില്‍ക്കാനേ സാധിക്കു .ഒളിച്ചിരിക്കലിന്റെ മന്പുറ്റ് സ്വയം നിര്‍മിക്കാം എന്നാല്‍ മുറി വുപറ്റി യ ഹൃ ദ യത്തില്‍ നിന്നോഴുകുന്ന ചോരത്തുള്ളികള്‍ എങ്ങനെ ഒളിക്കാനാണ് ?

2012, ജൂൺ 17, ഞായറാഴ്‌ച

പ്രശ്നങ്ങള്‍ 

മഞ്ഞു പെയ്യുന്ന രാത്രി അച്ഛന്റെ അടുതിരുന്നപ്പോള്‍ ഞാന്‍ കൊഞ്ചി.അച്ഛാ .ഒരു സ്വര്‍ ണ പ്പാദ സരം വാങ്ങിത്തരോ ?അച്ഛന്‍ പറഞ്ഞു .പണമാണ് പ്രശ്നം .അതുപോലൊരു രാത്രി കിടക്കയില്‍ അച്ഛനോടോട്ടി ചേര്‍ന്ന് കിടക്കുമ്പോഴും ഞാന്‍ പറഞ്ഞു.ഒരു സൈക്കിള്‍ ....അപ്പോഴും പണം തന്നെ ആയിരുന്നു പ്രശ്നം .പിന്നീടെപ്പോഴോ ഞാന്‍ ചോദിച്ചു .എനിക്കും സ്നേഹം വേണം .
                      അതിനെന്താണ് പ്രശ്നം ?

2012, ജൂൺ 16, ശനിയാഴ്‌ച

കുളിമുറിക്കു പിന്നിലെ മുളക് ചെടിയില്‍ നിന്ന് ചുവന്നു തുടുത്ത മുളക് പറിച്ചെടുത്ത് വിത്ത് അതിനു താഴെ തന്നെ കുഴിച്ചിട്ടു.
വെള്ളം നനച്ചു.ചെടി മുള ക്കട്ടെ.
എരിവുള്ള മുളകുകള്‍ പൂക്കട്ടെ
എരിവിന്റെ ആരവം നിറ യുമ്പോ ഴും
മനസ്സിലെ മധുരം വറ്റാതിരിക്കട്ടെ

2012, ജൂൺ 15, വെള്ളിയാഴ്‌ച

ഇരുട്ടിന്റെ കടല്‍ ഉന്തി ക്കടന്നു
ഇരുട്ടും മുന്‍പേ
തിരിച്ചെത്തിയാല്‍
സ്വറണ ക്കമ്പി തണ്ടായുരപ്പിച്ച
വയലറ്റ് കടലാസ് ചുളിച് നിര്‍മ്മിച്ച
ഒരു പൂവ് തരണേ
'ഉദ്ധി ഷ് ട  കാര്യത്തിനു ഉപകാരസ്മരണയായി'

2012, ജൂൺ 13, ബുധനാഴ്‌ച

ചെമ്പകം

ചെമ്പകം പൂത്തിരിക്കുന്നു.
കൂറ്റന്‍ ഇലകളിലെ ഇരുള്‍ വിടവുകളില്‍
ലളിതവും ദീപ്തവും സൗമ്യവുമായ
ചെമ്ബകപൂക്കള്‍.
സന്ധ്യ മയങ്ങിയ നേരത്തെ അലസ ഗമനന് ഗളില്‍
മാത്രം ശ്രധിക്കപെടുന്നവ.
ഓ ര്‍ക്കപ്പു റ ത്തു കെട്ടിപ്പിടിച്ചു
ഉടനെ മറയുന്ന കാറ്റ് കകളില്മാത്രം
മണ മറിയാന്‍ കഴിയു ന്നവ.
അവയുടെ പ്രകാശംതീക്ഷ്ണമല്ലായി രിക്കാം .
എങ്കിലും ഒരു നിമിഷത്തിന്റെ നൂറിലോ രം ശം
സമയമെങ്കിലും
അവ നമ്മെ മയക്കതിലാഴ്തും.
ആ ആര്‍ദ്ര മായ നോട്ടം
ഒരു നിമിഷത്തിന്റെ നൂറിലൊരംശം സമയമെങ്കിലും
നമ്മുടെ ചുണ്ടില്‍ നേര്‍ത്ത ഒരു ചലനം സൃഷ്ടിക്കും .
ചെമ്പകം പോലെ ഞാനും പൂക്കട്ടെ...
ഇന്ന് പൂത്തിരിക്കുന്നു.
സരളമായി കൊഴിയുവാന്‍ ...

ജൂണ്‍ 6

ആകാശ ത്തി ന്റെ  ഉച്ചിയിലേക്ക് കുതിച്ചടുക്കുന്ന കറുത്ത വിരല്‍പാടുകള്‍ .വള്ളികളിലും മണ്ണിലും മറ്റെല്ലാത്തി ലും ഒരു കറുത്ത ഷെ യ് ഡു പുരണ്ടതുപോലെ .പെട്ടെന്ന് ആകാശം പിളരുന്നു,മഴ തുറിച്ചു നില്‍ക്കുന്നു.
                            പിന്നെ ഏതോ നിമിഷത്തില്‍ തീവ്രതയുടെ ഉച്ചസ്ഥായിയില്‍ മഴ കധിം .പധിം .തധിം
           പ്രകൃതി മുഴുക്കെ അതിന്റെ താളത്തില്‍ ഉറഞ്ഞു തുള്ളുന്നു.
                 പിന്നെയെപോഴോ
              മുനിഞ്ഞു കത്തുന്ന വിളക്കുപോലെ
          നിസ്സംഗതയില്‍ മാനം
    തോറ്റ കളിക്കാരന്റെ തൊലിപ്പുറ ത്തു കൂടെ ചാലിട്ടൊഴുകുന്ന വിയര്‍പ്പു പോലെ ..മഴ .
                      അടിക്കടി അടക്കയും തുറക്കയും ചെയ്യു‍ ന്ന ആഭരണപ്പെട്ടി പോലെ
സൂര്യനും ..
ഇന്ന് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ..മഴ