ഇരുട്ടില്‍ വഴി പിഴച്ചു പിഴച്ചാണ്
കണ്‍ കോണുകളില്‍ കറുപ്പ് വീണത്
ചുളിഞ്ഞ റൊട്ടി കഷ്ണങ്ങള്‍ തിന്നു തിന്നാണ്
നെറ്റി നിറയെ ചുളിവായത്
കരളില്‍ നിന്ന് പലരും പൊഴിഞ്ഞു പൊഴിഞ്ഞു പോയപ്പോഴാണ്
തലമുടി പേരിനു മാത്രമായത്
പിഞ്ഞിയ തുണികള്‍ മാത്രം ചുറ്റിയാണ്
ശരീരവും മെലിഞ്ഞത്
കുണ്ടും കുഴിയും നിറഞ്ഞ വഴിത്താരയിലൂടെ നടന്നാണ്
കണ്ണുകളും കുഴിയില്‍ ആണ്ടത്
വിണ്ടു പൊട്ടിയ കാലുകളുടെ ചവിട്ടു കൊണ്ടാണ്
ചുണ്ടും അങ്ങിനെതന്നെയായത്
ചിലന്തിവല കള്‍ഒരുക്കിയ തിരശ്ശീ ല യില്‍ സ്ഥിരമായി കിടന്നാണ്
മനസ്സും ദുര്‍ഗ്രാഹ്യ മായത്
ചുറ്റുപാടുകള്‍ എന്നും ഇറുകിച്ചമാത്രം സംമാനിച്ചതിനാലാണ്
പഴകിയ കയര്‍ കഴുത്തില്‍ പാകിയ തിണര്‍പ്പുകളുമായി
മണ്ണിന്റെ അമര്ച്ചകളില്‍ കിടക്കേണ്ടി വന്നത്
[കാരണങ്ങള്‍ ] ആര്യാകൃഷ്ണ .ആര്‍ ,ഏഴ് .എ