2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

നെല്ലിയാമ്പതിയിലേക്ക്...

നിലാവുമായി ഇടി കൂടി തോറ്റ് താമരയുടെ കളിയാക്കലിനെ പേടിച്ച് ഇരുട്ട് കുത്തിയൊലിച്ചു പോകുന്നു .പുതിയ അനുഭൂതികളിലേക്ക് ഒരു കിളി വാതില്‍ തുറക്കുകയായി .തെളിഞ്ഞ നീലാ കാശ ങ്ങള്‍ക്ക് സ്വാഗതം .ഇരുണ്ട് കയറുന്ന കറുത്ത മേഘ ക്കൂട്ടങ്ങള്‍ക്കും സ്വാഗതം .നിലാവ് പുതിയ മഞ്ഞു സാരി ചുറ്റി വന്നു ഞങ്ങള്‍ക്ക് യാത്രാമൊഴി യേകി .വെളുപ്പും പിങ്കും നിറമാര്‍ന്ന രണ്ടു ബസ്സുകള്‍ കുതിച്ചു പാഞ്ഞു .നെല്ലിയാമ്പതിയിലേക്ക്....ഇനിയവക്ക് വിശ്രമമില്ല .ഞങ്ങളുടെ ഓര്‍മകളില്‍ ഇടവേളകളില്ലാതെ അലയണമെന്ന വിധി അവയില്‍ എന്നന്നേക്കുമായി എഴുതപ്പെട്ടു കഴിഞ്ഞു.ഒരു പക്ഷെ ആ അനിവാര്യതയായിരിക്കണം വഴിയോരകാഴ്ചകളെ കൂടുതല്‍ വേഗത്തില്‍ പിന്നിലെക്കാട്ടിതെളിക്കാന്‍ അവയ്ക്ക് പ്രേരണയായത്,.
                              നിറച്ചു വച്ച ഉജാലയില്‍ ചുരുട്ടിയിട്ട വെള്ള മുണ്ടുപോലെ ആകാശം ജനാലകളിലേക്ക് ഇറങ്ങി വന്നപ്പോള്‍ തുമ്പിയുടെഉരുണ്ട സങ്കട മൂറിയ കണ്ണുകള്‍ പോലെ കരിമ്പനകള്‍ കാഴ്ചയില്‍ തെളിഞ്ഞു..തെളിനീലതടാകങ്ങള്‍ മണ്ണില്‍ .ഇരുണ്ടകരിമ്പന തടാകങ്ങള്‍ മാനത്ത് .ഒ .വി .വിജയന്‍റെ താടിപോലെ അവയുടെ ഓലകള്‍ ഞങ്ങളില്‍ ഒരു അപ്പുക്കിളിയെ തിരയുന്നുണ്ടോ?
                                       ഉയരം കുറഞ്ഞവയാണ് മിക്ക വീടുകളും .ചായം തേച്ച ചിലകെട്ടിടങ്ങള്‍ കണ്ടു.അവ കോവിലുകളാ ണോ .വീടുകള്‍ ആണോ .അതോ മോട്ടോര്‍ പുരകള്‍ ആണോ എന്നെനിക്കു തിരിച്ചറിയാനായില്ല .സുബ്ഹി ഇന്റര്‍നെറ്റ്‌ കഫെ യോ ലാമിയാ സില്‍ക്സ് ഓ ഇല്ല ഇവിടെ .പകരം കറുപ്പ് സ്വാമി ടൂര്‍ ആന്‍ഡ്‌ ട്രാവല്‍ സും ശ്രീ മുരുകന്‍ തീപ്പട്ടി ക്ക മ്പ നിയും .മണ്ണില്‍ നിന്ന് ഗ്രാമത്തിന്റെ തേന്‍ നിറം ഇവിടത്തുകാരുടെ മുഖത്തേക്ക് ഒലിച്ചിറ ങ്ങിയതായി തോന്നി.മഫ്തയിട്ട തലകള്‍ ധാരള മുണ്ടെങ്കിലും പളപളാ അനാര്‍ക്കലിയോ ലാച്ചയോ പര്‍ദ്ദ യോ കാണാനില്ല .വെട്ടിത്തിളങ്ങുന്ന വയലും അക്കരെ മരനിരകളും അതിന്നുമപ്പുറത്ത് മലക്കൂട്ടങ്ങളും .അവിടെയും ഇവിടെയും കരിമ്പനകളും ഹൈ ലൈറ്റ്‌ വച്ചപോലെ വെളുത്ത പുല്ലുകളും അതാണ്‌ സ്ഥിരം വഴിയോര കാഴ്ച .
                വിവിധ നിറങ്ങളില്‍ വിരിഞ്ഞ പൂക്കളെയും പ്രദേ ശ ങ്ങളെയും പിന്നിട്ടു.അവയെ പരസ്പരം ബന്ധിപ്പിക്കുന്ന വേരുകള്‍ തിരിച്ചറിയാനായില്ല.ആലത്തൂര് കണ്ടു .പണ്ട് അച്ഛന്‍ അവിടെയെതോ അഗ്രഹാര തെരുവില്‍ ഇപ്പോള്‍ ഇടിച്ചു നിരത്തപ്പെട്ട വീട്ടില്‍ മഴ കണ്ടു താമസിച്ചിട്ടുണ്ട്,ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുറം ചട്ട പോലെ വക്ക് മുറിഞ്ഞ അന്നത്തെ സ്കൂള്‍ ഫോട്ടോയിലെ കഥാപാത്രങ്ങളുടെ മുഖ ഛ യഞാന്‍ വഴിയിലെ ഓരോ ശ രീരങ്ങളിലും തിരഞ്ഞു .പതിയെ നെല്ലിയാമ്പതിയ ടു ക്കാറായി .മേലെക്കാവിലെ ശ ങ്കരാ ചാര്യ പ്രതിമക്കടുത്തുള്ള പാറപോലെ....മലര്‍ന്നുകിടക്കുന്ന യുവതിയെ  ഓര്‍മ്മപ്പെടുതിക്കൊണ്ട് പോത്തുണ്ടി തടാകം .അവളുടെ സാരിത്തലപ്പ് ...
അണ്ടിപ്പരിപ്പ് വാരിവിതറി യിട്ട് തയ്യാറാക്കിയ ചോക്ലേറ്റു ഐ സ് ക്രീം കുന്നുകളിലൂടെ ഊ ര്‍ ന്നുകയറി ആകാശ ത്തേക്ക് പറക്കുന്നു .ആ മയില്‍ പ്പീലി ക്കണ്ണ്‍ കളുടെ മുടിയിഴകള്‍ പറന്നുപോയി വെള്ളചാട്ടങ്ങളായി അവിടവിടെ പറ്റിച്ചേര്‍ന്നു കിടക്കുന്നു.
                              ചുരം കയറുംതോ റും പ്രകൃ തിക്കു ഗാംഭീര്യ മേറി യേറി വന്നു.കാര്യസ്ഥന്‍ സിനിമയിലെ കൃഷ്ണ കൃഷ്ണ ...പാട്ടുപോലെ യാത്രയുടെ താളം മാറുന്നു.അപ്രതീക്ഷിതമായ കയറ്റങ്ങളും ഇറക്കങ്ങളും .പിളര്‍ക്കാന്‍ ഒരു തലയോട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന പാറക്കൂട്ടങ്ങള്‍ ..പൈശാ ചികമായ ചിരി അടക്കിവച്ച ചെടികള്‍ ,തവള നാക്കുപോലെ തോടുകള്‍ കൂറ്റന്‍ പച്ചിലപ്പടര്‍പ്പില്‍ നിന്ന് ഒഴുകി വരുന്നു.കരിം പച്ച വെള്ളത്തില്‍ കാലു മുട്ടിച്ചാല്‍ രാക്ഷസന്റെ വായില്‍ പെട്ടത് പോലെ .എന്നെ പിച്ചിച്ചീ ന്താന്‍ താണുവരുന്നു പുല്ലുപോലെ കാറ്റിലുലയുന്ന പച്ചപ്പടര്‍പ്പുകള്‍ ..രാത്രിയില്‍ കത്തിച്ചുവച്ച ആമ്പല്‍ വിളക്കുപോലെ മരച്ചില്ലകളില്‍ വെയില്‍ പൊട്ടുതൊട്ട മഞ്ഞു ഒഡീസി നൃത്തം ചെയ്യുന്നു.മൂര്‍ഖനെപ്പോലെ ചില ശിഖരങ്ങള്‍ തുറിച്ചു നോക്കുന്നു ,ആകാശ മാകട്ടെ ഇലപൊഴിച്ച മലയുടെ മുനമ്പിലെ കൂര്‍ത്ത ഒറ്റക്കണ്ണി ലേക്ക് തുറിച്ചു നില്‍ക്കയാ ണെ ന്നു തോന്നുന്നു...
                                   ക്യാമറയുമായി കഞ്ഞിപ്പുരക്കരികിലെ ഈച്ചകളെപ്പോലെ ബസ്സിനുള്ളില്‍ തലങ്ങും വിലങ്ങും ഓടി നടക്കുക തന്നെയായിരുന്നു മിക്കവരും .ഇള കിയാര്‍ക്കുന്ന സാഗരപ്പരപ്പില്‍ ഒരാറ്റം തന്നിഷ്ട്ടത്തിനു ഡിലീറ്റ് ചെയ്യാനും ആല്‍ബത്തില്‍ ഒട്ടിക്കാനും ഒക്കെ ശേഖരിക്കാന്‍ വിയര്‍ത്തു പണിയെടുക്കുന്നവര്‍ക്ക് മുമ്പില്‍ പ്രകൃതി .............(..തുടരും......)

3 അഭിപ്രായങ്ങൾ:

  1. നല്ല ഭാഷയില്‍ നന്നായി എഴ്തുന്നു. ഹൃദയം നിറഞ്ഞ ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. നല്ല അവതരണ ശൈലി , പ്രകൃതിയെ നന്നായി ആസ്വതികന്‍ അറിയാം എന്ന് തോനുന്നു, അനിയത്തി കുട്ടിക്ക് എന്റെ അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  3. kootuthal aasayangal kuththi thirukiya pole thonni...prakruthi varnanakalkku artificial symbols arochakamaakaathe nokkanam..

    മറുപടിഇല്ലാതാക്കൂ