2010, ഡിസംബർ 11, ശനിയാഴ്‌ച

മഴക്കെടുതി 


മഴ നനഞ്ഞ മണ്ണിനെയും
എന്റെ മനസ്സിനെയും
കുത്തിനോവിച്
പെയ്തുകൊണ്ടിരുന്നു.
മുത്തശിയുടെ പിറ് പിറ് പ്പ്
മഴയെ പിളര്‍ന്നു
പുറത്തു വരുന്നുണ്ട്.
ഏട്ടന്റെ സ്വാന്തന വചനങ്ങളുടെ
ശ ക്തിചോര്‍ന്നുപോയിരിക്കുന്നു,
മഴയെപ്പോലെ
വിട്ടുമാറാത്ത
അമ്മയുടെ തേങ്ങലെന്നെ
അസ്വസ്ഥയാക്കി
മഴ ഇടതടവില്ലാതെ
എന്നെ കളിയാക്കുകയാണ്
രാത്രിയിലെ ഏതോ യാമത്തില്‍
മഴയുടെ ക്ഷ മാപണം
ഞാന്‍ കേട്ടു
പിന്നീടതെന്നെ നിരാശ പൂണ്ട
ഒരു പോപ്പ് ഗാനമായി
പൊതിഞ്ഞു.
പിറ്റേന്ന് സൂര്യന്‍
ചെമ്ണ്ണില് പൊതിഞ്ഞുവന്ന
സമയത്ത് മഴക്കെടുതി
ഷൂട്ട്‌ ചെയ്യാ ന്‍
പോയ അച്ഛന്റെ മരണത്തിനു
പകരം കിട്ടിയ പണം
മുത്തശ്ശി
ആര്തിപിടിചെന്നുംപോഴും
മഴ മദയാന പോലെ
വിളവു തിന്നുകയായിരുന്നു.

2 അഭിപ്രായങ്ങൾ: