2011, ജനുവരി 28, വെള്ളിയാഴ്‌ച

അതെ വാക്യം

കാര്‍മേഘങ്ങള്‍
കൊല്ലപ്പരീക്ഷക്ക്
തോറ്റു പോയെന്നു തോന്നുന്നു.
ഞാന്‍
എന്റെതായിരുന്ന
ക്ലാസ് റൂമിലേക്ക്‌
ഒന്നെത്തിനോക്കി.
എന്റെ കാഴ്ചകളില്‍
ഉമ്മ വച്ചുകൊണ്ട്
ഒരു ചിടുങ്ങ്‌
ചിലക്കുന്നു.
ഉള്ളില്‍ പൊന്തിയ അമര്‍ഷം
അവളില്‍
എന്നെ കണ്ടതോടെ അടങ്ങി.
അടിച്ചു വാരാത്തക്ലാസ്സ് റൂമും
വക്ക് പൊട്ടിയ ചവറ്റു കുട്ടയും
നിറയെ
പെണ്മ വിതറിക്കൊണ്ട് 
ഡാ സ്റ്റെരും 
എല്ലാം ആവര്‍ത്തനങ്ങള്‍ 
ബോര്‍ഡിന്‍റ
യുണിഫോറും
ഒന്ന്
അലക്കിയിടാമെന്നു കരുതി
അകത്തേക്ക്
കാലെടുത്തു വച്ചപ്പോള്‍
ഒരു അലര്‍ച്ച
ഞങ്ങടെ ക്ലാസ്സില്‍ കേറല്ലേ.
ഞെട്ടിപ്പോയി'
കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞ
അതെ വാക്യം.


2011, ജനുവരി 27, വ്യാഴാഴ്‌ച

മറക്കുമെങ്കില്‍

ജ്വലിക്കുമ്പോള്‍ഒരു  തണലുണ്ടാവുന്നത് നല്ലതാണെന്ന് ഞാന്‍ വിചാരിക്കുന്നു.
അത് നിന്റെ മുഖം മറക്കുമെങ്കില്‍ കൂടിയും. 

2011, ജനുവരി 15, ശനിയാഴ്‌ച

അവസാനങ്ങള്‍

മണ്ണ് പകര്‍ന്ന മുലപ്പാല്‍കുടിച്ചു
കുമ്പ നിറയുമ്പോള്‍
കാറ്റിന്റെ താരാട്ടിനെ
പിടിചൂട്ടി ഉറങ്ങി
വെയില്‍ സൂചികുത്‌മ്പോള്‍
ഒക്കത്തിരുന്നു
ചിനുങ്ങിക്കരഞ്ഞു
ഇരുകാലി അച്ഛന്‍ തന്ന
സുരക്ഷിതത്വം
ആവോളം നുകര്‍ന്ന്
ബാല്യം..................

യന്ത്രശാലയില്‍
ഒരുങ്ങി
മിനുങ്ങി
തളിര്‍ത്തു തുടങ്ങുന്ന സ്വപ്നങ്ങളുടെ
അര്‍ഥം ചികഞ്ഞു
കൌമാരം........................

ചില്ലുകൂട്ടില്‍ പ്രദര്സനവസ്തുവായി
കണ്ണിനെ
കുരുക്കിട്ടു തന്നിലേക്കടുപിക്കാന്‍
തക്കം പാര്തുനിന്ന
യൌവനം................................
                                      
പിന്നെ
ഞാന്‍
ഊര്ജ്ജമ്പകര്‍ന്നു കൊടുത്തവര്‍
 വിജയിക്കുന്നത് കണ്ടു
നിര്‍വൃതി പൂണ്ടു.
പുഞ്ചിരി പൊഴിച്ച്.
പുളകിതയായി 
ഞാന്‍ എന്റെതല്ലാതായി.
കാലം കഴിഞ്ഞു പോയപ്പോള്‍
മുക്കാല്‍ പങ്കിലധികം
ഞാന്‍
ശു ന്യമായപ്പോള്‍
ചൂടും
ചൂരും
കേട്ടുപോയപ്പോള്‍
എന്നെ
ആര്‍ക്കും വേണ്ടാതെയായി
കൊടിചിപട്ടിക്കു
ഇടക്ക് എറിഞ്ഞു കൊടുക്കും
വല്ലാതെ വിശക്കുന്നുണ്ടെങ്കില്‍മാത്രം
അത് തിന്നും
പിന്നീട്
പൂത്തുലഞ്ഞ തെറ്റുകളെക്കുറിച്ചും
കുരിശു വഴിക്കുനീട്ടിയ
കൈതാങ്ങുകളെക്കുറിച്ചും
ഓര്ത്തിരിക്കുന്നതിനിടയില്‍
വാര്‍ധക്യം
തലങ്ങും വിലങ്ങും
വിരല്‍പാടുകള്‍
വീഴ്ത്തിയിരുന്നു.
പുല്‍ക്കൊടിക്കുമുന്പില്‍
ജീവിതത്തിന്റെ
പോര്‍ട്രൈറ്റ്‌
വരച്ചുകഴിഞ്ഞപ്പോള്‍
ബിസ്ക്കറ്റ് പൊതി 
ചോദിച്ചു
ഇവിടെ
എന്റെ
പുരംതൊലിമാത്രം
മണ്ണിനെ മലിനീകരിച്ചുകൊണ്ട്
ബാക്കിയാവുംപോള്‍
നീയെന്നെ
ഓര്‍മിക്കുമോ?
പുല്ലിന്റെ
മറുപടി
ശുഷ്കമായിരുന്നു.
ഞങ്ങളും അസ്തമിക്കുകയാണ്.

2011, ജനുവരി 11, ചൊവ്വാഴ്ച

മലപ്പുറം ജില്ല സ്കൂള്‍ കലാമേള

 മലപ്പുറം  ജില്ല സ്കൂള്‍ കലാമേള  പെരിന്തല്‍മണ്ണ വെച്ച് നടക്കുന്നു 
ആദ്യ ദിനം ഞാന്‍ മൂന്നു വിഭാഗങ്ങളില്‍ പങ്കെടുത്തു 
 മലയാളം കവിതാ രചന  : വിഷയം :ഒരു സന്ധ്യയുടെ മരണം 
 മലയാളം  കഥാ രചന          : വിഷയം : കായലും പാടവും പുഴയും കടന്നു അച്ഛാ എന്നൊരു പെണ്‍ വിളി 
 ജല ചായം - ചിത്ര രചന : വിഷയം :  ഐസ് ക്രീം കച്ചവട ക്കാരനും കുട്ടികളും 




കവിത രച നയില്‍ എനിക്ക് ഒന്നാം സ്ഥാനം (എ ഗ്രേഡ് ) 5  മാര്‍ക്ക്‌ 
കഥ രചനയില്‍ ബി ഗ്രേഡ് 3 മാര്‍ക്ക്‌ 
കിട്ടി 
ഇന്ന് ഞങ്ങളുടെ സ്കൂളിലെ മറ്റു കുട്ടികളുടെ പരിപാടി ഉണ്ട്