അവയുടെ ഉത്തരങ്ങള്‍
അതിരുകള്‍ സംരക്ഷിക്കാനില്ലാത്ത
ജലച്ചായ ചിത്രം പോലെ .
ആരൊക്കെയോ
അര്‍ഥമുള്ള ജീവിതമെന്നാരോക്കെയോ
ലേബലൊട്ടിച്ച കുപ്പിയില്‍
കിടന്നു മയങ്ങുന്നു .
തിരക്ക് തറച്ചു നില്‍ക്കുന്ന
എവിടെയൊക്കെയോ
സ്വപ്നങ്ങളുടെ ശ്മശാനം ഒരുങ്ങുന്നു
ഒടുക്കമില്ലാത്ത സ്നേഹം
പുകച്ചുരുകളായി
പറന്നുപോകുന്നു .
അവസാനം ചാരമായി ശേഷിക്കുന്നത്
ബിരുദങ്ങള്‍ ,പണം ....
പിന്നെ ?
ആദ്യം ഞാന്‍ ചാരമാകട്ടെ .,,
എന്നിട്ട് പറയാം...
.