പച്ച നിഴലുകളിലെ നിശ ബ്ദതയെ പൊട്ടിതെരിപ്പിച്ചു കൊണ്ടാണ് ഫാക്ടറി വന്നത്
പത്രക്കാര്‍ ഐസ്ക്രീം കണ്ടാലെന്നപോലെ
തിരക്കും കുരുക്കും കൂട്ടി ഓടിയെത്തി
മന്ത്രി വായില്‍ നിന്നും രേഖയിലേക്ക്
പ്രധിഷേധ സംഗമങ്ങളില്‍ നിന്ന്
സത്യാഗ്രഹ പന്തലിലേക്ക്
മെട്രോയുടെ വേഗതയില്‍
യാത്രയിലായിരുന്ന
ഫാക്ടറി
വിശ്രമിക്കാന്‍
ഒരു ഹാര്‍ബര്‍
കിട്ടിയ സന്തോഷത്തിലായിരുന്നു.
മായം ചേര്‍ത്ത സിമെന്റും
കമ്പിയുമാനെങ്കിലും
എനിക്ക്
മുരളീധരന്റെ വാക്കിനെക്കാള്‍
ഉറപ്പുണ്ടെന്ന്
അത് ആശ്വസിച്ചു.
ഫാക്ടറി വരും മുന്‍പ്
അവിടെയെങ്ങും
ക്രിക്കറ്റ് കളിച്ചു നടനിരുന്ന
മഴയ്ക്ക്
അതോടെ എല്ലാം ഉപേക്ഷിച്ചു
മറ്റൊരുത്തിയെ
കെട്ടേണ്ടി വന്നു.
തൊട്ടാവാടിക്ക്
മുബാരക്കിന്റെ
ഗതിയായി,
പുഴ മധുരാജിന്റെ
ചിത്രം പോലെയായി
മരങ്ങള്‍ ബീബിആയിഷ മാരായി.
ഇതെല്ലാമറിഞ്ഞ
ഫാക്ടറിക്ക്
കരച്ചില്‍ വന്നെങ്കിലും
മകരവിളക്കുപോലെ
ഒരു ശോഭനമായ
ഭാവി
മുന്നില്‍ കണ്ടു
അത് ചിരിച്ചു.
അങ്ങോട്റെതും മുന്‍പ്
തിക്കിലും തിരക്കിലും പെട്ട്
ചാവരുതെ എന്ന് പ്രാര്‍ഥിച്ചു
പരാതികളും പരിഭവങ്ങളും
തീര്‍ന്നപ്പോള്‍ എണ്ണമില്ലാതത്ര
പ്രഭാതങ്ങളും
പ്രധോഷങ്ങളും
തട്റെക്കാട്ടിലെന്നപോലെ
മുങ്ങിപ്പോയപ്പോള്‍
ഫാക്ട റീകളില്‍ .
വൈറസുകള്‍
കൂടുകൂട്ടി തുടങ്ങി
ശര്ദിമരുന്ന്
തരാന്‍
എത്രയോ തവണ
ഫാക്ടറി ,
മുതലാളിയോട് കെഞ്ചി .
പണം ???
ചിലവാകുമത്രേ !!