കുമ്പ നിറയുമ്പോള്‍
കാറ്റിന്റെ താരാട്ടിനെ
പിടിചൂട്ടി ഉറങ്ങി
വെയില്‍ സൂചികുത്‌മ്പോള്‍
ഒക്കത്തിരുന്നു
ചിനുങ്ങിക്കരഞ്ഞു
ഇരുകാലി അച്ഛന്‍ തന്ന
സുരക്ഷിതത്വം
ആവോളം നുകര്‍ന്ന്
ബാല്യം..................
യന്ത്രശാലയില്‍
ഒരുങ്ങി
മിനുങ്ങി
തളിര്‍ത്തു തുടങ്ങുന്ന സ്വപ്നങ്ങളുടെ
അര്‍ഥം ചികഞ്ഞു
കൌമാരം........................
ചില്ലുകൂട്ടില്‍ പ്രദര്സനവസ്തുവായി
കണ്ണിനെ
കുരുക്കിട്ടു തന്നിലേക്കടുപിക്കാന്‍
തക്കം പാര്തുനിന്ന
യൌവനം................................
പിന്നെ
ഞാന്‍
ഊര്ജ്ജമ്പകര്‍ന്നു കൊടുത്തവര്‍
വിജയിക്കുന്നത് കണ്ടു
നിര്‍വൃതി പൂണ്ടു.
പുഞ്ചിരി പൊഴിച്ച്.
പുളകിതയായി
ഞാന്‍ എന്റെതല്ലാതായി.
കാലം കഴിഞ്ഞു പോയപ്പോള്മുക്കാല് പങ്കിലധികം
ഞാന്‍
ശു ന്യമായപ്പോള്‍
ചൂടും
ചൂരും
കേട്ടുപോയപ്പോള്‍
എന്നെ
ആര്‍ക്കും വേണ്ടാതെയായി
കൊടിചിപട്ടിക്കു
ഇടക്ക് എറിഞ്ഞു കൊടുക്കും
വല്ലാതെ വിശക്കുന്നുണ്ടെങ്കില്‍മാത്രം
അത് തിന്നും
പിന്നീട്
പൂത്തുലഞ്ഞ തെറ്റുകളെക്കുറിച്ചും
കുരിശു വഴിക്കുനീട്ടിയ
കൈതാങ്ങുകളെക്കുറിച്ചും
ഓര്ത്തിരിക്കുന്നതിനിടയില്‍
വാര്‍ധക്യം
തലങ്ങും വിലങ്ങും
വിരല്‍പാടുകള്‍
വീഴ്ത്തിയിരുന്നു.
പുല്‍ക്കൊടിക്കുമുന്പില്‍
ജീവിതത്തിന്റെ
പോര്‍ട്രൈറ്റ്
വരച്ചുകഴിഞ്ഞപ്പോള്‍
ബിസ്ക്കറ്റ് പൊതി
ചോദിച്ചു
ഇവിടെ
എന്റെ
പുരംതൊലിമാത്രം
മണ്ണിനെ മലിനീകരിച്ചുകൊണ്ട്
ബാക്കിയാവുംപോള്‍
നീയെന്നെ
ഓര്‍മിക്കുമോ?
പുല്ലിന്റെ
മറുപടി
ശുഷ്കമായിരുന്നു.
ഞങ്ങളും അസ്തമിക്കുകയാണ്.
ഇത് ബിസ്കറ്റിന്റേയൊ പുൽക്കൊടിയുടേയൊ മാത്രം അവസാനം അല്ല എന്നെനിക്കറിയാം. അതുകൊണ്ട് അതിനു കന്ലിന്റെ ചൂട് തോന്നുന്നു. എന്നാലും ഒന്നൂടെ കവിത തേച്ചുമിനുക്കണം എന്നു തോന്നുന്നു.
മറുപടിഇല്ലാതാക്കൂനല്ലത് മോൾ തുടരുക...
മറുപടിഇല്ലാതാക്കൂ