ഞാനെത്ര പെട്ടെന്നാണ് മാറുന്നത്
ഞാനെത്ര പെട്ടെന്നാണ് അകലുന്നത്
എത്ര പെട്ടെന്നാണ് എന്റെ സ്വപ്നങ്ങളില്‍ നിന്ന്
നിങ്ങള്‍ മാറിപ്പോകുന്നത്
എത്രപെട്ടെന്നാണ് നിങ്ങള്‍
ഒരു ഭൂത കാല ക്ലാവ് മണം പോലെ എന്നില്‍ നിറയുന്നത്
എന്റെയും നിങ്ങളുടെയും പറച്ചിലുകളില്‍
സങ്കോചം
മനസ്സിലാവായ
മാന്യത
ചിന്ത
ആലോചനകള്‍
ആലോചനകള്‍
ധരിക്കുക തെറ്റിധരിക്കുക
എല്ലാം കടന്നുവരുന്നത്
എത്ര പെട്ടെന്നാണ് ഞാന്‍ നിങ്ങാളോട്
നന്നായി പെരുമാറാന്‍ ശ്രമിച്ചു തുടങ്ങിയത്
എന്റെ പ്ലാന്നുകളില്‍ നിന്ന് നിങ്ങള്‍
പുറത്താക്കപ്പെട്ടത് എത്ര പെട്ടെന്നാണ്
എത്ര പെട്ടെന്നാണ് ഞാന്‍ നിങ്ങളോട്
ഹലോയും ഗുട്മോനിമ്ഗും ഹാപ്പിബര്ത്ടെ യും
പറയാന്‍ തുടങ്ങിയത്
പിന്നെയും പിന്നെയും പലതും ..
എത്ര പെട്ടെന്നാണ് എനിക്ക്
നിന്നെ കാണണമെന്ന് തോന്നതെയായത്
നിന്റെ വിശദാംശങ്ങള്‍ എന്നില്‍നിന്നു
മറന്നുപോയത്
നിന്റെ വീട്ടിലെ മോസാന്റയെ കുറിച്
നിന്റെ അയല്‍പക്കത്തെ കുട്ടിയെക്കുറിച്
എല്ലാമുള്ള എന്റെയാകാംക്ഷകള്‍
ഞാന്‍ കളഞ്ഞത് എത്ര പെട്ടെന്ന്
നാം എത്രപെട്ടെന്നാണ് ഞങ്ങളും (ഞാനും)നിങ്ങളും ആയത്
നിങ്ങളുടെതും എന്റെതും (ഞങ്ങളുടേതും )
ഉണ്ടായതോ?
പിന്നെയും പിന്നെയും ...
പലതും ..
എത്ര പെട്ടെന്നാണ് എനിക്ക് നിങ്ങളോട്
പറയാന്‍ സുഖമുള്ള കാര്യങ്ങള്‍ ഇ ല്ലതെയായത്?
പറയുന്ന കാര്യങ്ങള്‍ വല്ലാതെ
സാധാരണമായത്
നാമെത്ര പെട്ടെന്നാണ് പരസ്പരം
തെറ്റാതെ ആയത്
എന്തൊക്കെയുണ്ട് വിശേഷം എന്ന്
ചോദിക്കാന്‍ തുടങ്ങിയത്
വരച്ചുകളിക്കുന്നവരെ
വിധിനിര്‍ണയിക്കുന്നവരെ
വികാരങ്ങളില്ലാത്ത ഒരു രാപ്പാടിയാക്കുകയെന്നെ
എപ്പോഴുംഇര പിടിച്ചുകൊണ്ടിരിക്കുന്ന ഒന്ന്
ഇര എല്ലാം സ്വയം തിന്നു തീര്‍ക്കുന്ന ഒന്ന്
പിന്നെയും പിന്നെയും ...
പലതും ..
എത്ര പെട്ടെന്നാണ് എനിക്ക് നിങ്ങളോട്
പറയാന്‍ സുഖമുള്ള കാര്യങ്ങള്‍ ഇ ല്ലതെയായത്?
പറയുന്ന കാര്യങ്ങള്‍ വല്ലാതെ
സാധാരണമായത്
നാമെത്ര പെട്ടെന്നാണ് പരസ്പരം
തെറ്റാതെ ആയത്
എന്തൊക്കെയുണ്ട് വിശേഷം എന്ന്
ചോദിക്കാന്‍ തുടങ്ങിയത്
വരച്ചുകളിക്കുന്നവരെ
വിധിനിര്‍ണയിക്കുന്നവരെ
വികാരങ്ങളില്ലാത്ത ഒരു രാപ്പാടിയാക്കുകയെന്നെ
എപ്പോഴുംഇര പിടിച്ചുകൊണ്ടിരിക്കുന്ന ഒന്ന്
ഇര എല്ലാം സ്വയം തിന്നു തീര്‍ക്കുന്ന ഒന്ന്