2010, ഡിസംബർ 21, ചൊവ്വാഴ്ച

എടപ്പാള്‍ സബ് ജില്ല കലാമേള

എടപ്പാള്‍ സബ് ജില്ല  കലാമേള തുടങ്ങി .ഞാന്‍ ചിത്രം വരച്ചു.കഥാ രചനക്കും കവിതാ രചനക്കും പങ്കെടുത്തു.ചില്ലുകുപ്പിയിലടച്ച മിന്നാമിനുങ്ങ്‌.എന്നതായിരുന്നുകവിതക്ക് വിഷയം .കുട്ടിയുടെ കിനാവുകള്‍  കഥയ്ക്കും .നിലം ഉഴുന്ന കര്‍ഷകന്‍ വാട്ടര്‍  കളര്‍ മത്സരത്തിനു  വിഷയമായിരുന്നു 
വരച്ചതിനും എഴുതിയതിനും എനിക്ക് വലിയ തൃപ്തി തോന്നിയില്ല 
എന്നിട്ടും ഈ മൂന്നു ഐറ്റം റിസള്‍ട്ട്‌ വന്നപ്പോള്‍ എനിക്ക് ഒന്നാം സ്ഥാനം ഉണ്ട് 
സന്തോഷം ...

2010, ഡിസംബർ 11, ശനിയാഴ്‌ച

മഴക്കെടുതി 


മഴ നനഞ്ഞ മണ്ണിനെയും
എന്റെ മനസ്സിനെയും
കുത്തിനോവിച്
പെയ്തുകൊണ്ടിരുന്നു.
മുത്തശിയുടെ പിറ് പിറ് പ്പ്
മഴയെ പിളര്‍ന്നു
പുറത്തു വരുന്നുണ്ട്.
ഏട്ടന്റെ സ്വാന്തന വചനങ്ങളുടെ
ശ ക്തിചോര്‍ന്നുപോയിരിക്കുന്നു,
മഴയെപ്പോലെ
വിട്ടുമാറാത്ത
അമ്മയുടെ തേങ്ങലെന്നെ
അസ്വസ്ഥയാക്കി
മഴ ഇടതടവില്ലാതെ
എന്നെ കളിയാക്കുകയാണ്
രാത്രിയിലെ ഏതോ യാമത്തില്‍
മഴയുടെ ക്ഷ മാപണം
ഞാന്‍ കേട്ടു
പിന്നീടതെന്നെ നിരാശ പൂണ്ട
ഒരു പോപ്പ് ഗാനമായി
പൊതിഞ്ഞു.
പിറ്റേന്ന് സൂര്യന്‍
ചെമ്ണ്ണില് പൊതിഞ്ഞുവന്ന
സമയത്ത് മഴക്കെടുതി
ഷൂട്ട്‌ ചെയ്യാ ന്‍
പോയ അച്ഛന്റെ മരണത്തിനു
പകരം കിട്ടിയ പണം
മുത്തശ്ശി
ആര്തിപിടിചെന്നുംപോഴും
മഴ മദയാന പോലെ
വിളവു തിന്നുകയായിരുന്നു.

പൂവായ് വിടരണ്ട

എനിക്ക് അമ്മയെപ്പോലെ പൂവായി വിടരണം .
പൂമ്പാറ്റകള്‍ക്കും തുമ്പികള്‍ക്കുംവിരുന്നൂട്ടണം.
ഏവരെയും കൊതിപ്പിക്കണം .
അവള്‍ കൊതിയോടെ അമ്മയെ നോക്കി.
അതാ...
ഒരുകുട്ടി അമ്മയെ പറിച്ചു കൂടയിലിടുന്നു.
വേണ്ട,
എനിക്കിനി പൂവായ് വിടരണ്ട

2010, ഡിസംബർ 7, ചൊവ്വാഴ്ച

മലയാളത്തെ കാക്കു

അല്ലലില്‍ 
അനീതിയില്‍ 
അമ്ഹതിയില്‍ 
അകപ്പക 
ആളുന്ന 
അസമയങ്ങളില്‍ 
ആളുകളെ 
അമര്ച്ചയില്‍ 
അടക്കുന്ന 
അധികാരത്തിന്റെ 
ആവാസങ്ങളില്‍ 
അട്വൈതമെന്നു 
അലറി 
അമ്സകൂരോടെ 
അമ്സുലയായി 
അമ്ഹ്രീപം പോലെ 
അറിവായി
അലയുന്ന 

അജയ്യ പ്രകാസമേ
അമ്മ മലയാളത്തെ കാക്കുക   



2010, ഡിസംബർ 5, ഞായറാഴ്‌ച

ഭാവനാ മത്സരം

ചലനങ്ങള്‍ ...ബഹളങ്ങള്‍ 
അടുത്തിരിക്കുന്ന കുട്ടിയുടെ ചെവിയില്‍ അമ്മ പിറുപിറുക്കുന്നു.
ഞാനത് കേള്‍ക്കാതിരിക്കാന്‍ 
അവര്‍ വിമ്മിഷ്ടപ്പെടുന്നുണ്ട് 
തലച്ചുറ്റിക്കുന്നകാത്തിരിപ്പിനൊടുവില്‍ 
ആരോ 
ആര്‍ത്തിപിടിച്ച കണ്ണ് കള്ക്കുനെരെ
വിഷയ മെറിഞ്ഞു തന്നു പോയി .
നീട്ടാംചുരുക്കാം ചുരുട്ടാം നിവര്താം 
പൂര്‍ണസ്വാതന്ത്ര്യ മുണ്ടത്രേ.
കുറെ പേര്‍ 
പേനയുടെ നിബ്ബു 
കടിച്ചുപോട്ടിക്കുന്നു.
.പേനയില്‍ കയറി 
കടലാസിലൂടെ ഓടി 
സ്വര്‍ണം നേടാനുള്ള വാശിയിലാണ് 
മാറ്റുള്ളവര്‍.
ഞാന്‍... 
മനസ്സ് പാസ്സ്‌വേര്‍ഡ്‌ ഉം യുസര്‍ നെഇമും കൊടുത്ത് 
തുറന്നു.
ഈശ്വരാ.. 
എത്ര മൗസ് വേദനിപ്പിച്ചിട്ടും 
തെളിഞ്ഞു വരുന്നത് 
'ഭാവനാ ഡിസ്കണട്ടേഡ് '
എനിക്ക് എല്ലാംകൂടി എടുത്ത് 
ഡിലീറ്റ് ചെയ്യാനാണ് 
തോന്നിയത് . 
ടീച്ചര്‍ 
വളണ്ടിയറുടെ കണ്ണു വെട്ടിച്ച്
സമയം കഴിയാരായെന്നു 
വിളിച്ചുപറയുന്നു.
കണക്ഷേന്‍ സരിയാവാതെ
എങ്ങിനെ പ്രിന്റ്‌ എടുക്കും 
ഞാന്‍ ചുറ്റും നോക്കി.
ഇപ്പോളെനിക്ക് 
എവിടെ നോക്കിയാലും
വാച്ചിന്റെ മുഖമേ കാണാനുള്ളൂ.

അതിവേഗം കറങ്ങുന്ന സൂചികള്‍ 
ചെയ്യാനുള്ള ഹോം വര്‍ക്കും, 
കൂട്ടുകാരുടെ പരിഹാസവും, 
കാണാതായ പുസ്തകവും 
അതിവേഗത്തില്‍ പാഞ്ഞുപോകുന്നു 
എല്ലമെടുത് ട്രാഷില്‍ ഇട്ടു .
ഞാന്‍ ഭാവന
സെലെക്ട് ചെയ്യാന്‍ നോക്കി .
വല്ലവന്റെ യുംപെയപ്പരില്‍ 
ഹാക്ക് ചെയ്തു കയറാനും  
കഴിയുന്നില്ല.
കീ ബോര്‍ഡിനും സ്പീടില്ല.
പെട്ടെന്നാണ് 
ബാഗിനുള്ളിലെ
മരുന്നിനെയും സിരിഞ്ചിനെയും കുറിച്ച് 
ഓര്‍മ്മ വന്നത് .
ഉള്ളിലെ ചിന്തകളും 
കുപ്പിയിലെ മരുന്നും 
തീര്‍ന്നത് ഒരുമിച്ചു ...
വൈറസ് പെരുകുന്നത് ഞാന്‍ അറിഞ്ഞു .
പിന്നെ ഇരുട്ടിന്റെ അനന്തത. 
സമയം കഴിഞ്ഞു എന്ന അലാറം കേട്ടാണ് 
ഞാനൊന്ന് കണ്ണ് മിഴിച്ചത്. 
പെയപ്പേര്‍ ഏല്‍പ്പിച്ചിട്ട് പുറത്തിറങ്ങിയപ്പോള്‍ 
ടീച്ചറുടെ എന്താനെഴുതിയതെന്ന 
ചോദ്യം ഒപ്പമെത്തി,
ഒന്നുമെഴുതിയില്ലെന്ന 
എന്റെ ഉത്തരം കേട്ട് 
അങ്കലാപ്പിലായ ടീച്ചറോട്‌ 
ഞാന്‍ വിസധീകരിച്ചു.
ആ ശൂന്യത 
ഇന്നത്തെ കുട്ടികളുടെ ജീവിതത്തിലെ 
മനോഹര നിമിഷങ്ങളെ കുറിക്കുന്നു,
'ഇതെന്റെ സ്കൂളിലെ കുട്ടി'യാണെന്ന 
ടീച്ചര്‍ ടെ അഭിമാനം  കലര്‍ന്ന സ്വരം.. 
നേര്‍ത്ത പുഞ്ചിരി സ്ക്രീന്‍ സാവേര്‍ആയിട്ട്.. 
നടന്നകന്ന ഞാന്‍ 
കേട്ടില്ല.
റോഡരികിലെ കടയിലെ 
പുതിയ വൈരസുകളിലായിരുന്നു 
എന്റെ ശ്രദ്ധ.


   




 

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സ്നേഹ ടീച്ചര്‍

ഇന്ന് സ്നേഹ ടീച്ചര്‍ ഞങ്ങളുടെ സ്കൂള്‍ നിന്നും മാറ്റം പോയി


പെട്ടെന്ന് ,ഇത്ര പെട്ടന്ന് ടീച്ചര്‍ ഞങ്ങളെ വിട്ടു പോകുമെന്ന് ക്ളാസ്സില്‍ ആരും വിചാരിക്കാത്തതായിരുന്നു

മഴയായി മധുവായി

മരമായി മണമായി

കുളിരായി കൂട്ടായി

കവിതയായ് കാത്ത

ചിരിയായി പൂത്ത

തണലായി പെയ്ത

നിനവില്‍ നിലാവായി

വഴി ചൂണ്ടി തന്ന ...................

ടീച്ചര്‍ .......................

പ്രകൃതിയെയും അതിന്റെ പ്രാധാന്യത്തെയും കുറീച് ടീച്ചര്‍ വാതോരാതെ സംസാരിക്കുമായിരുന്നു.ഓരോകുട്ടിയും ഇനിയെന്തിലാണ്

മെച്ചപ്പെടേണ്ടതെന്ന് ടീച്ചര്‍ ഇടക്കിടെ പറയും ,

ടീച്ചര്‍ ടെ പതിഞ്ഞ ഇംപമുള്ള കവിത ചൊല്ലലും വിടര്ന്ന പുഞ്ചിരിയുമാണ് എനിക്കേറെ ഇഷ്ടം .

ഇനിസ്കൂള്കാുര്‍ കൊടുക്കുന്ന പാര്ട്ടി ക്ക് ടീച്ചര്‍ വരുമത്രേ.

ഇന്ന് ഞാന്‍ ആലോചിച്ചു തയ്യാറാക്കിയ കാര്ഡ് കൊടുക്കാനും

കഴിഞ്ഞില്ലോ ...

ഇനികാണുംപോള്എന്തു സമ്മാനംകൊടുക്കുമെന്ന ആലോചനയിലാണ്

ഞങ്ങള്‍ ഏഴു .എ യിലെ കുട്ടികള്‍ ......