2010, ഡിസംബർ 5, ഞായറാഴ്‌ച

ഭാവനാ മത്സരം

ചലനങ്ങള്‍ ...ബഹളങ്ങള്‍ 
അടുത്തിരിക്കുന്ന കുട്ടിയുടെ ചെവിയില്‍ അമ്മ പിറുപിറുക്കുന്നു.
ഞാനത് കേള്‍ക്കാതിരിക്കാന്‍ 
അവര്‍ വിമ്മിഷ്ടപ്പെടുന്നുണ്ട് 
തലച്ചുറ്റിക്കുന്നകാത്തിരിപ്പിനൊടുവില്‍ 
ആരോ 
ആര്‍ത്തിപിടിച്ച കണ്ണ് കള്ക്കുനെരെ
വിഷയ മെറിഞ്ഞു തന്നു പോയി .
നീട്ടാംചുരുക്കാം ചുരുട്ടാം നിവര്താം 
പൂര്‍ണസ്വാതന്ത്ര്യ മുണ്ടത്രേ.
കുറെ പേര്‍ 
പേനയുടെ നിബ്ബു 
കടിച്ചുപോട്ടിക്കുന്നു.
.പേനയില്‍ കയറി 
കടലാസിലൂടെ ഓടി 
സ്വര്‍ണം നേടാനുള്ള വാശിയിലാണ് 
മാറ്റുള്ളവര്‍.
ഞാന്‍... 
മനസ്സ് പാസ്സ്‌വേര്‍ഡ്‌ ഉം യുസര്‍ നെഇമും കൊടുത്ത് 
തുറന്നു.
ഈശ്വരാ.. 
എത്ര മൗസ് വേദനിപ്പിച്ചിട്ടും 
തെളിഞ്ഞു വരുന്നത് 
'ഭാവനാ ഡിസ്കണട്ടേഡ് '
എനിക്ക് എല്ലാംകൂടി എടുത്ത് 
ഡിലീറ്റ് ചെയ്യാനാണ് 
തോന്നിയത് . 
ടീച്ചര്‍ 
വളണ്ടിയറുടെ കണ്ണു വെട്ടിച്ച്
സമയം കഴിയാരായെന്നു 
വിളിച്ചുപറയുന്നു.
കണക്ഷേന്‍ സരിയാവാതെ
എങ്ങിനെ പ്രിന്റ്‌ എടുക്കും 
ഞാന്‍ ചുറ്റും നോക്കി.
ഇപ്പോളെനിക്ക് 
എവിടെ നോക്കിയാലും
വാച്ചിന്റെ മുഖമേ കാണാനുള്ളൂ.

അതിവേഗം കറങ്ങുന്ന സൂചികള്‍ 
ചെയ്യാനുള്ള ഹോം വര്‍ക്കും, 
കൂട്ടുകാരുടെ പരിഹാസവും, 
കാണാതായ പുസ്തകവും 
അതിവേഗത്തില്‍ പാഞ്ഞുപോകുന്നു 
എല്ലമെടുത് ട്രാഷില്‍ ഇട്ടു .
ഞാന്‍ ഭാവന
സെലെക്ട് ചെയ്യാന്‍ നോക്കി .
വല്ലവന്റെ യുംപെയപ്പരില്‍ 
ഹാക്ക് ചെയ്തു കയറാനും  
കഴിയുന്നില്ല.
കീ ബോര്‍ഡിനും സ്പീടില്ല.
പെട്ടെന്നാണ് 
ബാഗിനുള്ളിലെ
മരുന്നിനെയും സിരിഞ്ചിനെയും കുറിച്ച് 
ഓര്‍മ്മ വന്നത് .
ഉള്ളിലെ ചിന്തകളും 
കുപ്പിയിലെ മരുന്നും 
തീര്‍ന്നത് ഒരുമിച്ചു ...
വൈറസ് പെരുകുന്നത് ഞാന്‍ അറിഞ്ഞു .
പിന്നെ ഇരുട്ടിന്റെ അനന്തത. 
സമയം കഴിഞ്ഞു എന്ന അലാറം കേട്ടാണ് 
ഞാനൊന്ന് കണ്ണ് മിഴിച്ചത്. 
പെയപ്പേര്‍ ഏല്‍പ്പിച്ചിട്ട് പുറത്തിറങ്ങിയപ്പോള്‍ 
ടീച്ചറുടെ എന്താനെഴുതിയതെന്ന 
ചോദ്യം ഒപ്പമെത്തി,
ഒന്നുമെഴുതിയില്ലെന്ന 
എന്റെ ഉത്തരം കേട്ട് 
അങ്കലാപ്പിലായ ടീച്ചറോട്‌ 
ഞാന്‍ വിസധീകരിച്ചു.
ആ ശൂന്യത 
ഇന്നത്തെ കുട്ടികളുടെ ജീവിതത്തിലെ 
മനോഹര നിമിഷങ്ങളെ കുറിക്കുന്നു,
'ഇതെന്റെ സ്കൂളിലെ കുട്ടി'യാണെന്ന 
ടീച്ചര്‍ ടെ അഭിമാനം  കലര്‍ന്ന സ്വരം.. 
നേര്‍ത്ത പുഞ്ചിരി സ്ക്രീന്‍ സാവേര്‍ആയിട്ട്.. 
നടന്നകന്ന ഞാന്‍ 
കേട്ടില്ല.
റോഡരികിലെ കടയിലെ 
പുതിയ വൈരസുകളിലായിരുന്നു 
എന്റെ ശ്രദ്ധ.


   




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ