2012, നവംബർ 8, വ്യാഴാഴ്‌ച

മേഘ സന്ദേശം

പട്ടണത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌ അയാളാണ്.
പ്രദേ ശ ത്തെ പുനസ്രിഷ്ടിച്ച തും അയാള്‍................................................,,,
വര്‍ഷം തോറും നടത്താറുണ്ട്,
അയാളെ ഓര്‍മിക്കാന്‍  ഈ പാര്‍ട്ടി....
ആരുമൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല
അവരെപ്പോഴോക്കെയോ ആകാശ ത്തേ ക്കുനോക്കി
പണ്ടാരോ പറഞ്ഞ മിത്തിനെ ഓര്‍ത്തു.
നരച്ച വെള്ളയില്‍ വീണ
ചളിപ്പാടുകള്‍ മാത്രം
നിറങ്ങളായി കൂ ടെയുള്ള
ചില ചില സന്യാസികള്‍ ആണ്
മരണാനന്തരം
ഒഴിഞ്ഞ ആകാശ ത്തെ വികലമാക്കുന്ന
കോടിയ മേഘങ്ങളാകുന്നത്.
തുടക്കവും ഒടുക്കവും ജ്വലിപ്പിച്
നിമിഷനെരതിനകം കരഞ്ഞും തെളിഞ്ഞും
അമ്പരപ്പിക്കുന്ന വിപ്ലവകാരികള്‍
സൂര്യനുചുറ്റും കാവലായിനില്‍ക്കുന്ന
ചുവന്ന മേഘങ്ങളായി പുനര്‍ജ്ജനിക്കുന്നു . 
സ്നേഹിച് സ്നേഹിച് 
പണിയെടുത്ത് പണിയെടുത്ത് 
സമര്‍പ്പിച് ജീവിച്ചവര്‍ 
കാര്‍മേഘങ്ങള്‍ ആകുന്നു .
പിന്തുടര്‍ച്ചക്കാര്‍ 
പ്രതിബദ്ധതയോടെ 
പൊഴിക്കുന്ന നിശ്വാസങ്ങള്‍ 
തട്ടി ആസ്വാസപ്പെടുമ്പോള്‍ 
അവര്‍ മഴയായി പെയ്യുന്നു ..
എന്തോ പെയ്യുന്നുണ്ട് 
എന്നവരറി ഞ്ഞു. 
അമ്ലമഴ ?
അയാളുടെ രൂപമുള്ള മേഘം 
അവരോട്‌ കെഞ്ചി.. 
ദയവായി ഒന്നും ചെയ്യാതിരിക്കുക. 
എനിക്ക് പൊള്ളുന്നു .
നിങ്ങളുടെ നിശ്വാ സങ്ങള്‍ ഏ റ്റ്